• Sitemap
  • Advance Search
Social Welfare

ദീക്ഷ (DIKSHA): ഇന്ത്യയുടെ ഡിജിറ്റൽ പഠന ആവാസവ്യവസ്ഥയ്ക്ക് കരുത്തേകുന്നു

प्रविष्टि तिथि: 28 JUN 2026 11:58 AM

വിദ്യാഭ്യാസത്തിനായി ഒരു ദേശീയ പ്ലാറ്റ്‌ഫോം

ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ ഫോർ നോളജ് ഷെയറിംഗ് (DIKSHA - ദീക്ഷ) എന്നത് രാജ്യത്തുടനീളമുള്ള വിദ്യാർത്ഥികൾക്കും അധ്യാപകർക്കും പാഠ്യപദ്ധതിയുമായി ബന്ധിപ്പിച്ച ഗുണനിലവാരമുള്ള ഡിജിറ്റൽ പഠന സാമഗ്രികൾ വിവിധ ഭാഷകളിൽ എളുപ്പത്തിൽ ലഭ്യമാക്കുന്ന ഒരു ഓപ്പൺ സോഴ്സ് പ്ലാറ്റ്‌ഫോമാണ്. ഓൺലൈൻ മാർഗ്ഗങ്ങളിലൂടെ പഠന തുടർച്ച ഉറപ്പാക്കാൻ ലക്ഷ്യമിടുന്ന കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പി.എം ഇ-വിദ്യ സംരംഭത്തിന്റെ ഒരു പ്രധാന ഭാഗമാണിത്. സ്കൂൾ വിദ്യാഭ്യാസത്തിനായി 'ഒരു രാജ്യം, ഒരു ഡിജിറ്റൽ പ്ലാറ്റ്‌ഫോം' എന്നാണ് ദീക്ഷ അറിയപ്പെടുന്നത്. 2017-ൽ ആരംഭിച്ച ഈ പദ്ധതിക്ക് സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷണൽ ടെക്നോളജിയുടെ (CIET) സഹകരണത്തോടെ നാഷണൽ കൗൺസിൽ ഓഫ് എഡ്യൂക്കേഷണൽ റിസർച്ച് ആൻഡ് ട്രെയിനിംഗ് (NCERT) ആണ് നേതൃത്വം നൽകുന്നത്.

വ്യത്യസ്ത ആവശ്യങ്ങൾക്ക് അനുയോജ്യമായ രീതിയിൽ മാറ്റങ്ങൾ വരുത്താൻ ദീക്ഷയ്ക്ക് കഴിയും. അതിനാൽ തന്നെ മിക്കവാറും എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും വിവിധ ബോർഡുകൾ ഇത് അംഗീകരിക്കുകയും നടപ്പിലാക്കുകയും ചെയ്തിട്ടുണ്ട്. അടിസ്ഥാന സാക്ഷരതയും സംഖ്യാശാസ്ത്രവും (FLN) മുതൽ സീനിയർ സെക്കൻഡറി വിദ്യാഭ്യാസം വരെയുള്ള സമ്പൂർണ്ണ കെ-12 ഡിജിറ്റൽ പഠനത്തിനായുള്ള ഡിജിറ്റൽ പഠന സാമഗ്രികൾ ഇത് നൽകുന്നു.

സാങ്കേതികവിദ്യയുടെയും നൂതനാശയങ്ങളുടെയും കരുത്തിൽ ചലനാത്മകമായ ഒരു പഠന ആവാസവ്യവസ്ഥ സൃഷ്ടിക്കുകയാണ് ദീക്ഷ ലക്ഷ്യമിടുന്നത്. വൈവിധ്യമാർന്ന പഠിതാക്കളുടെ ആവശ്യങ്ങൾക്കായി എളുപ്പത്തിൽ ലഭ്യമാകുന്നതും ആകർഷകവും വ്യക്തിഗതമാക്കിയതുമായ അനുഭവങ്ങളെ ഇത് പ്രോത്സാഹിപ്പിക്കുന്നു. ഡിജിറ്റൽ, സംവേദനാത്മക വിഭവങ്ങളിലൂടെ പഠനം പരമ്പരാഗത ക്ലാസ് മുറികൾക്കപ്പുറത്തേക്ക് വ്യാപിക്കുന്നു. അക്കാദമിക വിജയത്തെയും വ്യക്തിഗത വളർച്ചയെയും സമഗ്ര വികസനത്തെയും പിന്തുണയ്ക്കുന്ന കഴിവുകൾ ഇത് വിദ്യാർത്ഥികളിൽ വളർത്തുന്നു.

