വാണിജ്യ വ്യവസായ മന്ത്രാലയം

റബ്ബര്‍ വിപണനത്തിനായിറബ്ബര്‍ബോര്‍ഡ്ഇ-പ്ലാറ്റ്‌ഫോം സജ്ജമാക്കുന്നു

പോസ്റ്റഡ് ഓണ്‍: 01 JUL 2020 7:02PM by PIB Thiruvananthpuram

 

പ്രകൃതിദത്തറബ്ബര്‍വിപണിയിലെ ക്രയവിക്രയങ്ങള്‍കൂടുതല്‍സുതാര്യമാക്കുന്നതിനും ഇടപാടുകാരെസംബന്ധിച്ച കൂടുതല്‍വിവരങ്ങള്‍ലഭ്യമാക്കുന്നതിനുംറബ്ബര്‍ബോര്‍ഡ്ഒരുഇ-ട്രേഡിങ് പ്ലാറ്റ്‌ഫോം സജ്ജമാക്കുന്നു. റബ്ബര്‍കൈമാറ്റംചെയ്യുന്നതിനുള്ളമറ്റൊരുവിപണനമാര്‍ഗ്ഗംകൂടിയാണിത്. റബ്ബര്‍ബോര്‍ഡുമായിചേര്‍ന്ന്‌സംയുക്തസംരംഭമായിഒരുഇ-ട്രേഡ് പ്ലാറ്റ്‌ഫോം പ്രവര്‍ത്തിപ്പിക്കുന്നതിന് ഇലക്ട്രോണിക് ട്രേഡിങ് പ്ലാറ്റ്‌ഫോം ദാതാക്കളില്‍ നിന്ന്‌ബോര്‍ഡ് അപേക്ഷകള്‍ (എക്‌സ്പ്രഷന്‍ ഓഫ്ഇന്ററസ്റ്റ്) ക്ഷണിച്ചു. അപേക്ഷസംബന്ധമായവിശദവിവരങ്ങള്‍റബ്ബര്‍ബോര്‍ഡിന്റെവെബ്‌സൈറ്റായwww.rubberboard.org.in-ല്‍ നിന്നും സെന്‍ട്രല്‍ പബ്ലിക് പ്രൊക്യുര്‍മെന്റ് പോര്‍ട്ടലില്‍ (ഇജജജ)നിന്നുംലഭ്യമാണ്.

