Infrastructure

ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് ആൻഡ് ലോജിസ്റ്റിക്‌സ് അതോറിറ്റി (ITLA)

प्रविष्टि तिथि: 06 OCT 2026 19:09 PM

 

ഒരു സമഗ്ര ദേശീയ ഗതാഗത മാസ്റ്റർ പ്ലാൻ

 

ഇന്ത്യയുടെ വികസിക്കുന്ന ഗതാഗത-ലോജിസ്റ്റിക്‌സ് ശൃംഖല

ഇന്ത്യൻ സാമ്പത്തിക രംഗം വളരുമ്പോൾ രാജ്യത്തുടനീളം ചരക്കുകൾ കാര്യക്ഷമമായി എത്തിക്കേണ്ടതിന്റെ ആവശ്യകതയും വർധിക്കുന്നു. ഈ ആവശ്യകത നിറവേറ്റുന്നതിന് മികച്ച രീതിയൽ ബന്ധിപ്പിക്കപ്പെട്ടതും ഒരു സംയോജിത സംവിധാനമായി ആസൂത്രണം ചെയ്തതുമായ ഗതാഗത ശൃംഖലകൾ അനിവാര്യമാണ്. വളർന്നുവരുന്ന ഈ ആവശ്യകതകളെ പിന്തുണയ്ക്കുന്നതിനായി ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് ആൻഡ് ലോജിസ്റ്റിക്‌സ് അതോറിറ്റി (ITLA) രൂപീകരിക്കുന്നതിന് 2026 ഒക്ടോബർ 6-ന് ഗവൺമെന്റ് അംഗീകാരം നൽകി. ഗതാഗത, ലോജിസ്റ്റിക്സ് മേഖലകളിലുടനീളമുള്ള ഗവേഷണം, ആസൂത്രണം, പ്രോജക്ട് മൂല്യനിർണയം, നിരീക്ഷണം, ആഘാത വിലയിരുത്തൽ എന്നിവയ്ക്കുള്ള സവിശേഷ സംവിധാനമായി ITLA പ്രവർത്തിക്കും.

ഗതാഗത, ലോജിസ്റ്റിക്സ് ശൃംഖലകളുടെ വികാസത്തോടെ ദീർഘകാല സംയോജിത ആസൂത്രണത്തെയും അടിസ്ഥാന സൗകര്യ പദ്ധതികളുടെ നടത്തിപ്പിന് ശേഷമുള്ള ആഘാത വിലയിരുത്തലിനെയും ITLA പിന്തുണയ്ക്കും. പിഎം ഗതിശക്തി നാഷണൽ മാസ്റ്റർ പ്ലാൻ, നാഷണൽ ലോജിസ്റ്റിക്‌സ് പോളിസി തുടങ്ങിയ നിലവിലുള്ള പദ്ധതികളുമായി ഇത് ചേർന്നുപ്രവർത്തിക്കും.

ചുമതലകളും ഉത്തരവാദിത്തങ്ങളും

സംയോജിത ആസൂത്രണം, പ്രോജക്ട് മൂല്യനിർണയം, നിരീക്ഷണം, ഡാറ്റാ അനലിറ്റിക്‌സ്, ലോജിസ്റ്റിക്‌സ് നയം, ശേഷി വർധിപ്പിക്കൽ, ഗവേഷണം എന്നിവയുമായി ബന്ധപ്പെട്ട വിവിധ ഉത്തരവാദിത്തങ്ങൾ ITLA നിർവഹിക്കും. ഇതിന്റെ പ്രധാന ഉത്തരവാദിത്തങ്ങളിൽ താഴെ പറയുന്നവ ഉൾപ്പെടുന്നു:

