പ്രത്യേക സേവനങ്ങളും ഫീച്ചറുകളും
റബ്ബര്‍ കൃഷിയില്‍ ഓണ്‍ലൈന്‍ പരിശീലനം
പോസ്റ്റഡ് ഓണ്‍:
01 OCT 2020 6:06PM by PIB Thiruvananthpuram
റബ്ബര്‍ കൃഷിയില്‍ റബ്ബര്‍ ബോര്‍ഡ് ഓണ്‍ലൈന്‍ പരിശീലനം നല്‍കുന്നു. പുതിയ നടീല്‍ വസ്തുക്കള്‍, നടീല്‍ രീതികള്‍, വളപ്രയോഗം, കീടങ്ങളില്‍നിന്നും രോഗങ്ങളില്‍നിന്നുമുള്ള പരിരക്ഷ, വിളവെടുപ്പ്, റബ്ബര്‍ പാല്‍സംസ്‌കരണം തുടങ്ങിയ വിഷയങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള മൂന്നു ദിവസത്തെ പരിശീലനം ഒക്‌ടോബര്‍ 14 മുതല്‍ 16 വരെ കോട്ടയത്തുള്ള റബ്ബര്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടാണ് നടത്തുന്നത്.
പരിശീലന മാധ്യമം മലയാളം ആയിരിക്കും. എല്ലാ ദിവസവും രാവിലെ പത്തു മണി മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെ ആണ് പരിശീലനം. പരിശീലനഫീസ് 714 രൂപ (നികുതികള്‍ അടക്കം). ഡയറക്ടര്‍ (ട്രെയിനിങ്), റബ്ബര്‍ ബോര്‍ഡ് എന്ന പേരില്‍ സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ (ഐ.എഫ്.എസ്.സി. കോഡ് - CBIN 0284150) യുടെ കോട്ടയത്തുള്ള റബ്ബര്‍ ബോര്‍ഡ് ബ്രാഞ്ചിലെ 1450300184 എന്ന അക്കൗണ്ട് നമ്പറിലേക്ക് ഫീസ് നേരിട്ട് അടയ്ക്കാം. 2020 ഒക്‌ടോബര്‍ 13-ന് വൈകിട്ട് 3.00 മണി വരെ രജിസ്റ്റര്‍ ചെയ്യാം. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 200 പേര്‍ക്കായിരിക്കും പ്രോഗ്രാം ലിങ്ക് ലഭിക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് 0481-2353127 എന്ന ഫോണ്‍ നമ്പറിലോ 7994650941 എന്ന വാട്‌സ്ആപ്പ് നമ്പറിലോ ബന്ധപ്പെടേണ്ടതാണ്.
****
( റിലീസ് ഐ.ഡി: 1660711)
സന്ദര്‍ശക കൗണ്ടര്‍ : 62