ഷിപ്പിങ് മന്ത്രാലയം
                
                
                
                
                
                
                    
                    
                        കോവിഡ് 19 ബാധിച്ച് മരണപ്പെട്ട തുറമുഖ തൊഴിലാളികള്‍ക്കും ജീവനക്കാര്‍ക്കും 50 ലക്ഷം രൂപയുടെ നഷ്ടപരിഹാരം
                    
                    
                        
                    
                
                
                    Posted On:
                28 APR 2020 3:04PM by PIB Thiruvananthpuram
                
                
                
                
                
                
                
പ്രധാന തുറമുഖങ്ങളിലെ ജോലിക്കിടെ തൊഴിലാളികളോ  ജീവനക്കാരോ കോവിഡ്-19 ബാധിച്ച് മരണപ്പെട്ടാല്‍ അവരുടെ ആശ്രിത കുടുംബത്തിനോ അവകാശികള്‍ക്കോ 50 ലക്ഷം രൂപയുടെ നഷ്ടപരിഹാരം നല്‍കാന്‍ കേന്ദ്ര ഷിപ്പിങ്ങ് മന്ത്രാലയം തീരുമാനിച്ചു. തുറമുഖങ്ങള്‍ നേരിട്ട് ജോലിക്കെടുത്തിട്ടുള്ള കരാര്‍ തൊഴിലാളികള്‍ക്കും മറ്റ് കരാര്‍ തൊഴിലാളികള്‍ക്കും തുറമുഖ ജീവനക്കാര്‍ക്കുമെല്ലാം ഇത് ബാധകമാണ്. 
ക്ലെയിമുകള്‍ തീര്‍പ്പാക്കുകയും നഷ്ടപരിഹാരം വിതരണം ചെയ്യുകയും കോവിഡ്-19 മൂലമാണോ മരണം എന്ന് സാക്ഷ്യപ്പെടുത്തുകയും ചെയ്യേണ്ട അധികാരി പോര്‍ട്ട് ചെയര്‍മാനാണ്. ഈ നഷ്ടപരിഹാരം കോവിഡ്-19 മൂലമുള്ള മരണങ്ങള്‍ക്ക് മാത്രമാണ് ബാധകം. 2020 സെപ്റ്റംബര്‍ 30 വരെയാണ് ഇതിന് പ്രാബല്യമുണ്ടായിരിക്കുക.  
**
                
                
                
                
                
                (Release ID: 1618923)
                Visitor Counter : 216
                
                
                
                    
                
                
                    
                
                Read this release in: 
                
                        
                        
                            English 
                    
                        ,
                    
                        
                        
                            Urdu 
                    
                        ,
                    
                        
                        
                            Marathi 
                    
                        ,
                    
                        
                        
                            हिन्दी 
                    
                        ,
                    
                        
                        
                            Assamese 
                    
                        ,
                    
                        
                        
                            Manipuri 
                    
                        ,
                    
                        
                        
                            Bengali 
                    
                        ,
                    
                        
                        
                            Punjabi 
                    
                        ,
                    
                        
                        
                            Gujarati 
                    
                        ,
                    
                        
                        
                            Odia 
                    
                        ,
                    
                        
                        
                            Tamil 
                    
                        ,
                    
                        
                        
                            Telugu 
                    
                        ,
                    
                        
                        
                            Kannada