Infrastructure
ഇന്ത്യയുടെ അതിവേഗ റെയിൽ ഭാവി: വികസനത്തിനായി ഒരു ഏകീകൃത പാതയൊരുക്കുന്നു
प्रविष्टि तिथि:
03 JUL 2026 16:30 PM
വേഗതയേറിയതും വിശ്വാസയോഗ്യവും പരസ്പരം ബന്ധിപ്പിക്കപ്പെട്ടതുമായ റെയിൽ യാത്ര
ഇന്ത്യയുടെ ആദ്യത്തെ ബുള്ളറ്റ് ട്രെയിൻ പാതയായ മുംബൈ-അഹമ്മദാബാദ് ഹൈ സ്പീഡ് റെയിൽ നിർമ്മാണ പൂർത്തീകരണത്തിലേക്ക് അടുക്കുകയാണ്. ഇതിലൂടെ ഇന്ത്യയിലെ അതിവേഗ റെയിൽ ഗതാഗതത്തിന്റെ ഭാവിക്ക് രൂപം നൽകുകയാണ് രാജ്യം. മണിക്കൂറിൽ 180 കിലോമീറ്റർ വേഗതയുള്ള വന്ദേ ഭാരത് ട്രെയിനുകളേക്കാൾ വളരെ വേഗത്തിൽ, മണിക്കൂറിൽ 350 കിലോമീറ്റർ വരെ വേഗതയിൽ സഞ്ചരിക്കാൻ തക്കവണ്ണമാണ് ഈ ബുള്ളറ്റ് ട്രെയിനുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്.
മുംബൈ-അഹമ്മദാബാദ് പാതയുടെ മാതൃക അടിസ്ഥാനമാക്കി രാജ്യത്തുടനീളം വരാനിരിക്കുന്ന മറ്റ് ബുള്ളറ്റ് ട്രെയിൻ പാതകൾക്കായി ഒരു ഏകീകൃത രൂപരേഖ വികസിപ്പിച്ചെടുക്കുന്നു. നേരത്തെ വിജയകരമെന്ന് തെളിയിക്കപ്പെട്ട എഞ്ചിനീയറിംഗ് ഡിസൈനുകൾ, നിർമ്മാണ രീതികൾ, പ്രവർത്തന ശൈലികൾ എന്നിവ നടപ്പിലാക്കുകയാണ് ഈ സമീപനത്തിലൂടെ ലക്ഷ്യമിടുന്നത്. ഇത് പദ്ധതികളുടെ കാര്യക്ഷമത വർധിപ്പിക്കുകയും നിർമ്മാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കുകയും ചെയ്യും. ഇത്തരത്തിൽ മുംബൈ-അഹമ്മദാബാദ് ഹൈ സ്പീഡ് റെയിൽ പദ്ധതി ഒരു വലിയ പരിവർത്തനത്തിനാണ് അടിത്തറയിടുന്നത്.
ഏകീകൃതമായ ഡിസൈനുകൾ, ഘടകങ്ങൾ, പരിപാലന രീതികൾ എന്നിവ റെയിൽ ശൃംഖലയിലുടനീളമുള്ള സ്പെയർ പാർട്സ് മാനേജ്മെന്റ്, ജീവനക്കാരുടെ പരിശീലനം, സാധന സാമഗ്രികൾ വാങ്ങൽ എന്നിവ കൂടുതൽ ലളിതമാക്കും. വരാനിരിക്കുന്ന അതിവേഗ റെയിൽ പാതകളെല്ലാം തന്നെ മറ്റ് ഇടങ്ങളിലും എളുപ്പത്തിൽ അനുകരിക്കാൻ സാധിക്കുന്ന ഒരു നിർമ്മാണ ശൈലിയായിരിക്കും പിന്തുടരുക. റെയിൽ പാതകളുടെ അടിത്തറകൾ അതത് സ്ഥലങ്ങളിലെ മണ്ണിന്റെ കൃത്യമായ സവിശേഷതകൾക്ക് അനുസൃതമായിട്ടായിരിക്കും രൂപകൽപ്പന ചെയ്യുക. ബാക്കിയുള്ള ഉപ-സംവിധാനങ്ങളെല്ലാം പൊതുവായ എഞ്ചിനീയറിംഗ് മാനണ്ഡങ്ങൾ പാലിച്ചായിരിക്കും നിർമ്മിക്കുക. തൂണുകൾ, വയാഡക്ടുകൾ, ട്രാക്കുകൾ, സ്റ്റേഷൻ കെട്ടിടങ്ങൾ, ഓവർഹെഡ് വൈദ്യുതി ലൈനുകൾ, സിഗ്നലിംഗ് സംവിധാനങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഈ സമീപനം ഭാവിയിലെ റെയിൽ പാതകളുടെ നിർമ്മാണം വേഗത്തിലാക്കാൻ സഹായിക്കും. ഇത് വരാനിരിക്കുന്ന അതിവേഗ റെയിൽ പാതകളുടെ ഗുണനിലവാരം ഉയർത്തുന്നതിനും നിർമ്മാണച്ചെലവ് കുറയ്ക്കുന്നതിനും വഴിയൊരുക്കും.