ഉത്പാദകരുംവ്യാപാരികളുംഉത്പന്നനിര്‍മ്മാതാക്കളുമടങ്ങുന്ന നിലവിലെവ്യാപാരശൃംഖലയെകൂടുതല്‍ശക്തിപ്പെടുത്തുകയുംഅവരെ ഈ ട്രേഡിങ് പ്ലാറ്റ്‌ഫോമിലേക്ക് ആകര്‍ഷിക്കുകയുംചെയ്യാനാണ് പദ്ധതി. എല്ലാകാര്‍ഷികോത്പന്നങ്ങള്‍ക്കുംഇ-ട്രേഡിങ്ആരംഭിക്കാനുള്ളകേന്ദ്രസര്‍ക്കാരിന്റെ നയത്തിന് അനുസൃതമായാണിത്. കര്‍ഷകക്കൂട്ടായ്മകളായറബ്ബറുത്പാദകസംഘങ്ങള്‍, സഹകരണസ്ഥാപനങ്ങള്‍, റബ്ബര്‍ബോര്‍ഡ്ഉടമസ്ഥതയിലുള്ള കമ്പനികള്‍, ഗ്രാമതലത്തില്‍ പ്രവര്‍ത്തിക്കുന്ന ചെറുകിടറബ്ബര്‍വ്യാപാരികള്‍എന്നിവരെ ഇ പ്ലാറ്റ്‌ഫോമുകളില്‍ പങ്കെടുക്കുന്നതിന് പ്രോത്സാഹിപ്പിക്കുകയുംഅതിലൂടെവിപണനരംഗത്ത്കൂടുതല്‍ ശ്രദ്ധയാകര്‍ഷിക്കുന്നതിനുള്ളഅവസരങ്ങള്‍ നല്‍കുകയുംചെയ്യും. 
റബ്ബര്‍വില്‍ക്കുന്നയാള്‍ക്കുംവാങ്ങുന്നയാള്‍ക്കുംആവശ്യമായഅളവിന് ലേലം വിളിക്കാന്‍ കഴിയുന്ന ഒരുട്രേഡ് ഫെസിലിറ്റേഷന്‍ പ്ലാറ്റ്ഫോമായാണ് ഇ ട്രേഡ് പ്ലാറ്റ്‌ഫോമിനെ വിഭാവനം ചെയ്തിട്ടുള്ളത.്‌വില പൊരുത്തപ്പെട്ടതിനു ശേഷംവ്യാപാരമാനദണ്ഡങ്ങള്‍ഉള്‍ക്കൊള്ളുന്ന ഡിജിറ്റലായിഒപ്പിട്ട കരാറുകള്‍ഉണ്ടാക്കുകയും അവ ഇമെയിലായിഇരുകക്ഷികള്‍ക്കുംഅയയ്ക്കുകയുംചെയ്യും. പണംകൈമാറുന്നതിനാവശ്യമായ പേയ്മെന്റ്‌ഗേറ്റ്വേയുംലഭ്യമാക്കും. രജിസ്റ്റര്‍ചെയ്തവെണ്ടര്‍മാര്‍, ഫാക്ടറികള്‍എന്നിവയിലൂടെ മാത്രംറബ്ബര്‍സംഭരണം നടത്തുന്ന നിര്‍മ്മാതാക്കള്‍ക്കായി വ്യക്തിഗതവ്യാപാര പേജുകള്‍സ്ഥാപിക്കാനുംഉദ്ദേശ്യമുണ്ട്. ഇ ട്രേഡിന്റെ ഭാഗമായിഗുണനിലവാരസര്‍ട്ടിഫിക്കേഷനായുള്ളസംവിധാനവുംഏര്‍പ്പെടുത്തും. ടയര്‍ഇതരമേഖലയുടെ നിരന്തരമായആവശ്യംകൂടിയാണിത്.
റബ്ബര്‍വ്യാപാരികള്‍, സഹകരണസ്ഥാപനങ്ങള്‍, കര്‍ഷകക്കൂട്ടായ്മകള്‍, റബ്ബര്‍സംസ്‌കരണത്തിലേര്‍പ്പെട്ടവര്‍, റബ്ബറുത്പന്നനിര്‍മ്മാതാക്കള്‍ എന്നിവര്‍ ഉള്‍പ്പെട്ടതാണ് പ്രകൃതിദത്തറബ്ബറിന്റെവിപണനശൃംഖല. അനൗപചാരിക ധാരണകളോടെ പരമ്പരാഗതരീതിയില്‍ ''സ്പോട്ട്'' അടിസ്ഥാനത്തിലാണ് നിലവില്‍വ്യാപാരം നടക്കുന്നത്. ഉപഭോക്തൃമേഖലയില്‍ നിന്നുള്ളഗുണനിലവാരആവശ്യങ്ങളുംഅളവും അനുസരിച്ച്‌റബ്ബര്‍വിപണികാര്യമായമാറ്റങ്ങള്‍ക്ക്‌വിധേയമായിട്ടുണ്ട്. ഗുണനിലവാരമുള്ളറബ്ബറിന് മെച്ചപ്പെട്ട