• Skip to Content
  • Sitemap
  • Advance Search
Economy

100 ബില്യൺ ഡോളർ നിക്ഷേപവും 10 ലക്ഷം തൊഴിലവസരങ്ങളുമായി ഇന്ത്യ-ഇഎഫ്‌ടിഎ വ്യാപാര ഉടമ്പടി

Posted On: 11 OCT 2025 12:15PM

സംഗ്രഹം

  • ഇന്ത്യയും യൂറോപ്യൻ സ്വതന്ത്ര വ്യാപാര സംഘടനയും (EFTA) 2024 മാർച്ച് 10-ന് ഒപ്പുവെച്ച വ്യാപാര സാമ്പത്തിക പങ്കാളിത്ത കരാര്‍  (TEPA) 2025 ഒക്ടോബർ 1-ന്  പ്രാബല്യത്തിൽ വന്നു.  നാല് വികസിത യൂറോപ്യൻ രാജ്യങ്ങളുമായി ഇന്ത്യ ഒപ്പുവെയ്ക്കുന്ന ആദ്യ സ്വതന്ത്ര വ്യാപാര കരാറാണിത് (എഫ്ടിഎ).
  • 15 വർഷത്തിനകം 100 ബില്യൺ യുഎസ് ഡോളർ നിക്ഷേപവും 10 ലക്ഷം പ്രത്യക്ഷ തൊഴിലവസരങ്ങളും ഉറപ്പാക്കുന്ന TEPA   ഇന്ത്യൻ സ്വതന്ത്ര വ്യാപാര കരാറുകളില്‍ നിയമപരമായ ബാധ്യതയോടുകൂടിയ ഇത്തരത്തിലെ ആദ്യ കരാറാണ്.  
  • ഇഎഫ്‌ടിഎ രാജ്യങ്ങൾ ഇന്ത്യന്‍ കയറ്റുമതിയുടെ 99.6% വരുന്ന 92.2% ഉല്പന്നങ്ങൾക്കും നികുതി ഇളവ് നൽകുമ്പോൾ ഇഎഫ്‌ടിഎ കയറ്റുമതിയുടെ 95.3% വരുന്ന 82.7% ഉല്പന്നങ്ങൾക്കാണ് ഇന്ത്യ ഇളവ് നൽകുന്നത്. ക്ഷീരമേഖല, സോയ, കൽക്കരി, കാര്‍ഷികരംഗം തുടങ്ങി പ്രധാന മേഖലകളെ ഈ വ്യവസ്ഥകൾ സംരക്ഷിക്കുന്നു.  
  • വിപണി ലഭ്യത വർധിപ്പിക്കുന്ന ഈ കരാർ  നിർമാണത്തെയും നൂതനാശയങ്ങളെയും പ്രോത്സാഹിപ്പിക്കുകയും സാങ്കേതികവിദ്യയിലും സുസ്ഥിരതയിലും സഹകരണം ശക്തിപ്പെടുത്തുകയും ചെയ്യുന്നു.
  • ഡിജിറ്റൽ വിതരണം, വാണിജ്യപരമായ സാന്നിധ്യം, മികച്ച ഗതാഗതം എന്നിവയിലൂടെയും നഴ്സിംഗ്, അക്കൗണ്ടൻസി, ആർക്കിടെക്ചർ തുടങ്ങിയ രംഗങ്ങളിലെ പരസ്പര അംഗീകാരത്തോടുകൂടിയ  ഉടമ്പടികളിലൂടെയും (എംആര്‍എ)  സേവന കയറ്റുമതി മേഖല നേട്ടം കൈവരിക്കുന്നു.   

 

ഇന്ത്യ-യൂറോപ്പ് സാമ്പത്തിക ബന്ധത്തിലെ  നിർണായക നിമിഷം

എന്താണ് ഇഎഫ്‌ടിഎ (EFTA)?

ഐസ്‌ലാന്റ്, ലിച്ചൻസ്‌റ്റൈൻ, നോർവേ, സ്വിറ്റ്‌സർലൻഡ് എന്നീ രാജ്യങ്ങളുടെ അന്തർ-സർക്കാർ സംഘടനയാണ് ഇഎഫ്‌ടിഎ (യൂറോപ്യൻ സ്വതന്ത്ര വ്യാപാര സംഘടന). അംഗരാജ്യങ്ങൾക്കിടയിൽ സ്വതന്ത്ര വ്യാപാരവും സാമ്പത്തിക സംയോജനവും പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ 1960-ലാണ് അന്നത്തെ 7 അംഗരാജ്യങ്ങൾ ഇത് രൂപീകരിച്ചത്.   യൂറോപ്പിലെ 3 പ്രധാന സാമ്പത്തിക വിഭാഗങ്ങളില്‍ (മറ്റുള്ളവ - യൂറോപ്യന്‍ യൂണിയന്‍ & യു കെ) ഒന്നാണ് ഇഎഫ്‌ടിഎ.

