• Sitemap
  • Advance Search
Social Welfare

അക്കാദമിക് ബാങ്ക് ഓഫ് ക്രെഡിറ്റ്‌സും APAAR ഉം

प्रविष्टि तिथि: 04 JUL 2026 20:42 PM

ഇന്ത്യയുടെ ആജീവനാന്ത പഠന ആവാസവ്യവസ്ഥ കെട്ടിപ്പടുക്കുന്നു

അക്കാദമിക് ബാങ്ക് ഓഫ് ക്രെഡിറ്റ്‌സ്: ഒരു അവലോകനം

കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ഒരു വിപ്ലവാത്മക ഡിജിറ്റൽ പ്ലാറ്റ്‌ഫോമാണ് അക്കാദമിക് ബാങ്ക് ഓഫ് ക്രെഡിറ്റ്‌സ് (ABC). യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷനാണ് (UGC) ഇത് നിയന്ത്രിക്കുന്നത്. അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്ന് വിദ്യാർത്ഥികൾ നേടുന്ന അക്കാദമിക് ക്രെഡിറ്റുകൾ ഡിജിറ്റലായി ശേഖരിക്കുന്നതിനും കൈകാര്യം ചെയ്യുന്നതിനും കൈമാറുന്നതിനും വീണ്ടെടുക്കുന്നതിനുമുള്ള ഒരു ഡിജിറ്റൽ പ്ലാറ്റ്‌ഫോം നൽകിക്കൊണ്ട് ഓരോ പഠിതാവിന്റെയും പ്രയാണത്തെ പിന്തുണയ്ക്കുന്നതിനാണ് ഇത് നിർമ്മിച്ചിരിക്കുന്നത്.

ABC സിസ്റ്റവുമായി ബന്ധിപ്പിച്ചിട്ടുള്ള 12 അക്കങ്ങളുള്ള ഒരു തനത് വിദ്യാർത്ഥി തിരിച്ചറിയൽ നമ്പറാണ് അപാർ (APAAR) ഐഡി. ''ഒരു രാജ്യം, ഒരു വിദ്യാർത്ഥി ഐഡി'' പദ്ധതിയുടെ ഭാഗമായി അവതരിപ്പിച്ച APAAR ഓരോ പഠിതാവിനും ഒരു ഏകീകൃത അക്കാദമിക് ഐഡന്റിറ്റി സൃഷ്ടിക്കുന്നു. ഡിജിലോക്കറും ABC പ്ലാറ്റ്ഫോമും വഴി ലഭ്യമാകുന്ന ഇത് ഒരു വിദ്യാർത്ഥിയുടെ സ്കൂൾ വിദ്യാഭ്യാസം, ഉന്നത വിദ്യാഭ്യാസം, നൈപുണ്യ വികസനം, മറ്റ് പഠന പരിപാടികൾ എന്നിവയിൽ നിന്നുള്ള വിദ്യാഭ്യാസ രേഖകളെല്ലാം ഒരൊറ്റ പ്ലാറ്റ്‌ഫോമിലേക്ക് കൊണ്ടുവരുന്നു. കൂടാതെ NAD-ABCയ്ക്ക് കീഴിൽ സ്കൂൾ വിദ്യാഭ്യാസ രേഖകളും ക്രെഡിറ്റ് അടിസ്ഥാനമാക്കി APAAR ഐഡിയുമായി ബന്ധിപ്പിക്കുന്നതാണ്. ഇന്റർനെറ്റ് സൗകര്യങ്ങൾ കുറഞ്ഞ പ്രദേശങ്ങളിലും ഉൾഗ്രാമങ്ങളിലുമുള്ളവർക്കായി, തൊട്ടടുത്തുള്ള ജനസേവന കേന്ദ്രങ്ങൾ (CSC) വഴിയും APAAR ഐഡികൾ തയ്യാറാക്കാവുന്നതാണ്. 2026 ജൂലൈ 2 വരെയുള്ള കണക്കനുസരിച്ച് ഇന്ത്യയിലുടനീളം 26.35 കോടി വെരിഫൈഡ് APAAR ഐഡികൾ ഇതിനകം നിർമ്മിക്കപ്പെട്ടിട്ടുണ്ട്. അക്കാദമിക് ബാങ്ക് ഓഫ് ക്രെഡിറ്റ്‌സും ഒരു വിദ്യാർത്ഥിയുടെ APAAR ഐഡിയും ഒത്തുചേർന്ന് വ്യത്യസ്ത സ്ഥാപനങ്ങളിലൂടെയും കാലാകാലങ്ങളിലൂടെയും അവരുടെ വിദ്യാഭ്യാസത്തെ ഓരോ ഘട്ടമായി കെട്ടിപ്പടുക്കാൻ സഹായിക്കുന്നു.

