ആഭ്യന്തരകാര്യ മന്ത്രാലയം

ലോക്ക് ഡൗണിനു ശേഷം നിർമാണ വ്യവസായ സ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കുന്നതിനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം

प्रविष्टि तिथि: 11 MAY 2020 12:46PM by PIB Thiruvananthpuram



മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ കര്‍ശന പരിശോധന

11 മെയ് 2020, ന്യൂഡല്‍ഹി

2005ലെ ദുരന്ത നിവാരണ നിയമത്തിന്റെ വെളിച്ചത്തില്‍ ലോക്ക് ഡൗണിനു ശേഷം നിർമാണ വ്യവസായ സ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കുന്നതിനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം.

മാര്‍ച്ച് 25 ന് രാജ്യ വ്യാപക അടച്ചുപൂട്ടല്‍ ആരംഭിച്ച ശേഷം ചില മേഖലകളില്‍ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയിരുന്നു. മെയ് ഒന്നിന് എന്‍ ഡി എം എ ഇറക്കിയ ഉത്തരവ് പ്രകാരം ചില വ്യവസായ സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കിയിരുന്നു.

ഏറെ നാളായി പ്രവര്‍ത്തനരഹിതമായിരുന്നതിനാല്‍ വ്യവസായ ശാലകളിലെ പൈപ്പുകള്‍, വാല്‍വുകള്‍ തുടങ്ങിയവയില്‍ രാസവസ്തുക്കള്‍ അടിഞ്ഞിരിക്കാന്‍ സാധ്യതയുള്ളത് അപകടഭീഷണി സൃഷ്ടിക്കുന്നുണ്ട്.

ദേശീയ ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിക്കുന്ന മാര്‍ഗനിര്‍ദ്ദേശങ്ങള്‍

1) വിഷവാതക ദുരന്തങ്ങള്‍ സംബന്ധിച്ച മാര്‍ഗനിര്‍ദ്ദേശങ്ങള്‍ (2007)
2) വിഷവാതക ദുരന്തങ്ങള്‍ (ഭീകരവാദം) നേരിടുന്നതിനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ (2009)
3) പി ഒ എല്‍ ടാങ്കറുകളുടെ സഞ്ചാരത്തിനു സുരക്ഷ വര്‍ദ്ധിപ്പിക്കല്‍ (2010). പരിസ്ഥിതി സംരക്ഷണ നിയമത്തിനു കീഴിലുള്ള 1989ലെ അപകടകരമായ രാസവസ്തുക്കള്‍ ഉല്‍പാദിപ്പിക്കുന്നതിനും സൂക്ഷിക്കുന്നതിനും കയറ്റുമതി ചെയ്യുന്നതിനുമുള്ള നിയമം.

ലോക്ക് ഡൗണ്‍ കഴിഞ്ഞ് വ്യവസായ സ്ഥാപനങ്ങള്‍ പ്രവര്‍ത്തനം പുനരാരംഭിക്കുമ്പോള്‍ വൈദ്യുത- മെക്കാനിക്കല്‍- രാസ ഉപകരണങ്ങള്‍ അവ പ്രവര്‍ത്തിപ്പിക്കുന്നവര്‍ക്ക് അപകടം സൃഷ്ടിക്കാനിടയുണ്ട്. ഇത്തരത്തിലുള്ള അപകടങ്ങള്‍ ഒഴിവാക്കി സ്ഥാപനങ്ങളുടെ സുഗമമായ പ്രവര്‍ത്തനം ഉറപ്പാക്കാനാണ് ആഭ്യന്തര മന്ത്രാലയം സുരക്ഷാ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നത്.

സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം വിലയിരുത്താന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്കു കീഴിലുള്ള ദുരന്ത നിവാരണ സംവിധാനങ്ങള്‍ ഉപയോഗിക്കണം. ജില്ലാതലത്തില്‍ തന്നെ ഉദ്യോഗസ്ഥര്‍ ഇക്കാര്യങ്ങളില്‍ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിര്‍ദേശിച്ചു.

വിശദമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക : https://static.pib.gov.in/WriteReadData/userfiles/MHA%20Detailed%20Guidelines%20for%20manufacturing%20industries.pdf


(रिलीज़ आईडी: 1622912) आगंतुक पटल : 352
इस विज्ञप्ति को इन भाषाओं में पढ़ें: Punjabi , English , Urdu , हिन्दी , Marathi , Manipuri , Bengali , Assamese , Gujarati , Odia , Tamil , Telugu , Kannada