ആശയ വ്യക്തത വർധിപ്പിക്കുന്നതിനും വ്യത്യസ്ത പഠനരീതികൾക്ക് അനുയോജ്യമായ രീതിയിലും രൂപകൽപ്പന ചെയ്ത 2D/3D ആനിമേഷനുകൾ, ഓഗ്മെന്റഡ് റിയാലിറ്റി (AR) അനുഭവങ്ങൾ, സിമുലേഷനുകൾ, വെർച്വൽ ലാബുകൾ, ആംഗ്യഭാഷാ വീഡിയോകൾ എന്നിവയുൾപ്പെടെയുള്ള മാധ്യമ-സമ്പന്നമായ സംവേദനാത്മക വിഭവങ്ങൾ ഈ പ്ലാറ്റ്‌ഫോമിന്റെ സവിശേഷതയാണ്. NCERT പുസ്തകങ്ങളെ വീഡിയോകളുമായും ഇന്ററാക്ടീവുകളുമായും അധ്യാപക സഹായികളുമായും ബന്ധിപ്പിക്കുന്ന ക്യു.ആർ കോഡ് പതിപ്പിച്ച 'എനർജൈസ്ഡ് പാഠപുസ്തകങ്ങൾ' സുഗമമായ ക്ലാസ് മുറി ഇടപെടലുകൾക്കായി ഇതിലുണ്ട്. ഭിന്നശേഷിക്കാരായ പഠിതാക്കൾക്കായി ഡെയ്സി (DAISY) ഫോർമാറ്റ്, ടെക്സ്റ്റ്-ടു-സ്പീച്ച്, ഇന്ത്യൻ ആംഗ്യഭാഷാ (ISL) വീഡിയോകൾ തുടങ്ങിയ എല്ലാവരെയും ഉൾക്കൊള്ളുന്ന സവിശേഷതകൾ ഇത് നൽകുന്നു.

പരിധിയില്ലാത്ത പരിശീലന ചോദ്യങ്ങൾ, വിശദമായ ഉത്തരങ്ങൾ, പഠന നിലവാരത്തിനനുസരിച്ചുള്ള മൂല്യനിർണ്ണയങ്ങൾ, പഠനത്തിലെ കുറവുകൾ കണ്ടെത്തി കൃത്യസമയത്ത് പരിഹാരം കാണാൻ സഹായിക്കുന്ന യോഗ്യതാധിഷ്ഠിത ചോദ്യബാങ്കുകൾ എന്നിവയിലൂടെ ദീക്ഷ വ്യക്തിഗതമാക്കിയ പഠനത്തെ പ്രാപ്തമാക്കുന്നു. നിഷ്ഠ (NISHTHA), സംസ്ഥാന അധിഷ്ഠിത ടി.പി.ഡി (TPD) മൊഡ്യൂളുകൾ എന്നിവയിലൂടെ ഇത് അധ്യാപകരുടെ പ്രൊഫഷണൽ വികസനത്തെ പിന്തുണയ്ക്കുകയും രാജ്യവ്യാപകമായി അധ്യാപകരുടെ നൈപുണ്യം വർധിപ്പിക്കുന്നതിന് സ്വയം പഠിക്കാവുന്ന സർട്ടിഫൈഡ് പരിശീലനങ്ങൾ നൽകുകയും ചെയ്യുന്നു. ഉള്ളടക്ക നിർമ്മാണം, ക്യൂറേഷൻ, ഉപഭോഗം, അനലിറ്റിക്സ് എന്നിവ സമന്വയിപ്പിക്കുന്ന ഈ സംയോജിത വ്യവസ്ഥിതി ദേശീയ വിദ്യാഭ്യാസ നയം 2020-ന് അനുസൃതമായി എല്ലാവരെയും ഉൾക്കൊള്ളുന്നതും വിവരധിഷ്ഠിതവും ആനന്ദദായകവുമായ പഠനത്തെ നയിക്കുന്നു.