  • നാഷണൽ അപെക്സ് ഇൻസ്റ്റിറ്റ്യൂഷൻ: സംയോജിത ഗതാഗത, ലോജിസ്റ്റിക്‌സ് ആസൂത്രണം, ഗവേഷണം, പ്രോജക്ട് വിലയിരുത്തൽ, നിരീക്ഷണം എന്നിവയ്ക്കുള്ള ഉന്നതതല സ്ഥാപനമായി ITLA പ്രവർത്തിക്കും. ഗതാഗത മേഖലയിലുടനീളം ഏകോപിത തീരുമാനങ്ങൾ കൈക്കൊള്ളുന്നത് ശക്തിപ്പെടുത്തുന്നതിനായി ഇത് നയപിന്തുണയും ഡാറ്റാ അനലിറ്റിക്‌സും നൽകും.
  • ദീർഘകാല ദേശീയ ഗതാഗത മാസ്റ്റർ പ്ലാൻ: 10 വർഷമോ അതിൽ കൂടുതലോ കാലാവധിയുള്ള ദീർഘകാല കാഴ്ചപ്പാടോടെ സമഗ്രമായ ഒരു ദേശീയ ഗതാഗത മാസ്റ്റർ പ്ലാൻ അതോറിറ്റി തയ്യാറാക്കും. ഇത് റോഡുകൾ, റെയിൽവേ, തുറമുഖങ്ങളും കപ്പൽ ഗതാഗതവും, വ്യോമയാനം, ഉൾനാടൻ ജലപാതകൾ, തീരദേശ കപ്പൽ ഗതാഗതം, നഗര ഗതാഗതം, ലോജിസ്റ്റിക്‌സ് എന്നിവയെ ഉൾക്കൊള്ളും.
  • സംയോജിത ആസൂത്രണ ചട്ടക്കൂട്: ഏകദേശം അഞ്ച് വർഷത്തെ കാലാവധിയുള്ള ഹ്രസ്വകാല മേഖലാ പ്ലാനുകളും ഗതാഗത മന്ത്രാലയങ്ങളുടെ വാർഷിക പ്ലാനുകളും ഇത് വിലയിരുത്തും. കൂടാതെ ദേശീയ ഗതാഗത മാസ്റ്റർ പ്ലാനുമായി അവ പൊരുത്തപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കുകയും മൾട്ടിമോഡൽ (പലതരം ഗതാഗത മാർഗ്ഗങ്ങൾ സംയോജിപ്പിച്ചുള്ള) അടിസ്ഥാന സൗകര്യ വികസനം പ്രോത്സാഹിപ്പിക്കുകയും ചെയ്യും.
  • പ്രധാന പദ്ധതികളുടെ സാങ്കേതിക വിലയിരുത്തൽ: 500 കോടി രൂപയോ അതിൽ കൂടുതലോ ചെലവുവരുന്ന ഇന്ത്യാ ഗവൺമെന്റിന്റെ അടിസ്ഥാന സൗകര്യ വികസന പദ്ധതികളുടെ സാങ്കേതിക വിലയിരുത്തൽ ITLA നിർവഹിക്കും. സാമ്പത്തിക വിലയിരുത്തൽ നിലവിലുള്ള സാമ്പത്തിക അവലോകന സംവിധാനങ്ങളിലൂടെ തുടർന്നും നടപ്പിലാക്കും.