 

ഇന്ത്യ-യൂറോപ്യൻ സ്വതന്ത്ര വ്യാപാര സംഘടന (EFTA) 2024 മാർച്ച് 10-ന് ന്യൂഡൽഹിയിൽ  ഒപ്പുവെച്ച വ്യാപാര സാമ്പത്തിക പങ്കാളിത്ത കരാര്‍ (TEPA) 2025 ഒക്ടോബർ 1-ന് പ്രാബല്യത്തിൽ വന്നു.  ഇന്ത്യയുടെ വിദേശ വ്യാപാര നയത്തിലെ  നിർണായക നിമിഷത്തെയാണ് ഇത് അടയാളപ്പെടുത്തുന്നത്.  

 

സ്വിറ്റ്‌സർലൻഡ്, നോർവേ, ഐസ്‌ലാന്റ്, ലിച്ചൻസ്‌റ്റൈൻ എന്നീ വികസിത യൂറോപ്യൻ രാജ്യങ്ങളുമായി ഇന്ത്യ ഒപ്പുവെക്കുന്ന ആദ്യ സ്വതന്ത്ര വ്യാപാര കരാര്‍ (എഫ്ടിഎ)    വ്യാപ്തിയിലും ലക്ഷ്യത്തിലും അഭിലഷണീയ കരാറുകളിലൊന്നാണ്.  സ്വയംപര്യാപ്ത ഭാരതമെന്ന ഇന്ത്യയുടെ കാഴ്ചപ്പാടും സുസ്ഥിരവും വൈവിധ്യപൂര്‍ണവുമായ പങ്കാളിത്തത്തിന് ഇഎഫ്‌ടിഎ നടത്തിവന്ന പരിശ്രമങ്ങളും തമ്മിലെ  തന്ത്രപരമായ സംയോജനത്തെ കരാര്‍ പ്രതിനിധീകരിക്കുന്നു.

 

ചരക്കുകളുടെ വിപണി ലഭ്യത, ഉത്ഭവ നിയമങ്ങൾ, വ്യാപാര സൗകര്യങ്ങൾ, വ്യാപാര പരിഹാരങ്ങൾ, ശുചിത്വ-സസ്യസംരക്ഷണ നടപടികൾ, വ്യാപാര സംബന്ധമായ സാങ്കേതിക തടസങ്ങൾ, നിക്ഷേപ പ്രോത്സാഹനം, സേവനങ്ങൾ, ബൗദ്ധിക സ്വത്തവകാശം, വ്യാപാരവും സുസ്ഥിര വികസനവും, നിയമപരമായ മറ്റ് വ്യവസ്ഥകൾ എന്നിങ്ങനെ 14 അധ്യായങ്ങള്‍ കരാറിലുണ്ട്.  

 

അടുത്ത പതിനഞ്ച് വർഷത്തിനകം 100 ബില്യൺ യുഎസ് ഡോളർ നിക്ഷേപം ഉറപ്പാക്കുകയും ഇന്ത്യയിൽ 10 ലക്ഷം പ്രത്യക്ഷ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യുകയെന്ന കാതലായ ലക്ഷ്യം മുന്നോട്ടുവെയ്ക്കുന്ന കരാര്‍ രാജ്യത്തിൻ്റെ സാമ്പത്തിക ചരിത്രത്തിലെ ഏറ്റവും ദീർഘവീക്ഷണത്തോടുകൂടിയ വ്യാപാര പങ്കാളിത്തങ്ങളിലൊന്നാണ്.  

A map of different countries/regions with different flagsAI-generated content may be incorrect.

എന്താണ്  വ്യാപാര സാമ്പത്തിക പങ്കാളിത്ത കരാര്‍ (TEPA) ? 

വ്യാപാര സാമ്പത്തിക പങ്കാളിത്ത കരാര്‍ (TEPA)  ആധുനികവും അഭിലഷണീയവുമായ ഒരു ഉടമ്പടിയാണ്. ഇന്ത്യ ഒപ്പുവെച്ച  സ്വതന്ത്ര വ്യാപാര കരാറുകളില്‍ (FTA) ആദ്യമായി നിക്ഷേപത്തിലും തൊഴിലവസര സൃഷ്ടിയിലും നിയമപരമായ ബാധ്യതയോടുകൂടിയ  വാഗ്ദാനങ്ങള്‍  ഈ കരാറില്‍ ഉൾപ്പെടുന്നു.

 

ലക്ഷ്യബോധത്തോടുകൂടിയ നിക്ഷേപം

അനുച്ഛേദം 7.1 പ്രകാരം ഇന്ത്യയിലെ നേരിട്ടുള്ള വിദേശ നിക്ഷേപം  ആദ്യ 10 വർഷത്തിനകം 50 ബില്യൺ യുഎസ് ഡോളറും അടുത്ത അഞ്ച് വർഷങ്ങളില്‍ അധികമായി 50 ബില്യൺ യുഎസ് ഡോളറും വർധിപ്പിക്കാൻ നാല് ഇഎഫ്‌ടിഎ രാജ്യങ്ങൾ  പ്രതിജ്ഞാബദ്ധരാണ്.