1

അക്കാദമിക് ബാങ്ക് ഓഫ് ക്രെഡിറ്റ്സിന്റെ ലക്ഷ്യങ്ങൾ

വ്യക്തിയുടെ ജീവിതത്തിലുടനീളം പഠന നേട്ടങ്ങൾ അംഗീകരിക്കാനും സംഭരിക്കാനും ഉപയോഗിക്കാനും കഴിയുന്ന ലളിതവും പഠിതാവിന് അനുയോജ്യവുമായ ഒരു വിദ്യാഭ്യാസ സമ്പ്രദായം സൃഷ്ടിക്കുക എന്നതാണ് ABC-യുടെ പ്രധാന ലക്ഷ്യം. ക്രെഡിറ്റ് കൈമാറ്റം, ഒന്നിലധികം പ്രവേശന-പുറത്തുകടക്കൽ ഓപ്ഷനുകൾ, വ്യത്യസ്ത സ്ഥാപനങ്ങളിലും പഠനശാഖകളിലുമുടനീളമുള്ള പഠന അംഗീകാരം എന്നിവ പ്രാപ്തമാക്കുന്നതിലൂടെ ഇത് 2020-ലെ ദേശീയ വിദ്യാഭ്യാസ നയം (NEP), നാഷണൽ ക്രെഡിറ്റ് ഫ്രെയിംവർക്ക് (NCrF) എന്നിവയുടെ കാഴ്ചപ്പാടുകളെ പിന്തുണയ്ക്കുന്നു. ഇതിനർത്ഥം ഒരു വിദ്യാർത്ഥി തന്റെ പഠനം ഭാഗികമായി പൂർത്തിയാക്കിയ ശേഷം അത് നിർത്തിപ്പോകാൻ തീരുമാനിക്കുകയാണെങ്കിൽ അവൻ നേടിയ ക്രെഡിറ്റുകൾ ഈ ഡാറ്റാ ബാങ്കിൽ സൂക്ഷിക്കപ്പെടുമെന്നാണ്. ഭാവിയിൽ എപ്പോഴെങ്കിലും പഠനത്തിലേക്ക് മടങ്ങിവരാൻ അവൻ തീരുമാനിക്കുമ്പോൾ പഠനം പൂർത്തിയാക്കുന്നതിനായി ഈ ക്രെഡിറ്റുകൾ ഉപയോഗിക്കാൻ സാധിക്കും.

2

വിദ്യാർത്ഥികൾക്ക് അവരുടെ നേട്ടങ്ങളുടെ ഒരു ഡിജിറ്റൽ രേഖ സൂക്ഷിക്കുന്നതിനും സ്ഥാപനങ്ങൾ തമ്മിലുള്ള ക്രെഡിറ്റ് കൈമാറ്റം ലളിതമാക്കുന്നതിനും അക്കാദമിക് റെക്കോർഡുകൾ സൂക്ഷിക്കുന്നതിലെ സുതാര്യത മെച്ചപ്പെടുത്തുന്നതിനും ABC-യും APAAR-ഉം സഹായിക്കുന്നു. ഈ പ്ലാറ്റ്‌ഫോം സ്കൂളുകൾ, സർവകലാശാലകൾ, നൈപുണ്യ വികസന സ്ഥാപനങ്ങൾ, മറ്റ് വിദ്യാഭ്യാസ പങ്കാളികൾ എന്നിവരുമായുള്ള സംയോജനത്തെയും പിന്തുണയ്ക്കുന്നു, അതുവഴി പരസ്പരം ബന്ധിപ്പിക്കപ്പെട്ട ഒരു വിദ്യാഭ്യാസ ആവാസവ്യവസ്ഥ സൃഷ്ടിക്കുന്നു.