|
മെയ്ക്ക് ഇൻ ഇന്ത്യ, ആത്മനിർഭർ ഭാരത് പദ്ധതികൾക്ക് കീഴിൽ ഇന്ത്യൻ റെയിൽവേ തദ്ദേശീയമായ അതിവേഗ റെയിൽ നിർമ്മാണത്തെ പ്രോത്സാഹിപ്പിക്കുന്നു. ഇറക്കുമതി ചെയ്യുന്ന സംവിധാനങ്ങളെയും ഘടകങ്ങളെയും ആശ്രയിക്കുന്നത് കുറയ്ക്കുകയാണ് ഇത് ലക്ഷ്യമിടുന്നത്. ഇന്റഗ്രൽ കോച്ച് ഫാക്ടറി (ICF) ഭാരത് എർത്ത് മൂവേഴ്‌സ് ലിമിറ്റഡുമായി (BEML) സഹകരിച്ച് മണിക്കൂറിൽ 280 കിലോമീറ്റർ വേഗതയുള്ള തദ്ദേശീയ അതിവേഗ ട്രെയിനുകൾ രൂപകൽപ്പന ചെയ്യുകയും നിർമ്മിക്കുകയും ചെയ്യുന്നു. ഭാവിയിലെ അതിവേഗ റെയിൽ പദ്ധതികൾക്കായുള്ള ടൂളിംഗ്, ടെസ്റ്റിംഗ്, ഉൽപ്പാദന ആവാസവ്യവസ്ഥ എന്നിവയും രാജ്യത്ത് വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. അതിവേഗ റെയിലിന് ആവശ്യമായ പ്രത്യേക ഘടകങ്ങൾ, നിർമ്മാണ ഉപകരണങ്ങൾ, സ്ലാബ്-ട്രാക്ക് സംവിധാനങ്ങൾ എന്നിവ ഇന്ത്യൻ കമ്പനികൾ കൂടുതലായി നിർമ്മിച്ചുവരുന്നു. ബെംഗളൂരുവിൽ പുതുതായി ഉദ്ഘാടനം ചെയ്ത 'ആദിത്യ' എന്ന പ്രത്യേക കോംപ്ലക്സ് ബി-28 കോച്ചുകളുടെ വികസനത്തിനായി രൂപകൽപ്പന ചെയ്തിട്ടുള്ളതാണ്. ഐ.ഐ.ടി-കളുടെ ഗവേഷണങ്ങളും പ്രത്യേക പരിശീലനങ്ങളും ജാപ്പനീസ് എഞ്ചിനീയറിംഗ് രീതികൾ സ്വീകരിക്കുന്നതും ഇന്ത്യയുടെ അതിവേഗ റെയിൽ ശേഷിയെ ശക്തിപ്പെടുത്തുന്നുണ്ട്. ഇത് തദ്ദേശീയവൽക്കരണത്തെ കൂടുതൽ ദൃഢമാക്കുന്നു.
|

മുംബൈ-അഹമ്മദാബാദ് അതിവേഗ റെയിൽ ഇടനാഴി
മുംബൈ-അഹമ്മദാബാദ് അതിവേഗ റെയിൽ (MAHSR) ഇടനാഴി ഇന്ത്യയുടെ അതിവേഗ റെയിൽ യുഗത്തിലേക്കുള്ള പ്രവേശനം അടയാളപ്പെടുത്തുന്നു. രാജ്യത്തെ ആദ്യത്തെ പ്രത്യേക ബുള്ളറ്റ് ട്രെയിൻ പാത എന്ന നിലയിൽ ഇത് നൂതന സാങ്കേതികവിദ്യകളും ലോകോത്തര സുരക്ഷാ മാനദണ്ഡങ്ങളും പരിചയപ്പെടുത്തുന്നു.
- മുംബൈയെയും അഹമ്മദാബാദിനെയും ഏകദേശം 1 മണിക്കൂർ 58 മിനിറ്റ് കൊണ്ട് ഈ പാത ബന്ധിപ്പിക്കും.
- ഏകദേശം 508 കിലോമീറ്ററാണ് ഇതിന്റെ ആകെ നീളം.
- 12 സ്റ്റേഷനുകളാണ് ഈ റൂട്ടിൽ ആസൂത്രണം ചെയ്തിട്ടുള്ളത്.
- ആദ്യത്തെ അതിവേഗ റെയിൽ സർവീസ് 2027 ഓഗസ്റ്റിൽ ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിൽ ആദ്യം തുറക്കുന്ന ഭാഗം സൂററ്റ് മുതൽ വാപി വരെയായിരിക്കും.
