പ്രത്യേക സേവനങ്ങളും ഫീച്ചറുകളും
ഫെയ്സ്ലെസ് ടാക്സ് അസസ്മെന്റിനെക്കുറിച്ച് വെബിനാര്
പോസ്റ്റഡ് ഓണ്:
28 AUG 2020 5:38PM by PIB Thiruvananthpuram
തിരുവനന്തപുരം ആദായനികുതി ഓഫീസിന്റെ ആഭിമുഖ്യത്തില് ' ഫേസ് ലെസ്സ് അസ്സെസ്സ്മെന്റ് ആന്ഡ് ടാക്സ് പേയേര്സ് ചാര്ട്ടര് ' എന്ന വിഷയത്തെ ആസ്പദമാക്കി വെബിനാര് സംഘടിപ്പിച്ചു. ഓഗസ്ററ് 13 നു പ്രധാനമന്ത്രി അവതരിപ്പിച്ച ഈ പുതിയ പദ്ധതി നികുതിദാതാക്കളുടെ ബുദ്ധിമുട്ടുകള് ലഘൂകരിക്കുവാനും, നികുതി നിര്ണയ സംവിധാനത്തിന്റെ വിശ്വസ്ഥതയും , സുതാര്യതയും വര്ദ്ധിപ്പിക്കുവാനും ഉദ്ദേശിച്ചിട്ടുള്ളതാണ് . തിരുവനന്തപുരം ചേംബര് ഓഫ് കൊമേഴ്സിലെ അംഗങ്ങള്ക്കായി സംഘടിപ്പിച്ച ഈ വെബിനാര്, പുതിയ ഫേസ് ലെസ്സ് അസ്സെസ്സ്മെന്റും (അഭിമുഖം ഇല്ലാതെ ആദായനികുതി നിര്ണയം നടത്തുന്ന പദ്ധതി ) സ്കീമിനെ അതിന്റെ ഗുണഭോക്താക്കള്ക്ക് പരിചയപെടുത്തുവാന് ഉദ്ദേശിച്ചിട്ടുള്ളവയില് ഒന്നാണ് . ആദായനികുതി അഡിഷണല് കമ്മിഷണര് ശ്രീ ആര് . കൃഷ്ണകുമാര് ഐ .ആര് എസ് ., ഡെപ്യൂട്ടി കമ്മീഷണര് ശ്രിമതി എസ് . രേഖ ഐ.ആര് .എസ് എന്നിവര് നിയന്ത്രിച്ച വെബിനാര് `ഫേസ് ലെസ്സ് അസ്സെസ്സ്മെന്റ് `, 'ഫേസ് ലെസ്സ് അപ്പീല്', `ടാക്സ് പേ യേര്സ് ചാര്ട്ടര് ' എന്നിവയെ സംബന്ധിച്ച് വിലയിരുത്തി . ചര്ച്ചയില് പങ്കെടുത്തവര് , കമ്പ്യൂട്ടറില് വലിയ തോതില് വിവരങ്ങള് ശേഖരിച്ചു വയ്ക്കുമ്പോള് ഉടലെടുക്കുന്ന പ്രശനങ്ങള്, പ്രാദേശികമായ പരിമിതികളെ കുറിച്ചുള്ള വിവരങ്ങളുടെ അഭാവം സൃഷ്ഠിച്ചേക്കാവുന്ന വിപരീത ഫലങ്ങള് എന്നീ വിഷയങ്ങള് ഉന്നയിച്ചു. ഇ-മെയില് സന്ദേശങ്ങളോടൊപ്പം SMS വഴിയും നികുതിദായകര്ക്കു അറിയിപ്പുകള് നല്കണമെന്നും, വന് തോതിലുള്ള വിവരങ്ങള് ശേഖരിച്ചുവെക്കുന്ന വിധത്തില് ഇലക്ട്രോണിക് സംവിധാനത്തെ ആധുനികവത്കരിക്കണമെന്നും വെബിനാറില് പങ്കെടുത്തവര് നിര്ദേശിച്ചു.
*
( റിലീസ് ഐ.ഡി: 1649277)
സന്ദര്ശക കൗണ്ടര് : 68