ABC എങ്ങനെയാണ് പ്രവർത്തിക്കുന്നത്

  • വിദ്യാർത്ഥികൾ ABC പോർട്ടലിൽ രജിസ്റ്റർ ചെയ്യുകയും അവരുടെ ആധാർ, ഡിജിലോക്കർ അക്കൗണ്ടുകളുമായി ബന്ധിപ്പിച്ചിട്ടുള്ള ഒരു തനത് ABC ഐ.ഡി (APAAR ഐ.ഡി) കൈപ്പറ്റുകയും ചെയ്യുന്നു.
  • ഈ പദ്ധതിക്ക് കീഴിൽ വരുന്ന ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും (HEIs) നൈപുണ്യ വികസന ബോർഡുകളിലെയും വിദ്യാർത്ഥികൾക്ക് ABC സൗകര്യം പ്രയോജനപ്പെടുത്താം.
  • സർട്ടിഫിക്കറ്റുകളും ഡിഗ്രികളും മാർക്ക് ലിസ്റ്റുകളും നൽകാൻ അധികാരമുള്ള സ്ഥാപനങ്ങൾക്ക് ഓരോ വിദ്യാർത്ഥിയുടെയും APAAR ഐഡിക്ക് നേരെ അവരുടെ ക്രെഡിറ്റ് വിവരങ്ങൾ നേരിട്ട് NAD-ABC പോർട്ടലിലേക്ക് അപ്‌ലോഡ് ചെയ്യാൻ സാധിക്കും.
  • വിദ്യാർത്ഥികൾക്ക് അവരുടെ അക്കാദമിക് പുരോഗതി നഷ്ടപ്പെടാതെ തന്നെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഉടനീളം ക്രെഡിറ്റുകൾ ശേഖരിക്കാനും കൈമാറാനും വീണ്ടെടുക്കാനും കഴിയും.
  • ക്രെഡിറ്റുകൾക്ക് പരമാവധി 7 വർഷം വരെയോ അല്ലെങ്കിൽ ബന്ധപ്പെട്ട അക്കാദമിക് പഠനശാഖ നിർദ്ദേശിക്കുന്ന കാലാവധി വരെയോ മാത്രമേ സാധുത ഉണ്ടായിരിക്കുകയുള്ളൂ. ഒരു തവണ വീണ്ടെടുത്തുകഴിഞ്ഞാൽ ആ ക്രെഡിറ്റുകൾ വീണ്ടും ഉപയോഗിക്കാൻ കഴിയില്ല.
  • ക്രെഡിറ്റ് വീണ്ടെടുക്കലും സർട്ടിഫിക്കറ്റ് വിതരണവും നാഷണൽ അക്കാദമിക് ഡിപ്പോസിറ്ററി (NAD) പ്ലാറ്റ്‌ഫോം വഴി അക്കാദമിക് സ്ഥാപനങ്ങളാണ് കൈകാര്യം ചെയ്യുന്നത്.
  • എല്ലാ അക്കാദമിക് അവാർഡുകളും റെക്കോർഡുകളും സുരക്ഷിതമായി സൂക്ഷിച്ചുകൊണ്ട് NAD അക്കാദമിക് ബാങ്ക് ഓഫ് ക്രെഡിറ്റ്സിന്റെ പ്രധാന നട്ടെല്ലായി പ്രവർത്തിക്കുന്നു.