 

പോർട്ട്ഫോളിയോ നിക്ഷേപങ്ങളിൽ നിന്ന് വ്യത്യസ്തമായി നിർമാണം, നൂതനാശയങ്ങള്‍, ഗവേഷണം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ദീർഘകാല, ശേഷി വർധനാ നിക്ഷേപങ്ങളാണിവ.  കാലക്രമേണ  ഇവ 10 ലക്ഷം പ്രത്യക്ഷ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും ഇന്ത്യയുടെ വിദഗ്ധ  തൊഴിലാളികളും യൂറോപ്പിൻ്റെ സാങ്കേതിക മേഖലകളും തമ്മിൽ ആഴമേറിയ ബന്ധം സ്ഥാപിക്കുമെന്നും പ്രതീക്ഷിക്കുന്നു.

 

നിക്ഷേപ നടപടിക്രമങ്ങള്‍ കൂടുതൽ സൗകര്യപ്രദമാക്കുന്നതിന്  2025 ഫെബ്രുവരി മുതൽ പ്രവർത്തനമാരംഭിച്ച  പ്രത്യേക ഇന്ത്യ-ഇഎഫ്‌ടിഎ ഡെസ്‌ക് മികച്ച നിക്ഷേപകർക്ക്  ഏകജാലക വേദിയായി നിലകൊള്ളുന്നു.   പുനരുപയോഗ ഊർജം, ലൈഫ് സയൻസസ്, എന്‍ജിനീയറിങ്, ഡിജിറ്റൽ പരിവർത്തനം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഈ സംവിധാനം സംയുക്ത സംരംഭങ്ങളും ചെറുകിട-ഇടത്തരം സംരംഭങ്ങളുടെ  സഹകരണവും പ്രോത്സാഹിപ്പിക്കുന്നു.   

 

സന്തുലിത വിപണി പ്രവേശം

വ്യാപാര സാമ്പത്തിക പങ്കാളിത്ത കരാര്‍ അഭിലാഷവും വിവേകവും തമ്മിലെ  സന്തുലിതാവസ്ഥ ഉറപ്പാക്കുന്നു. നികുതി ബാധകമായ 92.2% ഉല്പന്നങ്ങളില്‍  ഇഎഫ്‌ടിഎ നികുതി ഇളവുകൾ വാഗ്ദാനം ചെയ്തിട്ടുണ്ട്.  കാർഷികേതര ഉല്പന്നങ്ങളും സംസ്കരിച്ച കാർഷികോല്പന്നങ്ങളുമടക്കം ഇന്ത്യയിലെ കയറ്റുമതിയുടെ 99.6% ഇതില്‍ ഉള്‍പ്പെടുന്നു.  

നികുതി ബാധകമായ 82.7%  ഉല്പന്നങ്ങളില്‍‌ ഇന്ത്യ തിരിച്ചും പ്രവേശനം അനുവദിച്ചിട്ടുണ്ട്.  ഇത് ഇഎഫ്‌ടിഎ കയറ്റുമതിയുടെ 95.3% വരും.  ശക്തമായ സുരക്ഷാ സംവിധാനങ്ങളോടെയാണ് ഈ നടപടി.  ഇഎഫ്‌ടിഎ രാജ്യങ്ങളില്‍നിന്നുള്ള  ഇറക്കുമതിയുടെ 80%-ൽ അധികവും സ്വർണമാണ്.  ഇതില്‍ നിലവിലെ  തീരുവയിൽ മാറ്റമില്ല.   

 

ക്ഷീരമേഖല, സോയ, കൽക്കരി, മരുന്നുനിര്‍മാണം, മെഡിക്കൽ ഉപകരണങ്ങൾ, തിരഞ്ഞെടുത്ത ഭക്ഷ്യോല്പന്നങ്ങൾ തുടങ്ങി സംവേദനാത്മക മേഖലകളെ ഒഴിവാക്കിയ പട്ടികയിൽപെടുത്തി.   മെയ്ക്ക് ഇൻ ഇന്ത്യ, ഉല്പാദന ബന്ധിത  പ്രോത്സാഹന (പിഎല്‍ഐ) പദ്ധതി തുടങ്ങിയ മുൻനിര പദ്ധതികള്‍ക്ക്  കീഴിലെ ഉല്പന്നങ്ങൾക്ക് 5 മുതല്‍ 10 വർഷത്തിനകം ഘട്ടം ഘട്ടമായാണ് നികുതി ഇളവുകള്‍ നല്‍കുന്നത്.  മത്സരം  പൂർണതോതിലേക്ക് ഉയരുന്നതിന് മുന്‍പ്  ആഭ്യന്തര വ്യവസായങ്ങൾ ശക്തിപ്പെടുത്താൻ ഇതുവഴി സമയം ലഭിക്കുന്നു.  