- ഈ റെയിൽ പാതയ്ക്ക് മണിക്കൂറിൽ 350 കിലോമീറ്റർ ഡിസൈൻ സ്പീഡും മണിക്കൂറിൽ 320 കിലോമീറ്റർ പ്രവർത്തന വേഗതയുമുണ്ട്. അത്യാധുനിക റോളിംഗ് സ്റ്റോക്ക്, സിഗ്നലിംഗ്, ട്രെയിൻ നിയന്ത്രണ സംവിധാനങ്ങൾ എന്നിവയുടെ പിന്തുണ ഇതിനുണ്ട്.

മുംബൈ-അഹമ്മദാബാദ് അതിവേഗ റെയിലിന്റെ സാങ്കേതിക സവിശേഷതകളും സംവിധാനങ്ങളും
ജാപ്പനീസ് ഷിൻകാൻസെൻ സാങ്കേതികവിദ്യയും പ്രവർത്തന ശൈലികളും ഉപയോഗിച്ചാണ് മുംബൈ-അഹമ്മദാബാദ് അതിവേഗ റെയിൽ പദ്ധതി വികസിപ്പിക്കുന്നത്. ട്രാക്ഷൻ, വൈദ്യുതീകരണം, ട്രാക്ക് ഇൻഫ്രാസ്ട്രക്ചർ, പ്രവർത്തനങ്ങൾ എന്നിവയ്ക്കായി നൂതന സംവിധാനങ്ങൾ ഈ ഇടനാഴിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പ്രധാന സാങ്കേതിക ഘടകങ്ങളിൽ താഴെ പറയുന്നവ ഉൾപ്പെടുന്നു:
- ഓവർഹെഡ് ഇലക്ട്രിഫിക്കേഷൻ (OHE): ഈ പാതയിലുടനീളം 20,000-ത്തിലധികം ഒ.എച്ച്.ഇ മാസ്റ്റുകൾ (തൂണുകൾ) സ്ഥാപിക്കും. 2×25 കെ.വി ഓവർഹെഡ് ട്രാക്ഷൻ സിസ്റ്റം ഷിൻകാൻസെൻ ശൈലിയിലുള്ള ഒ.എച്ച്.ഇ കാന്റിലിവർ ഡിസൈനുകളെ അടിസ്ഥാനമാക്കിയുള്ളതാണ്.
- ട്രാക്ഷനും പവർ സപ്ലൈയും: ഈ പദ്ധതിയിൽ 12 ട്രാക്ഷൻ സബ്‌സ്റ്റേഷനുകളും 2 ഡിപ്പോ ട്രാക്ഷൻ സബ്‌സ്റ്റേഷനുകളും 16 ഡിസ്ട്രിബ്യൂഷൻ സബ്‌സ്റ്റേഷനുകളും ഉൾപ്പെടുന്നു.
- ട്രാക്ക് സിസ്റ്റം: ജെ-സ്ലാബ് ബാലാസ്റ്റ്‌ലെസ് (മെറ്റൽ ഇല്ലാത്ത) ട്രാക്ക് സാങ്കേതികവിദ്യ ഇന്ത്യയിൽ അവതരിപ്പിക്കുന്നത് ആദ്യമായി.
- ട്രാക്ക് നിർമ്മാണ അടിത്തറകൾ: പ്രത്യേക ട്രാക്ക് നിർമ്മാണ അടിത്തറകൾ വികസിപ്പിച്ചെടുക്കുന്നുണ്ട്. റെയിലുകൾ, ട്രാക്ക് സ്ലാബുകൾ, യന്ത്രങ്ങൾ, മറ്റ് ഉപകരണങ്ങൾ എന്നിവ സംഭരിക്കുന്നതിനും കൈകാര്യം ചെയ്യുന്നതിനുമാണ് ഇവ ഉപയോഗിക്കുന്നത്.
- റോളിംഗ് സ്റ്റോക്ക് ഡിപ്പോകൾ: ഗുജറാത്തിലെ സബർമതി, സൂററ്റ് എന്നിവിടങ്ങളിലും മഹാരാഷ്ട്രയിലെ താനെയിലുമായി മൂന്ന് ഡിപ്പോകൾ നിർമ്മാണത്തിൽ.