അക്കാദമിക് ബാങ്ക് ഓഫ് ക്രെഡിറ്റ്‌സ്: പുരോഗതി റിപ്പോർട്ട്

ഈ പദ്ധതി ഇതിനകം തന്നെ രാജ്യത്തുടനീളം വലിയ തോതിലുള്ള വളർച്ച കൈവരിച്ചിട്ടുണ്ട്. 2025-ൽ നടന്ന എല്ലാ പരീക്ഷകളുടെയും ക്രെഡിറ്റ് വിവരങ്ങൾ 2026 ജൂൺ 30-നകം നാഷണൽ അക്കാദമിക് ഡിപ്പോസിറ്ററി - അക്കാദമിക് ബാങ്ക് ഓഫ് ക്രെഡിറ്റ്സ് (NAD-ABC) പോർട്ടലിൽ അപ്‌ലോഡ് ചെയ്യാൻ UGC എല്ലാ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നിർബന്ധിത നിർദ്ദേശം നൽകിയിട്ടുണ്ടായിരുന്നു

2026 ജൂലൈ 2-ലെ റിപ്പോർട്ട് പ്രകാരം:

സ്ഥാപനത്തിന്റെ തരം

സ്ഥാപന വിഭാഗം

ABC-ൽ രജിസ്റ്റർ ചെയ്തവ

വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ബന്ധിപ്പിച്ച APAAR ഐഡികൾ

APAAR ഐഡിയുമായി ബന്ധിപ്പിച്ച ക്രെഡിറ്റ് വിവരങ്ങൾ (ഗ്രേഡ് ഷീറ്റ്)

സ്വയംഭരണ കോളേജ്

സ്വയംഭരണ കോളേജ്

1287

33,25,904

1,04,27,612

ദേശീയ പ്രാധാന്യമുള്ള സ്ഥാപനങ്ങൾ

AIIMS

10

8,697

-

 

IIIT

25

36,175

89,767

 

IIM

21

30,971

98,216

 

IISER

7

13,493

46,161

 

IIT

23

1,09,262

3,41,666

 

NID

5

1,922

3,690

 

NIFTEM

1

1,188

5,270

 

NIPER

6

2,240

6,334

 

NIT

31

1,59,807

4,05,168

 

മറ്റ് INI

14

22,769

66,923

 

SPA

3

2,706

7,774

സ്വതന്ത്ര സ്ഥാപനങ്ങൾ

സ്വതന്ത്ര സ്ഥാപനങ്ങൾ

258

5,54,652

2,95,351

സർവകലാശാലകൾ

കേന്ദ്ര സർവകലാശാല

57

49,09,200

57,73,788

 

കൽപ്പിത സർവകലാശാല

141

15,45,183

42,03,142

 

സ്വകാര്യ സർവകലാശാല

521

34,56,172

87,17,160

 

സംസ്ഥാന സർവകലാശാല

489

3,37,32,125

6,73,09,371

ആകെ

2899

4,79,12,466

9,77,97,393

നൈപുണ്യ വികസനം

നൈപുണ്യ വികസന AB-കൾ

98

36,98,558

3,37,838

സ്കൂൾ വിദ്യാഭ്യാസം

   

16.62 കോടി

-

രേഖപ്പെടുത്താത്തവ

   

3.39 കോടി

-

 