സേവനങ്ങളുടെയും വിദഗ്ധ തൊഴിലാളികളുടെയും കവാടം

ഇന്ത്യയുടെ ആകെ  മൂല്യവർധിത ഉല്പന്നങ്ങളുടെ (ജിവിഎ) 55 ശതമാനത്തിലധികം സംഭാവന ചെയ്യുന്നത് സേവന മേഖലയായതിനാൽ വിജ്ഞാനമേഖലയും ഡിജിറ്റൽ സേവനങ്ങളും അടിസ്ഥാനമാക്കി  വരുംതലമുറ വ്യാപാരത്തിന്  TEPA  വേദിയൊരുക്കുന്നു.

105 ഉപമേഖലകളിലാണ് ഇന്ത്യ പ്രതിബദ്ധത അറിയിച്ചിരിക്കുന്നത്.  അതേസമയം സ്വിറ്റ്‌സർലൻഡിൽ നിന്ന് 128-ഉം നോർവേയിൽ നിന്ന് 114-ഉം ഐസ്‌ലാന്റിൽ നിന്ന് 110-ഉം ലിച്ചൻസ്‌റ്റൈനിൽ നിന്ന് 107-ഉം ഉപമേഖലകളാണ് ഇഎഫ്‌ടിഎ  വാഗ്ദാനങ്ങളിൽ ഉൾപ്പെടുന്നത്.  ഇന്ത്യയുടെ പ്രധാന ശക്തിമേഖലകളായ ഐടി, വ്യാപാര സേവനങ്ങൾ, വിദ്യാഭ്യാസം, മാധ്യമം, സാംസ്കാരികം, തൊഴിലധിഷ്ഠിത സേവനങ്ങൾ എന്നിവ ഇതിലുൾപ്പെടുന്നു.

 

നഴ്സിംഗ്, ചാർട്ടേഡ് അക്കൗണ്ടൻസി, ആർക്കിടെക്ചർ തുടങ്ങിയ തൊഴില്‍ മേഖലകളിൽ പരസ്പര അംഗീകാര ഉടമ്പടികൾ (എംആര്‍എ) ഉൾപ്പെടുത്തിയത്  ഈ കരാറിന്റെ  നിർണായക ഘടകമാണ്.  വിദഗ്ധരായ തൊഴിലാളികള്‍ക്ക് സുഗമമായി തൊഴിൽരംഗത്തെ യാത്രകൾ സാധ്യമാക്കാന്‍ ലക്ഷ്യമിടുന്ന ചുവടുവെപ്പാണിത്.  

 

ഐടി, വ്യാപാര സേവനങ്ങൾ, സാംസ്കാരിക-വിനോദ സേവനങ്ങൾ, വിദ്യാഭ്യാസം, ദൃശ്യ - ശ്രാവ്യ സേവനങ്ങൾ തുടങ്ങി പ്രധാന മേഖലകളിലെ ഇന്ത്യയുടെ സേവന കയറ്റുമതി വര്‍ധിപ്പിക്കാനും  കരാര്‍ സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.  

 

ഇഎഫ്‌ടിഎയുടെ സേവന പ്രതിബദ്ധതകൾ താഴെ നല്‍കിയിരിക്കുന്ന മാർഗങ്ങളിലൂടെ മെച്ചപ്പെട്ട വിപണി പ്രവേശം ഉറപ്പാക്കുന്നു: 

  • രീതി 1: സേവനങ്ങളുടെ ഡിജിറ്റൽ വിതരണം 
  • രീതി 3: വാണിജ്യപരമായ സാന്നിധ്യം
  • രീതി 4: വിദഗ്ധരായ പ്രൊഫഷണലുകളുടെ പ്രവേശനവും താൽക്കാലിക താമസവും ഉറപ്പാക്കല്‍. 

ബൗദ്ധിക സ്വത്തവകാശം, നൂതനാശയം, വിശ്വാസ്യത

ബൗദ്ധിക സ്വത്തവകാശത്തിന്റെ വ്യാപാര അനുബന്ധ തലങ്ങള്‍ക്ക് (TRIPS)  കീഴിലെ പ്രതിബദ്ധതകൾ ആവര്‍ത്തിച്ചുറപ്പിക്കുന്നതാണ് വ്യാപാര സാമ്പത്തിക പങ്കാളിത്ത കരാറിലെ ബൗദ്ധിക സ്വത്തവകാശ  വ്യവസ്ഥകൾ. പൊതുജനാരോഗ്യം, ജനറിക് മരുന്നുകൾ എന്നിവയിലെ ഇന്ത്യയുടെ സൗകര്യങ്ങൾ നിലനിർത്തുന്ന ഈ വ്യവസ്ഥ ഉയർന്ന തലത്തില്‍ സംരക്ഷണം ഉറപ്പാക്കുന്നു.