പ്ലാറ്റ്‌ഫോം ഘടനയും ഉള്ളടക്ക പരിശോധനയും

വികേന്ദ്രീകൃത പങ്കാളിത്തവും കർശനമായ ഉള്ളടക്ക സാധൂകരണവും ഉറപ്പാക്കുന്ന രീതിയിലാണ് ദീക്ഷ പ്ലാറ്റ്‌ഫോം രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഇതിന്റെ ഘടന കൃത്യമായ ഇടവേളകളിലുള്ള അവലോകനത്തിലൂടെ ഗുണനിലവാരം നിലനിർത്തിക്കൊണ്ടുതന്നെ സംഭാവനകൾ നൽകാൻ പ്രാപ്തമാക്കുന്നു.

  • ഓരോ പങ്കാളിക്കും ഉള്ളടക്കങ്ങൾ സ്വതന്ത്രമായി അപ്‌ലോഡ് ചെയ്യാനും നിയന്ത്രിക്കാനും പ്രാപ്തമാക്കുന്ന ഒരു ഫെഡറേറ്റഡ് ആർക്കിടെക്ചറിലാണ് (സംയോജിത ഘടന) ഈ പ്ലാറ്റ്‌ഫോം പ്രവർത്തിക്കുന്നത്.
  • പങ്കാളികൾ രാജ്യത്തുടനീളമുള്ള അവരുടെ മാതൃഭാഷയിലോ പ്രാദേശിക ഭാഷകളിലോ ഉള്ള ഡിജിറ്റൽ ഉള്ളടക്കങ്ങളും കോഴ്‌സുകളും അപ്‌ലോഡ് ചെയ്യുന്നു.
  • ഈ സമീപനം ഭാഷ, പാഠ്യപദ്ധതി ക്രമീകരണം, പെഡഗോജി (ബോധനശാസ്ത്രം) എന്നിവയിൽ ആവശ്യാനുസരണം മാറ്റങ്ങൾ വരുത്താൻ അനുവദിക്കുകയും രാജ്യവ്യാപകമായി വൈവിധ്യമാർന്ന പഠിതാക്കളുടെ ഗ്രൂപ്പുകളുടെ ആവശ്യങ്ങൾ നിറവേറ്റുകയും ചെയ്യുന്നു.
  • ഈ പ്ലാറ്റ്‌ഫോമിന് കീഴിലുള്ള ഡിജിറ്റൽ പഠന വിഭവങ്ങൾ സാഹചര്യങ്ങൾക്ക് അനുയോജ്യമായ പ്രസക്തിയുള്ളതായും നിരന്തരം പുതുക്കപ്പെടുന്നതായും പഠിതാക്കൾക്ക് വ്യാപകമായി ലഭ്യമാകുന്നതായും തുടരുന്നു.
  • സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷണൽ ടെക്നോളജി (CIET-NCERT) നിർദ്ദിഷ്ട മാർഗ്ഗനിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിൽ പങ്കാളികളുടെ ഉള്ളടക്കം കൃത്യമായ ഇടവേളകളിൽ പരിശോധിച്ച് ഉറപ്പുവരുത്തുന്നു.
  • എല്ലാ പങ്കാളികളോടും അവരുടെ പ്രാദേശിക ഭാഷകളിൽ പ്രായത്തിനും ക്ലാസിനും അനുയോജ്യമായ ഉള്ളടക്കം നൽകാൻ നിർദ്ദേശിക്കുന്നു.

തടസ്സങ്ങളില്ലാത്ത പഠനം: ഓഫ്‍ലൈൻ ലഭ്യതയും ബഹുഭാഷാ പിന്തുണയും

ദീക്ഷ പ്ലാറ്റ്‌ഫോം ഓൺലൈൻ, ഓഫ്‌ലൈൻ ലഭ്യതകളെ പിന്തുണയ്ക്കുന്നു. പഠിതാക്കൾക്ക് ഉള്ളടക്കങ്ങൾ മുൻകൂട്ടി ഡൗൺലോഡ് ചെയ്യാനും സജീവമായ ഇന്റർനെറ്റ് കണക്ഷൻ ഇല്ലാതെ തന്നെ സൗകര്യപ്രദമായി ഉപയോഗിക്കാനും സാധിക്കും.