ABC, APAAR എന്നിവയിലെ ഡാറ്റാ സുരക്ഷാ മാനേജ്‌മെന്റ്

ഡാറ്റയുടെ സ്വകാര്യതയും സമഗ്രതയും ഉറപ്പാക്കുന്നതിനായി ഈ പ്ലാറ്റ്‌ഫോമുകൾ ശക്തമായ സുരക്ഷാ പ്രോട്ടോക്കോളുകളും എൻക്രിപ്ഷൻ മാനദണ്ഡങ്ങളും സ്വീകരിക്കുന്നു. APAAR ഐഡിയും ആധാർ അധിഷ്ഠിത ഡിജിലോക്കർ ക്രെഡൻഷ്യലുകളും വഴിയാണ് ഇതിലേക്ക് പ്രവേശിക്കാനുള്ള അനുമതി പരിശോധിക്കുന്നത്. ഇത് ഉപഭോക്താവിന്റെ വിവരങ്ങൾ സുരക്ഷിതമാക്കുന്നതോടൊപ്പം തന്നെ സംയോജിപ്പിച്ചിട്ടുള്ള എല്ലാ സിസ്റ്റങ്ങളിലും സ്ഥാപനപരമായ ചട്ടക്കൂടുകളിലും ഉടനീളം തടസ്സമില്ലാത്ത ലഭ്യത നിലനിർത്തുകയും ചെയ്യുന്നു.

പ്രധാന സവിശേഷതകളും ഫലങ്ങളും

  • അക്കാദമിക് മൊബിലിറ്റി: വിദ്യാർത്ഥികൾക്ക് ഒന്നിലധികം ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കാനും അവരുടെ ക്രെഡിറ്റുകൾ വിവിധ പ്രോഗ്രാമുകൾക്കും സ്ഥാപനങ്ങൾക്കും ഇടയിൽ തടസ്സമില്ലാതെ കൈമാറാനും കഴിയും.
  • വിദ്യാർത്ഥികളുടെ സമ്മതത്തോടെയുള്ള രേഖാ കൈമാറ്റത്തിനായി എ.ബി.സി (ABC) മികച്ചൊരു സംവിധാനം ഒരുക്കുന്നു. ഇത് സർട്ടിഫിക്കറ്റ് പരിശോധനകൾ ലളിതമാക്കുകയും പ്രക്രിയകൾ പൂർത്തിയാക്കാനുള്ള സമയം ഗണ്യമായി കുറയ്ക്കുകയും ചെയ്യുന്നു
  • മൾട്ടിപ്പിൾ എൻട്രി ആൻഡ് മൾട്ടിപ്പിൾ എക്സിറ്റ് (MEME): 2020-ലെ ദേശീയ വിദ്യാഭ്യാസ നയത്തിന് (NEP) കീഴിലുള്ള MEME ചട്ടക്കൂട് നടപ്പിലാക്കാൻ ABC പ്രാപ്തമാക്കുന്നു. ഇത് പ്രകാരം ഒരു വർഷം പൂർത്തിയാക്കുമ്പോൾ സർട്ടിഫിക്കറ്റും, രണ്ട് വർഷത്തിന് ശേഷം ഡിപ്ലോമയും, മൂന്നോ നാലോ വർഷത്തിന് ശേഷം ബിരുദവും (Degree) നേടാനുള്ള വ്യവസ്ഥകളുണ്ട്. നിലവിൽ എഴുന്നൂറിലധികം സർവ്വകലാശാലകളും 6,600-ലധികം കോളേജുകളും ഈ മൾട്ടിപ്പിൾ എൻട്രി എക്സിറ്റ് സൗകര്യം നൽകുന്നുണ്ട്.