 

ആഗോള നൂതനാശയ കേന്ദ്രമായ സ്വിറ്റ്‌സർലൻഡിനെ സംബന്ധിച്ചിടത്തോളം ബൗദ്ധിക സ്വത്തവകാശവുമായി ബന്ധപ്പെട്ട അധ്യായം ഇന്ത്യയുടെ നിയന്ത്രണ ശക്തിയിലെ വിശ്വാസ്യത പ്രതിഫലിപ്പിക്കുന്നു. അതേസമയം പേറ്റന്റ് നീട്ടലിനെതിരായ ഇന്ത്യയുടെ സുരക്ഷാ നടപടികള്‍ താങ്ങാവുന്ന നിരക്കിലുള്ള മരുന്നുകളുടെ ലഭ്യത സംരക്ഷിക്കുന്നു. ഈ സന്തുലിതാവസ്ഥ  നൂതനാശയങ്ങളും ഉൾച്ചേര്‍ക്കലും തമ്മിലെ വിശ്വാസാധിഷ്ഠിത സഹകരണ മാതൃകയായി കരാറിനെ മാറ്റുന്നു.

 

സുസ്ഥിര സമഗ്ര  വികസനം

സുസ്ഥിര വികസനം, സമഗ്ര വളർച്ച, സാമൂഹ്യ പുരോഗതി, പരിസ്ഥിതി സംരക്ഷണം എന്നിവയ്ക്ക് ഊന്നൽ നൽകുന്ന വ്യാപാര സാമ്പത്തിക പങ്കാളിത്ത കരാര്‍  വ്യാപാര നടപടിക്രമങ്ങളിൽ സുതാര്യതയും  കാര്യക്ഷമതയും ലളിതവൽക്കരണവും ഏകീകരണവും  സ്ഥിരതയും വളർത്തുന്നു.  

 

നേട്ടങ്ങൾ ഉയർന്നുവരുന്ന മേഖലാതല അവസരങ്ങൾ 

ഇന്ത്യ - ഇഎഫ്‌ടിഎ വ്യാപാര  സാമ്പത്തിക പങ്കാളിത്ത കരാര്‍ വൈവിധ്യമാര്‍ന്ന വ്യവസായ മേഖലകളിലുടനീളം അവസരങ്ങൾ തുറക്കുന്നു.  92% ഉല്പന്നങ്ങള്‍ക്ക് തീരുവ ഇളവുകള്‍  ഇഎഫ്‌ടിഎ  വാഗ്ദാനം ചെയ്യുന്നതോടെ യന്ത്രങ്ങൾ, ഓർഗാനിക് രാസവസ്തുക്കൾ, തുണിത്തരങ്ങൾ, സംസ്കരിച്ച ഭക്ഷ്യവിഭവങ്ങള്‍ തുടങ്ങിയ മേഖലകളിലെ ഇന്ത്യൻ കയറ്റുമതിക്കാർക്ക് ഇഎഫ്‌ടിഎ രാജ്യങ്ങളില്‍ മികച്ച വിപണിലഭ്യത ഉറപ്പാക്കാനാവും.  ഇത് മത്സരക്ഷമത വർധിപ്പിക്കുകയും നടപടിക്രമങ്ങളുടെ ചെലവ് കുറയ്ക്കുകയും ഇന്ത്യൻ ഉല്പന്നങ്ങളുടെ വിപണി പ്രവേശം വേഗത്തിലാക്കുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.


 

കാർഷിക, അനുബന്ധ ഉൽപ്പന്നങ്ങൾ

2024–25 സാമ്പത്തിക വർഷം ഇഎഫ്‌ടിഎ രാജ്യങ്ങളിലേക്ക് ഇന്ത്യ നടത്തിയ 72.37 ദശലക്ഷം യുഎസ് ഡോളർ കയറ്റുമതിയിൽ ചൗവ്വരിപ്പശ, സംസ്കരിച്ച പച്ചക്കറികൾ, ബസുമതി അരി, പയറുവർഗങ്ങൾ, പഴങ്ങൾ, മുന്തിരി എന്നിവയ്ക്കാണ് മുൻതൂക്കം.

ഈ വിഭാഗങ്ങളിലെ തീരുവകള്‍ കരാര്‍ പ്രകാരം കുറയ്ക്കുകയോ പൂർണമായി ഒഴിവാക്കുകയോ ചെയ്യുന്നു.  സ്വിറ്റ്‌സർലൻഡ്, നോർവേ എന്നീ രാജ്യങ്ങളാണ് ഇതിൽ പ്രധാനമായും ഉൾപ്പെടുന്നത്. ഇഎഫ്‌ടിഎ രാജ്യങ്ങളുമായി ഇന്ത്യ നടത്തുന്ന കാർഷിക വ്യാപാരത്തിൻ്റെ 99 ശതമാനത്തിലധികവും ഈ രാജ്യങ്ങൾ ചേർന്നാണ് കൈകാര്യം ചെയ്യുന്നത്. 