  • വിശ്വസനീയമായ ഓഫ്‌ലൈൻ ലഭ്യത ഉറപ്പാക്കുന്നതിനായി സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും സ്മാർട്ട് ക്ലാസ് ബോർഡുകളിൽ ഉള്ളടക്കങ്ങൾ മുൻകൂട്ടി ലോഡ് ചെയ്യുന്നു.
  • 2020-ലെ ദേശീയ വിദ്യാഭ്യാസ നയം പിന്തുടർന്ന് ഈ പ്ലാറ്റ്‌ഫോം അടിസ്ഥാന ഘട്ടം മുതൽ ഒന്നിലധികം ഭാഷകളിലുള്ള സ്കൂൾ വിദ്യാഭ്യാസത്തെ പിന്തുണയ്ക്കുന്നു.
  • എൻ.സി.ഇ.ആർ.ടി 1, 2, 3, 6 ക്ലാസുകളിലെ പാഠപുസ്തകങ്ങൾ ഭരണഘടനയുടെ എട്ടാം പട്ടികയിലുള്ള 22 ഭാഷകളിലേക്ക് വിവർത്തനം ചെയ്യുന്നു.
  • ഈ വിവർത്തനം ചെയ്ത പാഠപുസ്തകങ്ങൾ എൻ.സി.ഇ.ആർ.ടി പോർട്ടലിലും ലഭ്യമാണ്. ഇത് വിദ്യാർത്ഥികളുടെ സൗകര്യപ്രദമായ പഠനം ഉറപ്പാക്കുന്നു.
  • 128 ഇന്ത്യൻ ഭാഷകളും ഏഴ് വിദേശ ഭാഷകളും ഉൾപ്പെടെ 135 ഭാഷകളെ പിന്തുണയ്ക്കുന്ന ഈ പ്ലാറ്റ്‌ഫോം പഠിതാക്കളും അധ്യാപകരും ഒരുപോലെ ഉപയോഗിക്കുന്നു.

വിജയത്തിലേക്ക് നയിക്കുന്ന സവിശേഷതകൾ

ഉപഭോക്താക്കൾക്കായി താഴെ പറയുന്ന ടൂളുകളും കഴിവുകളുമുള്ള അത്യാധുനിക പഠന വ്യവസ്ഥിതിയാണ് ഈ പ്ലാറ്റ്‌ഫോം വാഗ്ദാനം ചെയ്യുന്നത്.

ഡിജിറ്റൽ സാങ്കേതികവിദ്യാധിഷ്ഠിത പാഠപുസ്തകങ്ങൾ

അധ്യാപകരുടെ പ്രൊഫഷണൽ വികാസം

ചോദ്യബാങ്ക്

ഉള്ളടക്ക സമാഹരണം

ഉള്ളടക്ക നിർമ്മാണം

ക്വിസുകൾ

ഉള്ളടക്ക ഉപഭോഗം

 

 

ഡിജിറ്റൽ ക്രെഡൻഷ്യൽ

ഡാറ്റാ ടൂളും ഡാഷ്‌ബോർഡും

 

സഹകരണം

ചാറ്റ്ബോട്ട്

 

 

ഫിജിറ്റൽ

സി-ക്യൂബ്

സർവേ

ഭാഷാ വിവർത്തനങ്ങൾ

മാർഗ്ഗനിർദ്ദേശം നൽകൽ

സൺബേർഡ് രജിസ്ട്രിയും ക്രെഡൻഷ്യലും

 