  • വിദ്യാർത്ഥികൾക്ക് അവരുടെ ഡിജിറ്റൽ സർട്ടിഫിക്കറ്റുകൾ എവിടെനിന്നും ഏത് സമയത്തും ആക്സസ് ചെയ്യാൻ കഴിയും.
  • വിദ്യാർത്ഥികൾ പാതിവഴിയിൽ പഠനം ഉപേക്ഷിക്കുന്ന നിരക്ക് കുറയ്ക്കാനും നിരന്തരമായ തുടർപഠനത്തിന് അവരെ പ്രേരിപ്പിക്കാനും ഈ സംവിധാനം സഹായിക്കുന്നു.
  • ഫോർമൽ (ഔപചാരികം), ഇൻഫോർമൽ (അനൗപചാരികം), എക്സ്പീരിയൻഷ്യൽ (അനുഭവവേദ്യമായ) പഠനങ്ങൾ തമ്മിലുള്ള വ്യത്യാസം ഇല്ലാതാക്കാൻ ABC ഒരു പാലമായി പ്രവർത്തിക്കുന്നു.
  • ഈ പദ്ധതിക്ക് കീഴിൽ വിദ്യാർത്ഥികളുമായി ബന്ധപ്പെട്ട നിരവധി ആനുകൂല്യങ്ങളുണ്ട്. APAAR ഐഡി വെരിഫൈ ചെയ്യുന്നതിലൂടെ 13-നും 30-നും ഇടയിൽ പ്രായമുള്ള വിദ്യാർത്ഥികൾക്ക് പ്രത്യേക യാത്രാ ആനുകൂല്യങ്ങൾ സ്വന്തമാക്കാം. ഇതിൽ അടിസ്ഥാന വിമാന നിരക്കുകളിൽ 10% വരെയുള്ള ഇളവുകളും 10 കിലോഗ്രാം അധിക ലഗേജ് അനുവദിക്കുന്നതും ഉൾപ്പെടുന്നു.
  • SWAYAM സംയോജനം: സ്വയം ഓൺലൈൻ പ്ലാറ്റ്‌ഫോമിൽ നിന്നുള്ള കോഴ്‌സുകളിലൂടെ വിദ്യാർത്ഥികൾക്ക് 40% വരെ ക്രെഡിറ്റുകൾ നേടിയെടുക്കാൻ സാധിക്കും. ഏകദേശം 450 സർവകലാശാലകൾ ഈ ചട്ടം അംഗീകരിച്ചിട്ടുണ്ട്. ഇത് ഗുണമേന്മയുള്ള പഠനത്തിനുള്ള അവസരങ്ങൾ വർധിപ്പിക്കുന്നു.
  • നാഷണൽ ക്രെഡിറ്റ് ഫ്രെയിംവർക്ക് (NCrF): അക്കാദമിക്, വൊക്കേഷണൽ (തൊഴിലധിഷ്ഠിത), എക്സ്പീരിയൻഷ്യൽ പഠനങ്ങളെ ഉൾക്കൊള്ളുന്ന NCrF-മായി ABC ചേർന്നുനിൽക്കുന്നു. 2026-ലെ കണക്കനുസരിച്ച് ഇന്ത്യയിലുടനീളമുള്ള 196 സർവകലാശാലകൾ NCrF നടപ്പിലാക്കിയിട്ടുണ്ട്.