COUNTRY-SPECIFIC GAINS

EFTA Nations

Products / HS Codes

Tariff Concessions / Opportunities

Switzerland

Food Preparations

Tariffs up to 127.5 CHF/100 kg eliminated; scope for Indian exports

Confectionery, Biscuits

Duty cuts create opportunities in processed foods

Fresh Grapes

Tariffs up to 272 CHF/100 kg eliminated

Nuts & Seeds, Fresh Vegetables

Zero tariffs post FTA, boosting competitiveness

Norway

Food Preparations, Condiments

Duty-free access on several tariff lines

Rice

Tariff reductions (non-feed purposes) open new markets

Processed Vegetables & Fruits

Duty-free access on selected lines

Biscuits, Malt Extracts, Beverages

Tariff relief improves access for Indian brands

Iceland

Processed Foods

High MFN tariffs (up to 97 ISK/kg) cut to zero

Chocolate & Confectionery

Duties eliminated; strong potential for processed food exports

Fresh/Chilled Vegetables

Tariff elimination

കാപ്പിയും തേയിലയും

ഇഎഫ്‌ടിഎ രാജ്യങ്ങൾ  ചേര്‍ന്ന് 175 ദശലക്ഷം യുഎസ് ഡോളറിന്റെ കാപ്പി ഇറക്കുമതി ചെയ്യുന്നു. ആഗോള വ്യാപാരത്തിൻ്റെ ഏകദേശം 3% ആണിത്.  

എല്ലാ കാപ്പി ഉല്പന്നങ്ങളും തീരുവരഹിതമാക്കിയതോടെ  തണലിൽ വളരുന്നതും കൈകൊണ്ട് പറിച്ചെടുക്കുന്നതുമായ ഇന്ത്യൻ കാപ്പിക്ക് അനുയോജ്യ വിപണികളായ സ്വിറ്റ്‌സർലൻഡിലും നോർവേയിലും മികച്ച വില്പനകേന്ദ്രങ്ങളിലേക്ക് പ്രവേശിക്കാന്‍  ഇന്ത്യൻ ഉല്പാദകരെ ഈ കരാര്‍ സഹായിക്കുന്നു.

തേയിലയുടെ കാര്യത്തിൽ ചെറുതും മൂല്യമേറിയതുമായ ഇഎഫ്‌ടിഎ വിപണിയിൽ (പ്രതിവർഷം ഏകദേശം 3 ദശലക്ഷം കിലോ) കരാറിന്റെ നേട്ടങ്ങൾ ഇതിനകം പ്രതിഫലിച്ചു തുടങ്ങിയിട്ടുണ്ട്. ഇന്ത്യയുടെ ശരാശരി കയറ്റുമതി മൂല്യം മുൻ വർഷത്തെ 5.93 യുഎസ് ഡോളറിൽ നിന്ന് 2024–25-ൽ 6.77 യുഎസ് ഡോളറായി (ഒരു കിലോയ്ക്ക്) ഉയർന്നു.

 

സമുദ്രോല്പന്നങ്ങൾ

വ്യാപാര സാമ്പത്തിക പങ്കാളിത്ത കരാറിന് കീഴിൽ ഇഎഫ്‌ടിഎ രാജ്യങ്ങളിലെല്ലാം സമുദ്രോല്പന്നങ്ങൾക്ക് ഗണ്യമായ തീരുവ ഇളവുകൾ ലഭിക്കുന്നത് ഇന്ത്യൻ ഉല്പന്നങ്ങൾക്ക് നേട്ടമുണ്ടാക്കുന്നു.  

COUNTRY-WISE MARKET BENEFITS

 

Norway

Exemption of duty of up to 13.16% on fish and shrimp feed, making Indian products more competitive and enhancing exports of feed and raw materials.

 

Iceland

Tariff elimination of up to 10% on frozen, prepared and preserved shrimps, prawns, squid and cuttlefish, along with reductions of up to 55% on fish feed.

Switzerland

Zero duty on fats and oils of fish (excluding liver oil).

വ്യാവസായിക, നിർമാണ നേട്ടങ്ങൾ

2024–25 സാമ്പത്തിക വർഷം ഇഎഫ്‌ടിഎ രാജ്യങ്ങളിലേക്ക്  നടത്തിയ എന്‍ജിനീയറിങ് ഉല്പന്ന കയറ്റുമതി 315 ദശലക്ഷം യുഎസ് ഡോളറിന്റേതാണ്.  ഇതില്‍ ഓരോ വര്‍ഷവും  18% വർധന രേഖപ്പെടുത്തി. ഇലക്ട്രിക് യന്ത്രങ്ങൾ, ചെമ്പ് ഉല്പന്നങ്ങൾ, ഊർജക്ഷമത സംവിധാനങ്ങൾ, കൃത്യതയാർന്ന എന്‍ജിനീയറിങ്  എന്നിവയ്ക്ക് ഈ കരാർ  വിപണി ലഭ്യത സുഗമമാക്കുന്നു.  