  • വിദ്യാർത്ഥികളിൽ വിമർശനാത്മക ചിന്തയും സർഗ്ഗാത്മകതയും വളർത്തുന്നതിനായി 614-ലധികം വെർച്വൽ ലബോറട്ടറികൾ നിർമ്മിച്ച് ലഭ്യമാക്കിയിട്ടുണ്ട്.
  • അധ്യാപകർക്കായുള്ള പ്രൊഫഷണൽ വികാസ കോഴ്‌സുകൾ രൂപകൽപ്പന ചെയ്യുന്നതിനായി സംസ്ഥാന കൗൺസിലുകളിൽ നിന്നും ജില്ലാ ഇൻസ്റ്റിറ്റ്യൂട്ടുകളിൽ നിന്നുമുള്ള 50 ഫാക്കൽറ്റി അംഗങ്ങൾക്ക് പരിശീലനം നൽകി.
  • ഈ ഡിജിറ്റൽ പഠന പ്ലാറ്റ്‌ഫോമിനുള്ളിൽ സംയോജിപ്പിച്ചിരിക്കുന്ന ലേണിംഗ് മാനേജ്‌മെന്റ് സിസ്റ്റം (LMS) വഴിയാണ് അധ്യാപക കോഴ്‌സുകൾ നൽകുന്നത്.

ബൃഹദ് വിദ്യാഭ്യാസ മുന്നേറ്റം: പ്രധാന സ്ഥിതിവിവരക്കണക്കുകൾ (2026 ജൂൺ 27 വരെയുള്ള കണക്കനുസരിച്ച്)

പഠിതാക്കളെയും അധ്യാപകരെയും ശാക്തീകരിക്കുന്നത് മുതൽ രാജ്യവ്യാപകമായ ഡിജിറ്റൽ വിദ്യാഭ്യാസ സംരംഭങ്ങളെ പിന്തുണയ്ക്കുന്നത് വരെ അർത്ഥവത്തായ മാറ്റങ്ങൾ നയിക്കുന്നത് ദീക്ഷ തുടർന്നുപോരുന്നു.

