രാജ്യരക്ഷാ മന്ത്രാലയം

ലേയിലെ ദിഹാറിൽ ഡിആർഡിഒ കോവിഡ്‌ 19 പരിശോധന സൗകര്യം ആരംഭിച്ചു  

Posted On: 23 JUL 2020 12:59PM by PIB Thiruvananthpuram

 

ന്യൂഡൽഹിജൂലൈ 23, 2020

 

 

കേന്ദ്രഭരണ പ്രദേശമായ ലഡാക്കിൽ കൊറോണ വൈറസ് പരിശോധനകളുടെ എണ്ണം വർദ്ധിപ്പിക്കുന്നതിനായി ഡിആർഡിഒ, ലേ ആസ്ഥാനമായുള്ള ലബോറട്ടറി, ഡിഫൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ ആൾട്ടിറ്റ്യൂഡ് റിസർച്ചിൽ (ദിഹാർകോവിഡ്–19 പരിശോധനാ സൗകര്യം ആരംഭിച്ചുരോഗബാധിതരെ അതിസൂക്ഷ്മമായി നിരീക്ഷിക്കുന്നതിനു പരിശോധന സൗകര്യം സഹായകരമാകുംഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ (ഐസിഎംആർസുരക്ഷാ മാനദണ്ഡങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും പാലിച്ചാണ്‌ സൗകര്യമൊരുക്കിയത്‌. പരിശോധനാ കേന്ദ്രം 2020 ജൂലൈ 22 ന് ലഡാക്ക് ലെഫ്റ്റനന്റ് ഗവർണർ ശ്രീ ആർ കെ മാഥൂർ ഉദ്ഘാടനം ചെയ്തു.

 

ദിനംപ്രതി 50 സാമ്പിളുകൾ പരിശോധിക്കാൻ ദിഹാറിലെ കേന്ദ്രത്തിന്‌ കഴിയുംകോവിഡ് പരിശോധനയ്ക്കായി പരിശീലനം നൽകാനും ഭാവിയിലുണ്ടാകാവുന്ന ജൈവിക ഭീഷണികൾ നേരിടുന്നതിനും കൃഷിക്കും വളർത്തുമൃഗങ്ങൾക്കുമുണ്ടാകുന്ന രോഗങ്ങളുമായി ബന്ധപ്പെട്ട ഗവേഷണ-വികസന പ്രവർത്തനങ്ങൾക്കും കേന്ദ്രം സഹായകരമാകും.

 



(Release ID: 1640652) Visitor Counter : 214