 

തീരുവയുടെ സ്ഥിരതയും നടപടിക്രമങ്ങളുടെ ലളിതവൽക്കരണവും 0.13 ബില്യൺ യുഎസ് ഡോളറിന്റെ തുണിത്തര - വസ്ത്ര ഉല്പന്നങ്ങള്‍ക്കും  തുകൽ, പാദരക്ഷകൾ എന്നിവയ്ക്കും പ്രയോജനം ചെയ്യും.  അതേസമയം കായിക ഉല്പന്നങ്ങൾക്കും കളിപ്പാട്ടങ്ങൾക്കും  തീരുവരഹിത വിപണി പ്രവേശവും നിലവാര നിബന്ധനകളുടെ പരസ്പര അംഗീകാരവും ലഭിക്കുന്നു. 

 

രത്നങ്ങള്‍ക്കും ആഭരണങ്ങള്‍ക്കും  ഇഎഫ്‌ടിഎ രാജ്യങ്ങളിലുടനീളം തീരുവരഹിത വിപണി ലഭ്യത ഏകീകരിക്കുന്നതിലൂടെ വജ്രം, സ്വര്‍ണം,  വർണരത്നങ്ങൾ എന്നിവ കയറ്റുമതി ചെയ്യുന്നവര്‍ക്ക് ദീർഘകാല പ്രവചന സാഹചര്യം കരാര്‍ ഉറപ്പാക്കുന്നു.

 

ഇലക്ട്രോണിക്സ്, സോഫ്റ്റ്‌വെയർ

100 ബില്യൺ യുഎസ് ഡോളറിൻ്റെ നിക്ഷേപ പ്രതിബദ്ധതയും വരുമാനം കൂടിയ   യൂറോപ്യൻ വിപണികളിലേക്ക് പ്രത്യേക പ്രവേശനവും ലഭിക്കുന്നതിനാൽ  ആഗോളതലത്തിൽ വളരാനാഗ്രഹിക്കുന്ന സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭങ്ങൾ, ഒഇഎമ്മുകൾ എന്നിവയടക്കം ഇന്ത്യയുടെ ഇലക്ട്രോണിക്സ് മേഖലയ്ക്ക് കരാര്‍  തന്ത്രപരമായ ഉയര്‍ച്ചാവേദി നൽകുന്നു.

COUNTRY-WISE MARKET POTENTIAL

 

 

 

Switzerland

 

Medical electronics (diagnostic devices, wearables), smart sensors and embedded systems, secure communication modules (for fintech and banking).

 

Strategic edge: Leverage TEPA’s IPR chapter to protect proprietary technology.

 

 

 

Norway

EV components and battery management systems, marine electronics (navigation, sonar, IoT buoys), smart grid and energy monitoring devices.

 

Strategic edge: Align with Norway’s climate-tech goals and public procurement channels.

 

 

Iceland

 

Compact medical devices and diagnostics, smart home and energy-efficient electronics, educational tech hardware (tablets, sensors).

 

Strategic edge: Target niche distributors and public health initiatives

 

 

Liechtenstein

 

Industrial control systems, secure embedded electronics for banking, high-precision components for OEMs.

 

Strategic edge: Position India as a reliable EMS partner for European OEMs.

 

രാസവസ്തുക്കൾ, പ്ലാസ്റ്റിക്, അനുബന്ധ ഉൽപ്പന്നങ്ങൾ

ഇന്ത്യയിലെ 95 ശതമാനം രാസവസ്തുക്കളുടെ കയറ്റുമതി ഇഎഫ്‌ടിഎ തീരുവ രഹിതമാക്കുകയോ  കുറഞ്ഞ നികുതി നിരക്കുകള്‍ ഏര്‍പ്പെടുത്തുകയോ ചെയ്തിട്ടുണ്ട്.   സ്വതന്ത്ര വ്യാപാര കരാറിന് മുൻപ് നിലവിലുണ്ടായിരുന്ന 54% വരെ തീരുവയില്‍ ഇത് വലിയ കുറവുണ്ടാക്കുന്നു.  

 

വളർത്തുമൃഗങ്ങളുടെ ഭക്ഷണം, റബർ, സെറാമിക്സ്, ഗ്ലാസ്‍വെയർ എന്നിവയടക്കം വളർച്ചാ സാധ്യതയേറിയ മേഖലകളിലെ കയറ്റുമതി 49 ദശലക്ഷം യുഎസ് ഡോളറിൽ നിന്ന് 65–70 ദശലക്ഷം യുഎസ് ഡോളറായി വളരുമെന്ന് പ്രതീക്ഷിക്കുന്നു.  