ഉപഭോക്താക്കളുടെ വിവരങ്ങൾ

സജീവ ഉപഭോക്താക്കൾ

പ്രതിദിനം ഏകദേശം മൂന്ന് ലക്ഷം

രജിസ്റ്റർ ചെയ്ത ഉപഭോക്താക്കൾ

2.25 കോടി

രജിസ്റ്റർ ചെയ്ത ഉപഭോക്താക്കൾ - സംസ്ഥാന, കേന്ദ്ര ഭരണ പ്രദേശങ്ങൾ തിരിച്ച്

സംസ്ഥാന/ കേന്ദ്ര ഭരണ പ്രദേശം

രജിസ്റ്റർ ചെയ്ത ഉപഭോക്താക്കൾ

സംസ്ഥാന/ കേന്ദ്ര ഭരണ പ്രദേശം

രജിസ്റ്റർ ചെയ്ത ഉപഭോക്താക്കൾ

ആൻഡമാൻ നിക്കോബാർ

53,379

ലക്ഷദ്വീപ്

1,881

ആന്ധ്രാപ്രദേശ്

5.91 ലക്ഷം

മധ്യപ്രദേശ്

10.35 ലക്ഷം

അരുണാചൽപ്രദേശ്

45,389

മഹാരാഷ്ട്ര

10.86 ലക്ഷം

അസം

3.72 ലക്ഷം

മണിപ്പൂർ

55,389

ബിഹാർ

12.52 ലക്ഷം

മേഘാലയ

64,612

ചണ്ഡീഗഢ്

82,815

മിസോറം

27,170

ഛത്തീസ്ഗഢ്

4.55 ലക്ഷം

നാഗാലാൻഡ്

40,707

ദാദ്ര, നഗർ ഹവേലി

11,885

ഒഡിഷ

6.02 ലക്ഷം

ഡൽഹി

4.79 ലക്ഷം

പുതുച്ചേരി

22,897

ഗോവ

36,424

പഞ്ചാബ്

6.75 ലക്ഷം

ഗുജറാത്ത്

14.64 ലക്ഷം

രാജസ്ഥാൻ

11.41 ലക്ഷം

ഹരിയാണ

5.20 ലക്ഷം

സിക്കിം

27,220

ഹിമാചൽ പ്രദേശ്

2.07 ലക്ഷം

തമിഴ്നാട്

5.55 ലക്ഷം

ജമ്മു കശ്മീർ

2.97 ലക്ഷം

തെലങ്കാന

3.51 ലക്ഷം

ജാർഖണ്ഡ്

4.07 ലക്ഷം

ത്രിപുര

51,833

കർണാടക

9.69 ലക്ഷം

ഉത്തരാഖണ്ഡ്

2.85 ലക്ഷം

കേരളം

3.02 ലക്ഷം

ഉത്തർപ്രദേശ്

26.80 ലക്ഷം

ലഡാക്ക്

14,197

പശ്ചിമ ബംഗാൾ

4.93 ലക്ഷം

ഉപയോഗ വിവരങ്ങൾ

പഠന സെഷനുകൾ

575.25 കോടി

പഠന മിനിറ്റ്സ്

6,691.82 കോടി

ഉള്ളടക്ക വിവരങ്ങൾ

ഡിജിറ്റൽ സാങ്കേതികവിദ്യാധിഷ്ഠിത പാഠപുസ്തകങ്ങൾ

7,687

ഇലക്ട്രോണിക് ഉള്ളടക്കങ്ങൾ

3.67 ലക്ഷം

കോഴ്സ് വിവരങ്ങൾ

എൻറോൾമെന്റുകൾ

18.77 കോടി

പൂർത്തിയാക്കലുകൾ

14.82 കോടി

നൽകിയ സർട്ടിഫിക്കറ്റുകൾ

12.79 കോടി

കോഴ്സുകൾ

347

പഠനത്തിന്റെ ഭാവി രൂപപ്പെടുത്തുന്നു

കൂടുതൽ ബന്ധിപ്പിക്കപ്പെട്ടതും എല്ലാവരെയും ഉൾക്കൊള്ളുന്നതും ഭാവിസജ്ജവുമായ ഒരു വിദ്യാഭ്യാസ ആവാസവ്യവസ്ഥയിലേക്കുള്ള സുപ്രധാന ചുവടുവെപ്പാണ് ദീക്ഷ അടയാളപ്പെടുത്തുന്നത്. പഠിതാക്കൾ, അധ്യാപകർ, സ്ഥാപനങ്ങൾ, വിഭവങ്ങൾ എന്നിവരെ ഒന്നിപ്പിക്കുന്നതിലൂടെ ഭൂമിശാസ്ത്രപരവും ഭാഷാപരവുമായ തടസ്സങ്ങളെ മറികടക്കാൻ ഇത് സഹായിക്കുന്നു. ഇതിന്റെ തുടർച്ചയായ പരിണാമം ഓരോ വിദ്യാർത്ഥിക്കും ഗുണനിലവാരമുള്ള വിദ്യാഭ്യാസം എത്തിച്ചുനൽകുന്നതിനുള്ള പ്രതിബദ്ധതയെയാണ് പ്രതിഫലിപ്പിക്കുന്നത്. വിവിധ പ്രദേശങ്ങളിലും സമൂഹങ്ങളിലും അർത്ഥവത്തായ അവസരങ്ങൾ സൃഷ്ടിക്കുന്നതോടൊപ്പം തന്നെ വൈവിധ്യമാർന്ന ആവശ്യങ്ങളെയും ഈ പ്ലാറ്റ്‌ഫോം പിന്തുണയ്ക്കുന്നു. വിദ്യാഭ്യാസം ഡിജിറ്റൽ നവീകരണത്തെ നെഞ്ചേറ്റുമ്പോൾ അധ്യാപനത്തെയും പഠനത്തെയും സഹകരണത്തെയും ശക്തിപ്പെടുത്തുന്നത് ദീക്ഷ തുടർന്നുപോരുന്നു. രാജ്യത്തുടനീളമുള്ള സുസ്ഥിര പുരോഗതിയുടെയും വിദ്യാഭ്യാസ മുന്നേറ്റത്തിന്റെയും ഒരു പ്രധാന ചാലകശക്തിയായി ഇത് നിലകൊള്ളുന്നു.

അവലംബം

 

Ministry of Education:

https://diksha.gov.in/

https://sansad.in/getFile/loksabhaquestions/annex/187/AU3693_x0u5TN.pdf?source=pqals

https://sansad.in/getFile/loksabhaquestions/annex/185/AU4028_geHWQH.pdf?source=pqals
 

Click Here To See PDF

***

SK

(तथ्य सामग्री आईडी: 150643) आगंतुक पटल : 4


Provide suggestions / comments
इस विश्लेषक को इन भाषाओं में पढ़ें : English , हिन्दी , Kannada