  • നിരീക്ഷണവും ആഘാത വിലയിരുത്തലും: 500 കോടി രൂപയ്ക്ക് മുകളിൽ ചെലവുവരുന്ന ഗതാഗത, അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ ഇത് നിരീക്ഷിക്കുകയും പ്രശ്നപരിഹാരത്തിനായി ഒരു ഏകോപിത സംവിധാനമൊരുക്കുകയും ചെയ്യും. പദ്ധതികളുടെ ഫലങ്ങളും പ്രകടനവും വിലയിരുത്തുന്നതിനായി പദ്ധതി നടപ്പിലാക്കിയ ശേഷമുള്ള ആഘാത വിലയിരുത്തലുകളും ഇത് ഏറ്റെടുക്കും.
  • ദേശീയ ഗതാഗത ഡാറ്റാ ശേഖരം (NTDR): വിവിധ സ്രോതസ്സുകളിൽ നിന്നുള്ള പ്രസക്തമായ ഗതാഗത, ലോജിസ്റ്റിക്‌സ് ഡാറ്റാസെറ്റുകൾ സംയോജിപ്പിച്ച് അതോറിറ്റി ഒരു ഏകീകൃത ഗതാഗത ഡാറ്റാ ശേഖരം വികസിപ്പിക്കും. GSTN ഇ-വേ ബില്ലുകൾ, ഫാസ്റ്റ് ടാഗ്, വാഹൻ, ജിപിഎസ് അധിഷ്ഠിത സംവിധാനങ്ങൾ, നഗര ട്രാഫിക് മാനേജ്‌മെന്റ് സംവിധാനങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. ആസൂത്രണം, നിരീക്ഷണം, ആഘാത വിലയിരുത്തൽ എന്നിവയ്ക്കാവശ്യമായ ചരക്കു നീക്കവും അവയുടെ തുടക്കവും അവസാനവും വിശകലനം ചെയ്യുന്നതിന് ഈ ഡാറ്റ പിന്തുണ നൽകും.
  • ലോജിസ്റ്റിക്‌സ് നയ പിന്തുണ: ദേശീയ ലോജിസ്റ്റിക്‌സ് നയം (2022) അവലോകനം ചെയ്യുന്നതിനും പുതുക്കുന്നതിനും ഇത് ഉപദേശിക്കുകയും സഹായിക്കുകയും ചെയ്യും.
  • ശേഷി വർധന: ലോജിസ്റ്റിക്‌സ് മേഖലയിലെ ശേഷി വർധിപ്പിക്കൽ, പരിശീലനം, നൈപുണ്യ വികസനം എന്നിവയിൽ ഇത് സംഭാവന നൽകും.
  • ഗവേഷണവും നവീനാശയവും: ഗതാഗത, ലോജിസ്റ്റിക്സ് മേഖലകളിൽ ഇത് ഗവേഷണവും നവീനാശയങ്ങളും പ്രോത്സാഹിപ്പിക്കും.