ഏഴ് അതിവേഗ റെയിൽ ഇടനാഴികൾ
ഇന്ത്യയുടെ അതിവേഗ റെയിൽ കാഴ്ചപ്പാട് മുംബൈ-അഹമ്മദാബാദ് ഇടനാഴിക്ക് അപ്പുറത്തേക്ക് വ്യാപിപ്പിക്കുകയാണ്. ഭാവി വികസനത്തിനായി ഏകദേശം 4,000 കിലോമീറ്റർ ഉൾക്കൊള്ളുന്ന ഏഴ് അതിവേഗ റെയിൽ ഇടനാഴികൾ അടയാളപ്പെടുത്തിയിട്ടുണ്ട്. നിർദ്ദിഷ്ട ശൃംഖലയിലൂടെ ഏകദേശം 16 ലക്ഷം കോടി രൂപയുടെ നിക്ഷേപം ആകർഷിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഏഴ് നിർദ്ദിഷ്ട അതിവേഗ റെയിൽ ഇടനാഴികൾ രാജ്യത്തിന്റെ വിവിധ മേഖലകളിലായി തന്ത്രപരമായി വിന്യസിച്ചിരിക്കുന്നു:
|
റൂട്ടുകൾ
|
യാത്രാസമയം
|
|
ഡൽഹി–വാരാണസി
|
3 മണിക്കൂർ 50 മിനിറ്റ്
|
|
വാരണാസി–പാറ്റ്‌ന–സിലിഗുരി
|
2 മണിക്കൂർ 55 മിനിറ്റ്
|
|
ചെന്നൈ–ബെംഗളൂരു
|
1 മണിക്കൂർ 13 മിനിറ്റ്
|
|
ബെംഗളൂരു–ഹൈദരാബാദ്
|
2 മണിക്കൂർ
|
|
ചെന്നൈ–ഹൈദരാബാദ്
|
2 മണിക്കൂർ 55 മിനിറ്റ്
|
|
മുംബൈ–പൂനെ
|
48 മിനിറ്റ്
|
|
പൂനെ–ഹൈദരാബാദ്
|
1 മണിക്കൂർ 55 മിനിറ്റ്
|
ഒരു ദേശീയ അതിവേഗ റെയിൽ ശൃംഖലയിലേക്ക്
മുംബൈ-അഹമ്മദാബാദ് അതിവേഗ റെയിൽ പദ്ധതി ഇന്ത്യയുടെ ഗതാഗത ചരിത്രത്തിലെ ഒരു സുപ്രധാന ചുവടുവെപ്പാണ്. ഭാവി വികസനത്തിന് ആവശ്യമായ അറിവും ശേഷിയും വ്യവസായ ആവാസവ്യവസ്ഥയും ഇത് സൃഷ്ടിക്കുന്നു. ഈ ചരിത്ര ഇടനാഴിയിലൂടെ ലഭിച്ച പരിചയ സമ്പത്ത് ഇന്ത്യ പ്രയോജനപ്പെടുത്തുന്നുണ്ട്. ഭാവിയിലെ അതിവേഗ റെയിൽ വികസനത്തിനായി മറ്റ് ഇടങ്ങളിലും എളുപ്പത്തിൽ നടപ്പിലാക്കാൻ സാധിക്കുന്ന ഒരു സമീപനത്തിന് രാജ്യം രൂപം നൽകുകയാണ്. ഈ സമീപനത്തിന്, രാജ്യത്തുടനീളം വരാനിരിക്കുന്ന അതിവേഗ റെയിൽ പാതകളെ പിന്തുണയ്ക്കാൻ കഴിയും. പുതിയ ഇടനാഴികൾ വികസിപ്പിക്കുന്നതിനനുസരിച്ച് ഈ അടിത്തറ യാത്രാ സൗകര്യങ്ങൾ വർധിപ്പിക്കാൻ സഹായിക്കും. ഇത് യാത്രാ സമയം കുറയ്ക്കുന്നതിനും ദീർഘകാല സാമ്പത്തിക വളർച്ചയ്ക്ക് സംഭാവന നൽകുന്നതിനും സഹായിക്കും.
അവലംബം
Ministry of Railways
https://www.pib.gov.in/PressReleasePage.aspx?PRID=2257831®=1&lang=1
https://www.pib.gov.in/PressReleasePage.aspx?PRID=2267962®=48&lang=1
https://sansad.in/getFile/loksabhaquestions/annex/187/AS538_MhnJmI.pdf?source=pqals
https://www.pib.gov.in/PressReleasePage.aspx?PRID=2255527®=48&lang=2
National High-Speed Rail Corporation Limited
https://www.nhsrcl.in/en/project/project-overview
https://www.nhsrcl.in/en/media/press-release
Press Information Bureau
https://www.pib.gov.in/PressNoteDetails.aspx?NoteId=157295&ModuleId=3®=3&lang=1
https://www.pib.gov.in/PressReleasePage.aspx?PRID=2272190®=48&lang=1
Others
https://newsonair.gov.in/first-bullet-train-to-run-between-mumbai-ahmedabad-on-15-august-2027-says-ashwini-vaishnaw/
Click here to see PDF
***
SK
(तथ्य सामग्री आईडी: 150712)
आगंतुक पटल : 23
Provide suggestions / comments