 

യൂറോപ്യൻ വിപണികളിൽ പ്ലാസ്റ്റിക്, ഷെല്ലക്ക് അധിഷ്ഠിത ഉല്പന്നങ്ങൾ എന്നിവയുടെ ഉയർന്ന മൂല്യത്തോടുകൂടിയ വൈവിധ്യവൽക്കരണത്തിന് ടിഇപിഎ വഴിയൊരുക്കുന്നു.  യു.എസ്. ഉള്‍പ്പെടെ  നികുതിനിരക്കുകള്‍ ഉയര്‍ന്ന രാജ്യങ്ങളെ ആശ്രയിക്കുന്നത് ഇത് കുറയ്ക്കുന്നു.

 

പരസ്പര വിശ്വാസത്തിൽ വേരൂന്നിയ  പങ്കാളിത്തം

ഇന്ത്യയെ സംബന്ധിച്ചിടത്തോളം  TEPA കേവലം  വ്യാപാര ഉടമ്പടി മാത്രമല്ല. മറിച്ച്, സുതാര്യതയ്ക്കും നിയമപ്രകാരമുള്ള വ്യാപാരത്തിനും നൂതനാശയങ്ങള്‍ക്കും  മൂല്യം നൽകുന്ന സമാന ചിന്താഗതി പുലര്‍ത്തുന്ന സമ്പദ്‌വ്യവസ്ഥകളുമായി കൈക്കൊള്ളുന്ന തന്ത്രപരമായ വിശ്വാസത്തിൻ്റെ  ഉപാധിയാണ്.  

ആഭ്യന്തര താല്പര്യങ്ങൾ സംരക്ഷിക്കുമ്പോഴും ആഗോള വിതരണ ശൃംഖലകളിൽ ഇന്ത്യയെ വിശ്വസ്ത പങ്കാളിയായി ഉയർത്തിക്കാട്ടി വ്യാപാര ഉദാരവൽക്കരണത്തോട് സ്വീകരിക്കുന്ന പക്വമായ സമീപനത്തെയും  ഇത് പ്രകടമാക്കുന്നു.  

 

നിക്ഷേപം, തൊഴിൽ, സാങ്കേതികവിദ്യ, സുസ്ഥിരത എന്നിവയ്ക്ക് വഴിയൊരുക്കുന്ന    വ്യാപാര സാമ്പത്തിക പങ്കാളിത്ത കരാര്‍ അഭിലഷണീയവും സന്തുലിതവും ദീർഘവീക്ഷണപരവുമായ  ആധുനിക സാമ്പത്തിക പങ്കാളിത്തത്തിൻ്റെ അന്തസ്സത്ത ഉൾക്കൊള്ളുന്നു.

 

ഉപസംഹാരം

ഇന്ത്യ-ഇഎഫ്‌ടിഎ വ്യാപാര സാമ്പത്തിക പങ്കാളിത്ത കരാര്‍ ചരിത്രപരമായ നാഴികക്കല്ലാണ്. നാല് വികസിത യൂറോപ്യൻ രാജ്യങ്ങളുമായി ഇന്ത്യ ഏര്‍പ്പെടുന്ന  ആദ്യ സ്വതന്ത്ര വ്യാപാര കരാറാണിത്.  100 ബില്യൺ യുഎസ് ഡോളറിൻ്റെ നിക്ഷേപവും അടുത്ത 15 വർഷത്തിനകം 10 ലക്ഷം പ്രത്യേക്ഷ തൊഴിലവസര  പ്രതിബദ്ധതയും ഇതിലൂടെ ഉറപ്പാക്കുന്നു.  ചരക്കുകൾക്കും സേവനങ്ങൾക്കും വിപണി ലഭ്യത വർധിപ്പിക്കുകയും ബൗദ്ധിക സ്വത്തവകാശങ്ങൾ ശക്തിപ്പെടുത്തുകയും സുസ്ഥിരവും സമഗ്രവുമായ വികസനം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതിനൊപ്പം മെയ്ക്ക് ഇൻ ഇന്ത്യ, ആത്മനിർഭർ ഭാരത്  ലക്ഷ്യങ്ങളെയും കരാര്‍ മുന്നോട്ടുകൊണ്ടുപോകുന്നു.

അവലംബം:

Ministry of Commerce and Industry

https://www.commerce.gov.in/international-trade/trade-agreements/india-efta-tepa/

https://www.pib.gov.in/PressReleaseIframePage.aspx?PRID=2013169

PIB

https://www.pib.gov.in/PressNoteDetails.aspx?NoteId=154945&ModuleId=3

https://www.pib.gov.in/PressReleasePage.aspx?PRID=2173138

Click here to see pdf 

*****

(Backgrounder ID: 155502) Visitor Counter : 11
Provide suggestions / comments
Link mygov.in
National Portal Of India
STQC Certificate