ആഭ്യന്തരകാര്യ മന്ത്രാലയം
സർദാർ പട്ടേൽ ഏകതാ പുരസ്കാരത്തിന് നാമനിർദ്ദേശം സമർപ്പിക്കാനുള്ള അവസാന തീയതി 2020 ജൂൺ 30 ലേക്കു നീട്ടി
प्रविष्टि तिथि:
04 MAY 2020 10:00AM by PIB Thiruvananthpuram
സർദാർ പട്ടേൽ ഏകതാ പുരസ്കാരത്തിന് നാമനിർദ്ദേശം സമർപ്പിക്കാനുള്ള അവസാന തീയതി 2020 ജൂൺ 30 ലേക്കു നീട്ടി.
ഇന്ത്യയുടെ ഐക്യവും അഖണ്ഡതയും സംരക്ഷിക്കുന്നതിനു സുപ്രധാന സംഭാവന നൽകുന്നവർക്ക് ഏർപ്പെടുത്തിയിട്ടുള്ള ഏറ്റവും വലിയ സിവിലിയൻ അവാർഡ് എന്ന നിലയിലാണ് ഇന്ത്യാ ഗവൺമെൻ്റ് സർദാർ പട്ടേൽ ദേശീയ ഏകതാ അവാർഡ് നൽകുന്നത്.
ഈ മേഖലയിൽ ശ്രദ്ധേയവും പ്രചോദനാത്മകവുമായ സംഭാവനകൾ നൽകുന്ന വ്യക്തികൾക്കോ സംഘടനകൾക്കോ സ്ഥാപനങ്ങൾക്കോ ഉള്ള അംഗീകാരമായാണ് അവാർഡ് നൽകുന്നത്.കരുത്തുറ്റ അഖണ്ഡ ഭാരതത്തിനു വേണ്ടിയാകണം പ്രവർത്തനങ്ങൾ.
ഇത്തവണത്തെ അവാർഡിന് നാമനിർദ്ദേശങ്ങളും ശുപാർശകളും ക്ഷണിച്ചു കൊണ്ടുള്ള വിജ്ഞാപനം 20l9 സെപ്റ്റംബർ 20ന് പുറപ്പെടുവിച്ചിരുന്നു. വിശദാംശങ്ങൾ www.nationalunityawards.mha.gov.in ൽ ലഭ്യമാണ്.
ഓൺലൈനിൽ നാമനിർദ്ദേശം സമർപ്പിക്കാനുള്ള സമയം 2020 ജൂൺ 30 വരെ നീട്ടാനാണ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്.
****
(रिलीज़ आईडी: 1620828)
आगंतुक पटल : 237
इस विज्ञप्ति को इन भाषाओं में पढ़ें:
Gujarati
,
हिन्दी
,
Punjabi
,
English
,
Urdu
,
Marathi
,
Manipuri
,
Bengali
,
Odia
,
Tamil
,
Telugu
,
Kannada