ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
പ്രതിദിന രോഗമുക്തി നിരക്കില്‍ ഇന്ത്യ ഏറ്റവും ഉയര്‍ന്ന റെക്കോര്‍ഡില്‍
പോസ്റ്റഡ് ഓണ്‍:
15 AUG 2020 8:08PM by PIB Thiruvananthpuram
കോവിഡ് 19 കേസുകളില്‍ ഒരു ദിവസം കൊണ്ട് ഏറ്റവുമധികം രോഗമുക്തി രേഖപ്പെടുത്തി ഇന്ത്യ മറ്റൊരു റെക്കോഡ് നേട്ടത്തിലെത്തി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 57,381 പേര്‍ സുഖം പ്രാപിച്ചു. ഇന്ത്യയുടെ രോഗമുക്തി നിരക്ക് 70% കവിഞ്ഞതോടെ കൂടുതല്‍ രോഗികള്‍ സുഖം പ്രാപിക്കുന്നതായി ഉറപ്പു വരുത്തുന്നുണ്ട്. ഈ നേട്ടം കൂടുതല്‍ വര്‍ധിപ്പിച്ച് 32 സംസ്ഥാനകേന്ദ്ര ഭരണപ്രദേശങ്ങളിലായി രോഗമുക്തി നിരക്ക് 50% കവിഞ്ഞു. 12 സംസ്ഥാനകേന്ദ്ര ഭരണപ്രദേശങ്ങളില്‍ രോഗമുക്തി ദേശീയ രോഗമുക്തി നിരക്കിലും കവിഞ്ഞു. മൊത്തം രോഗമുക്തി നിരക്ക് ഇന്ന് 18 ലക്ഷം കടന്നു (18,08,936). സുഖം പ്രാപിച്ചവരും കോവിഡ് 19 രോഗികളും തമ്മിലുള്ള വ്യത്യാസം 11 ലക്ഷം കവിഞ്ഞു (ഇന്ന് 11,40,716).
നിലവിലെ രോഗികളുടെ എണ്ണം (6,68,220) രാജ്യത്തിന്റെ യഥാര്‍ത്ഥ സ്ഥിതി വ്യക്തമാക്കുന്നു. ഇത് മൊത്തം പോസിറ്റീവ് കേസുകളുടെ 26.45% ആണ്.ഇന്ത്യയില്‍ മരണനിരക്ക് (സിഎഫ്ആര്‍) ആഗോള ശരാശരിയേക്കാള്‍ താഴെയാണ്. നിലവില്‍ 1.94% ആണ്. ഈ നിരക്കില്‍ തുടര്‍ച്ചയായി കുറവാണ് രേഖപ്പെടുത്തുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 8,68,679 പരിശോധനകള്‍ നടത്തി. ഇതോടെ ആകെ നടത്തിയ പരിശോധനകളുടെ എണ്ണം 2.85 കോടിയിലധികമാക്കി.
രാജ്യത്തെ പരിശോധന ലാബ് ശൃംഖല ശക്തിപ്പെടുത്തി വരികയാണ്. രാജ്യത്ത് ആകെ 1465 ലാബുകള്‍ ഉണ്ട് - 968 സര്‍ക്കാര്‍ ലാബുകളും 497 സ്വകാര്യ ലാബുകളും.
കോവിഡ് 19-മായി ബന്ധപ്പെട്ട സാങ്കേതിക വിഷയങ്ങള്‍, മാര്‍ഗനിര്‍ദേശങ്ങള്‍, ഉപദേശങ്ങള്‍ എന്നിവയുടെ ആധികാരികവും പുതിയതുമായ വിവരങ്ങള്‍ക്ക് https://www.mohfw.gov.in/ അല്ലെങ്കില്‍ @MoHFW_INDIA നിരന്തരം സന്ദര്‍ശിക്കുക.
കോവിഡ് -19 മായി ബന്ധപ്പെട്ട സാങ്കേതിക അന്വേഷണങ്ങള്‍ക്ക് technicalquery.covid19[at]gov[dot]in എന്ന ഇ-മെയിലില്‍ ബന്ധപ്പെടുക. മറ്റ് അന്വേഷണങ്ങള്‍ക്ക് ncov2019[at]gov[dot]in അല്ലെങ്കില്‍ @CovidIndiaSeva -യില്‍ ബന്ധപ്പെടുക.
കോവിഡ് -19 സംബന്ധിച്ച ഏത് അന്വേഷണങ്ങള്‍ക്കും ദയവായി കേന്ദ്ര ആരോഗ്യ- കുടുംബ ക്ഷേമ മന്ത്രാലയത്തിന്റെ ഹെല്‍പ്പ് ലൈന്‍ നമ്പരിരായ +91 11 23978046 ല്‍ വിളിക്കുക; അല്ലെങ്കില്‍ ടോള്‍ ഫ്രീ നമ്പറായ 1075 ല്‍ ബന്ധപ്പെടുക. കോവിഡ് 19 സംബന്ധിച്ച സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും ഹെല്‍പ് ലൈന്‍ നമ്പരുകള്‍ ഈ ലിങ്കില്‍ ലഭ്യമാണ്:
https://www.mohfw.gov.in/pdf/coronvavirushelplinenumber.pdf ****
( റിലീസ് ഐ.ഡി: 1646178)
സന്ദര്‍ശക കൗണ്ടര്‍ : 60