3

ABC-യുടെ ഡിജിറ്റൽ പബ്ലിക് ഇൻഫ്രാസ്ട്രക്ചർ

ഡിജിറ്റൽ ഇന്ത്യ പ്രോഗ്രാമിന് കീഴിലുള്ള, വിദ്യാഭ്യാസത്തിനായുള്ള ഇന്ത്യയുടെ ഡിജിറ്റൽ പബ്ലിക് ഇൻഫ്രാസ്ട്രക്ചറിന്റെ (DPI) ഒരു പ്രധാന ഘടകമാണ് ABC.

  • NAD-ഡിജിലോക്കർ സംയോജനം വിദ്യാർത്ഥികൾക്ക് അവരുടെ വെരിഫൈഡ് അക്കാദമിക് റെക്കോർഡുകൾ ഏത് സമയത്തും സുരക്ഷിതമായി ലഭ്യമാക്കാൻ സഹായിക്കുന്നു.
  • ഡിജിറ്റൽ ഇന്ത്യ കോർപ്പറേഷൻ/NeGD (ഇലക്ട്രോണിക്സ് ആൻഡ് ഐടി മന്ത്രാലയം) 2024 നവംബറിൽ ഡിജിറ്റൽ ഇന്ത്യ 'ആസ്ക് അവർ എക്സ്പർട്ട്സ്' (Ask Our Experts) പരമ്പരയിൽ ABC-NAD-യെ ഉൾപ്പെടുത്തിയിരുന്നു.
  • ABC സംയോജനത്തിനായി പ്രമുഖ ക്ലൗഡ് അധിഷ്ഠിത ഇ-ഗവേണൻസ് പ്ലാറ്റ്‌ഫോമായ SAMARTH ERP വിന്യസിക്കുന്നത് വിദ്യാർത്ഥികൾക്കും സർവകലാശാലാ ഭരണസംവിധാനങ്ങൾക്കും ഒരൊറ്റ ഏകീകൃത കവാടം നൽകുന്നു.
  • വിദ്യാർത്ഥികളുടെ APAAR ID പരിശോധിക്കുന്നതിനും NAD - ABCയിൽ രേഖകൾ ലഭ്യമാക്കുന്നതിനുമായി വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്ലാറ്റ്‌ഫോമുകളുമായി ബന്ധിപ്പിക്കാൻ ABC പ്രത്യേക API-കൾ നൽകുന്നുണ്ട്.
  • വിദ്യാർത്ഥികളുടെ ലോഗിൻ പരിശോധനകൾക്കായി വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവരുടെ പ്ലാറ്റ്‌ഫോമുകൾക്കും സിംഗിൾ സൈൻ-ഓൺ (Single-sign-on) വഴി 'ലോഗിൻ വിത്ത് അപ്പാർ ഐഡി' (login with APAAR ID) മോഡ്യൂൾ ഉപയോഗിക്കാവുന്നതാണ്.
  • വിദൂര ഗ്രാമങ്ങളിലെ ജനസേവന കേന്ദ്രങ്ങൾ ഇപ്പോൾ ABC, APAAR രജിസ്‌ട്രേഷനുകൾക്കുള്ള തത്സമയ കേന്ദ്രങ്ങളായി പ്രവർത്തിക്കുന്നു, ഇത് ഡിജിറ്റൽ വിഭജനം ഇല്ലാതാക്കാൻ സഹായിക്കുന്നു.

വിശ്വസനീയമായ ഒരു ഡിജിറ്റൽ വിദ്യാഭ്യാസ ആവാസവ്യവസ്ഥയിലേക്ക്

ABC-യും APAARഉം ഒത്തുചേർന്ന് അക്കാദമിക് റെക്കോർഡുകൾക്കായി വിശ്വസനീയമായ ഒരു ഡിജിറ്റൽ ആവാസവ്യവസ്ഥ കെട്ടിപ്പടുക്കുകയാണ്. ഇത് ഓരോ പഠിതാവിനും വിദ്യാഭ്യാസം കൂടുതൽ വഴങ്ങുന്നതും സുതാര്യവും എളുപ്പത്തിൽ പ്രാപ്യവുമാക്കുന്നു. സുഗമമായ ക്രെഡിറ്റ് മൊബിലിറ്റി, സുരക്ഷിതമായ റെക്കോർഡ് മാനേജ്‌മെന്റ്, ആജീവനാന്ത പഠനം എന്നിവ പ്രാപ്തമാക്കുന്നതിലൂടെ ഈ പദ്ധതികൾ ഭാവിസജ്ജമായ ഒരു വിദ്യാഭ്യാസ സമ്പ്രദായത്തിന് അടിത്തറയിടുന്നു.