വിലലഭിക്കുന്നുണ്ടെങ്കിലുംവലിയൊരളവുറബ്ബര്‍ഗ്രേഡുചെയ്യാതെയുംവിപണനം ചെയ്യപ്പെടുന്നുണ്ട്. കൂടാതെ, ശരിയായമാര്‍ക്കറ്റ്അവബോധത്തിന്റെഅഭാവംമൂലംകര്‍ഷകര്‍ ബുദ്ധിമുട്ടുന്ന അവസ്ഥയുമുണ്ട്. ഇത് പലപ്പോഴുംഗുണനിലവാരമുള്ളവസ്തുക്കള്‍ഉത്പാദിപ്പിക്കുന്നതില്‍ നിന്ന്അവരെതടയുന്നു. റബ്ബര്‍വ്യാപാരത്തില്‍ ഏര്‍പ്പെട്ടിട്ടുള്ളവരുടെഎണ്ണം 2000 ത്തില്‍ 10512 ആയിരുന്നത്ഇപ്പോള്‍ 7135 ആയിചുരുങ്ങി. വരുമാനക്കുറവുമൂലംയുവതലമുററബ്ബര്‍വ്യാപാരത്തില്‍ നിന്ന്‌വിട്ടുനില്‍ക്കുന്ന പ്രവണതയുള്ളതിനാല്‍ ഈ രീതിവരുംവര്‍ഷങ്ങളിലുംതുടരാനാണ് സാധ്യത.  വ്യാപാരികളുടെഎണ്ണംകുറഞ്ഞുവരുന്നത് പക്ഷപാതപരമായതീരുമാനങ്ങള്‍ക്കുംചൂഷണങ്ങള്‍ക്കുംഇടയാക്കിയേക്കാം. ഇത്കര്‍ഷകര്‍ക്ക്‌റബ്ബറുത്പാദനത്തിനുള്ളതാത്പര്യംകുറയ്ക്കും. ഈ വെല്ലുവിളികളെ ഫലപ്രദമായി മറികടക്കാന്‍ കഴിയുന്ന ഒരു ബദല്‍ സംവിധാനമാണ്ഇലക്ട്രോണിക് ട്രേഡിങ് പ്ലാറ്റ്‌ഫോം കൊണ്ടുദ്ദേശിക്കുന്നത്.
റബ്ബറുത്പന്നനിര്‍മ്മാണ വ്യവസായം, പ്രത്യേകിച്ച്ടയര്‍ഇതരമേഖല, ഗുണമേന്മയുള്ളറബ്ബറിന്റെലഭ്യതയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ട്. ടയര്‍ഇതരമേഖലയിലെ മിക്ക നിര്‍മ്മാതാക്കള്‍ക്കും വാങ്ങല്‍ ഘട്ടത്തില്‍ഗുണനിലവാര പരിശോധന സംവിധാനം ഇല്ല. കൂടാതെ, വിശ്വാസത്തിന്റെഅടിസ്ഥാനത്തില്‍ നടക്കുന്ന വ്യാപാരങ്ങളില്‍ഗുണനിലവാര മാനദണ്ഡങ്ങള്‍ പാലിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പിന്നീട്അത്‌വലിയ ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കും. അതിനാല്‍, വിപണനം ചെയ്യപ്പെടുന്ന റബ്ബറിന്റെഗുണമേന്മഉറപ്പാക്കുകയുംവില നിര്‍ണ്ണയത്തില്‍സുതാര്യതയുംവസ്തുനിഷ്ഠതയും പാലിക്കുകയുംചെയ്യുന്നത്ഉത്പാദകര്‍ക്കും ഉപഭോക്താക്കള്‍ക്കുംഒരുപോലെ ഉപകാരപ്രദമായിരിക്കും. ഈ വസ്തുതകളെല്ലാംകണക്കിലെടുത്തുകൊണ്ടാണ് പ്രകൃതിദത്തറബ്ബറിന് ഇലക്ട്രോണിക് ട്രേഡിങ്പ്ലാറ്റ്ഫോം എന്നആശയവുമായിറബ്ബര്‍ബോര്‍ഡ് മുമ്പോട്ടു വന്നിട്ടുള്ളത്.

***
 


( റിലീസ് ഐ.ഡി: 1635720) സന്ദര്‍ശക കൗണ്ടര്‍ : 85