പ്രധാന നേട്ടങ്ങൾ

ഗതാഗത, ലോജിസ്റ്റിക്സ് ആവാസവ്യവസ്ഥയിലുടനീളം സംയോജിത ആസൂത്രണം, ഏകോപനം, ഡാറ്റാ ഉപയോഗം, സ്ഥാപനപരമായ ശേഷി എന്നിവ ITLA ശക്തിപ്പെടുത്തും:

  • കേന്ദ്രീകൃത സ്ഥാപന സംവിധാനം: ഗതാഗത, ലോജിസ്റ്റിക്‌സ് മേഖലകളിലെ ഗവേഷണം, ആസൂത്രണം, വിലയിരുത്തൽ, നിരീക്ഷണം, ആഘാത വിലയിരുത്തൽ എന്നിവയ്ക്കുള്ള ഒരു കേന്ദ്രീകൃത സ്ഥാപന സംവിധാനമായി ITLA പ്രവർത്തിക്കും. ഈ സമീപനം കൊറിയ, ജപ്പാൻ, യു.എസ്, ചൈന, ഓസ്‌ട്രേലിയ തുടങ്ങിയ മറ്റ് രാജ്യങ്ങൾക്ക് അനുസൃതമായി ആഗോള പ്രവർത്തനം പിന്തുടരുന്നു.
  • ഏകീകൃത അടിസ്ഥാന സൗകര്യ ആസൂത്രണം: ഏകീകൃത അടിസ്ഥാന സൗകര്യ ആസൂത്രണത്തിനായുള്ള ഉന്നത ഏകോപന ഏജൻസിയായി ITLA പ്രവർത്തിക്കും. ഇത് സമഗ്രമായ ഒരു ദേശീയ ഗതാഗത മാസ്റ്റർ പ്ലാനും തയ്യാറാക്കും.
  • മന്ത്രാലയങ്ങൾ തമ്മിലുള്ള ഏകോപനം: ഗതാഗത, ലോജിസ്റ്റിക്സ് മേഖല കൈകാര്യം ചെയ്യുന്ന മന്ത്രാലയങ്ങൾക്കിടയിൽ പരസ്പര സഹകരണവും ഏകോപനവും സാധ്യമാക്കാൻ ITLA സഹായിക്കും. ഇത് അടിസ്ഥാന സൗകര്യ ആസൂത്രണം, വിലയിരുത്തൽ, നിരീക്ഷണം, അവലോകനം എന്നിവയെ ഉൾക്കൊള്ളും.
  • സംയോജിത ഡാറ്റാ ശേഖരം: ITLA ഒരു ഏകീകൃത ഗതാഗത ഡാറ്റാ ശേഖരം സൃഷ്ടിക്കും. ഇത് തെളിവധിഷ്ഠിത ആസൂത്രണം, ഗവേഷണം, നവീനാശയം എന്നിവയെ പിന്തുണയ്ക്കും.
  • സ്ഥാപനപരമായ ശേഷി വർധന: ഗവേഷണം, ആസൂത്രണം, ബിഗ് ഡാറ്റ സംയോജനം, പദ്ധതി നിരീക്ഷണം, വിലയിരുത്തൽ എന്നിവയിലെ ശേഷി ITLA ശക്തിപ്പെടുത്തും. അന്താരാഷ്ട്രതലത്തിലെ മികച്ച രീതികൾ നടപ്പിലാക്കുന്നതിനെ ഇത് പ്രോത്സാഹിപ്പിക്കുകയും ചെയ്യും.

ഇന്ത്യയുടെ വിഷൻ 2047-നെ പിന്തുണയ്ക്കുന്നു

ഇന്ത്യയുടെ ഗതാഗത, ലോജിസ്റ്റിക്സ് ശൃംഖലകൾ വികസിക്കുന്നത് തുടരുമ്പോൾ തടസ്സമില്ലാത്ത മൾട്ടിമോഡൽ കണക്റ്റിവിറ്റിയും കാര്യക്ഷമമായ അടിസ്ഥാന സൗകര്യങ്ങളും കൂടുതൽ പ്രാധാന്യമർഹിക്കുന്നതായി മാറും. ഗതാഗത, ലോജിസ്റ്റിക്സ് ആവാസവ്യവസ്ഥയിലുടനീളം സംയോജിത ആസൂത്രണം, പ്രോജക്ട് വിലയിരുത്തൽ, നിരീക്ഷണം, ഡാറ്റാ അധിഷ്ഠിത തീരുമാനങ്ങൾ എന്നിവ ITLA ശക്തിപ്പെടുത്തും. അടിസ്ഥാന സൗകര്യങ്ങളുടെ കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിലൂടെയും മൾട്ടിമോഡൽ കണക്റ്റിവിറ്റിയെ പിന്തുണയ്ക്കുന്നതിലൂടെയും സ്ഥാപനപരമായ ശേഷി കെട്ടിപ്പടുക്കുന്നതിലൂടെയും ഇന്ത്യയുടെ വിഷൻ 2047-നും കൂടുതൽ മത്സരശേഷിയുള്ള ലോജിസ്റ്റിക്സ് ആവാസവ്യവസ്ഥയ്ക്കും ITLA സംഭാവന നൽകും.
അവലംബം

 

Cabinet

https://www.pib.gov.in/PressReleasepage.aspx?PRID=2319529&reg=48&lang=1

Please See PDF

***

SK

(तथ्य सामग्री आईडी: 151100) आगंतुक पटल : 3


Provide suggestions / comments
इस विश्लेषक को इन भाषाओं में पढ़ें : English , Bengali , हिन्दी , Kannada , Assamese , Telugu