ഈ പ്ലാറ്റ്‌ഫോമുകൾ വികസിക്കുകയും വിപുലീകരിക്കപ്പെടുകയും ചെയ്യുമ്പോൾ ഡിജിറ്റൽ അക്കാദമിക് യോഗ്യതാപത്രങ്ങളുടെ സുരക്ഷയും വിശ്വാസ്യതയും കൂടുതൽ ശക്തിപ്പെടുത്തുന്നതിന് ഉയർന്നുവരുന്ന പുതിയ സാങ്കേതികവിദ്യകൾ വലിയ അവസരങ്ങൾ വാഗ്ദാനം ചെയ്യുന്നു. ഈ സാഹചര്യത്തിൽ ഭാരത് പ്രമാൺ ചെയിൻ പ്രതീക്ഷ നൽകുന്ന അടുത്ത ചുവടാണ്. ഡിജിറ്റൽ ഇന്ത്യ കോർപ്പറേഷൻ (DIC) വികസിപ്പിച്ചെടുത്ത ഇത് ഡിജിറ്റൽ യോഗ്യതാപത്രങ്ങൾ വൻതോതിൽ സുരക്ഷിതവും പരിശോധിച്ചുറപ്പിക്കാൻ കഴിയുന്നതും തിരുത്തലുകൾ വരുത്താൻ സാധിക്കാത്തതുമായ രീതിയിൽ ലഭ്യമാക്കാൻ രൂപകൽപ്പന ചെയ്തിട്ടുള്ള ഇന്ത്യയുടെ സ്വന്തം ബ്ലോക്ക്‌ചെയിൻ പ്ലാറ്റ്‌ഫോമാണ്.

ഡിജിറ്റൽ യോഗ്യതാപത്രങ്ങൾക്കായുള്ള ബ്ലോക്ക്‌ചെയിൻ സാങ്കേതികവിദ്യ രണ്ട് രീതികളിൽ നടപ്പിലാക്കാവുന്നതാണ്: വേഗത്തിലുള്ള വിന്യാസത്തിനായി DIC നിയന്ത്രിക്കുന്ന ബ്ലോക്ക്‌ചെയിൻ ഇൻഫ്രാസ്ട്രക്ചർ വഴിയോ, അല്ലെങ്കിൽ കൂടുതൽ സ്വയംഭരണാധികാരത്തിനും വഴക്കത്തിനുമായി പ്രത്യേക ബ്ലോക്ക്‌ചെയിൻ നോഡുകൾ പ്രവർത്തിപ്പിച്ചുകൊണ്ടോ ഇത് സാധ്യമാക്കാം. എല്ലാ അക്കാദമിക് വിവരങ്ങളും ഇന്ത്യയുടെ പരമാധികാര ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചറിനുള്ളിൽ തന്നെ സുരക്ഷിതമായിരിക്കുമെന്നുമാത്രമല്ല, ഈ പ്ലാറ്റ്‌ഫോം ഡിജിറ്റൽ വ്യക്തിഗത വിവര സംരക്ഷണ നിയമത്തിന് (DPDP Act) പൂർണ്ണമായും അനുസൃതവുമാണ്.

അവലംബം

 

Ministry of Education

https://static.pib.gov.in/WriteReadData/userfiles/NEP_Final_English_0.pdf

https://www.abc.gov.in/about-us

https://www.abc.gov.in

https://www.abc.gov.in/faq

https://apaar.education.gov.in/

https://www.pib.gov.in/PressReleaseIframePage.aspx?PRID=2003802&lang=2&reg=48&utm

https://www.facebook.com/photo/?fbid=1452271933596230&set=a.358256662997768

 

Ministry of Electronics and IT

https://www.pib.gov.in/PressReleasePage.aspx?PRID=2072877&reg=48&lang=2 

 

Ministry of Finance

https://www.pib.gov.in/PressReleasePage.aspx?PRID=2219936&reg=3&lang=1

 

University Grants Commission

https://www.ugc.gov.in/pdfnews/5572622_Academic-Bank-of-Credits-Regulation.pdf

https://www.ugc.gov.in/pdfnews/9363820_Academic-Bank-of-Credits-(ABC).pdf

https://www.ugc.gov.in/pdfnews/9028476_Report-of-National-Credit-Framework.pdf

 

PIB Backgrounder

https://static.pib.gov.in/WriteReadData/specificdocs/documents/2025/jul/doc2025729593701.pdf
https://www.pib.gov.in/PressNoteDetails.aspx?NoteId=154950&ModuleId=3&reg=3&lang=1

 

Click to see PDF

***

SK

(तथ्य सामग्री आईडी: 150705) आगंतुक पटल : 8


Provide suggestions / comments
इस विश्लेषक को इन भाषाओं में पढ़ें : English , हिन्दी