പ്രത്യേക സേവനങ്ങളും ഫീച്ചറുകളും

അടൂര്‍ സഹകരണ അര്‍ബന്‍ ബാങ്ക് ലിമിറ്റഡിനുള്ള നിയന്ത്രണ നിര്‍ദേശങ്ങളുടെ(എഎസിഎസ്) കാലാവധി റിസർവ് ബാങ്ക് ദീര്‍ഘിപ്പിച്ചു

प्रविष्टि तिथि: 11 DEC 2020 9:52AM by PIB Thiruvananthpuram
1949ലെ ബാങ്കിങ് റെഗുലേറ്ററി നിയമം സെക്ഷന്‍ 35 എ-യ്‌ക്കൊപ്പം സെക്ഷന്‍ 56 പ്രകാരം കേരളത്തിലെ അടൂരിലെ ദി അടൂര്‍ സഹകരണ അര്‍ബന്‍ ബാങ്ക് ലിമിറ്റഡിനുള്ള നിയന്ത്രണ നിര്‍ദേശങ്ങളുടെ (എഎസിഎസ്) കാലാവധി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ദീര്‍ഘിപ്പിച്ചു

2018 നവംബര്‍ 02-ാം തീയതിയിലെ ഉത്തരവിലൂടെ, റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ, 1949ലെ ബി ആര്‍ നിയമം സെക്ഷന്‍ 35 എ-യ്‌ക്കൊപ്പം സെക്ഷന്‍ 56 പ്രകാരം (എഎസിഎസ്) അടൂരിലെ ദി അടൂര്‍ സഹകരണ അര്‍ബന്‍ ബാങ്ക് ലിമിറ്റഡിനുള്ള നിയന്ത്രണ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിരുന്നു (ഡിസിബിഎസ്.സിഒ.പിസിസി ഡി-4/12.26.004/2018-19). വിവിധ കാലങ്ങളില്‍ ആറുമാസം വീതം നിയന്ത്രണങ്ങള്‍ 2018 നവംബര്‍ 9 മുതല്‍ 2020 ഡിസംബര്‍ 9 വരെ ദീര്‍ഘിപ്പിച്ചിരുന്നു. (ഡിഒആര്‍.സിഒ.എഐഡി/നം. ഡി-12/12.26.004/2020-21- തീയതി 2020 ഓഗസ്റ്റ് 4).

നിയന്ത്രണനിര്‍ദേശങ്ങള്‍, പൊതുതാല്‍പ്പര്യം മുന്‍ നിര്‍ത്തി, ദീര്‍ഘിപ്പിക്കേണ്ടത് ആവശ്യമാണെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ വ്യക്തമാക്കി. ഇതിന്‍പ്രകാരം, 1949-ലെ ബാങ്കിംഗ് റെഗുലേഷന്‍ ആക്ട് സെക്ഷന്‍ 35 എ-യ്‌ക്കൊപ്പം സെക്ഷന്‍ 56 പ്രകാരം, റിസര്‍വ് ബാങ്കില്‍ നിക്ഷിപ്തമായ അധികാരം ഉപയോഗിച്ച് (ഡിഒആര്‍.സിഒ.എഐഡി/നം. ഡി-38/12.26.004/2020-21), അടൂരിലെ ദി അടൂര്‍ സഹകരണബാങ്ക് ലിമിറ്റഡിനെതിരെ 2018 നവംബര്‍ 2നു പുറപ്പെടുവിച്ചിരുന്നതും 2020 ഡിസംബര്‍ 9 വരെ പ്രാബല്യത്തിലു ണ്ടായിരുന്നതുമായ നിയന്ത്രണ നിര്‍ദ്ദേശങ്ങള്‍ (ഡിസിബിഎസ്.സിഒ.പിസിസി.ഡി-4/12.26.004/2018-19), പുനരവലോകത്തിനു വിധേയമായി 2020 ഡിസംബര്‍ 10 മുതല്‍, 2021 ജൂണ്‍ 9 വരെ, ആറുമാസക്കാലത്തേയ്ക്കു കൂടി ദീര്‍ഘിപ്പിച്ചിരിക്കുന്നതായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പത്രക്കുറിപ്പിൽ അറിയിച്ചു. ഉത്തരവിലെ മറ്റുവ്യവസ്ഥകള്‍ മാറ്റമില്ലാതെ തുടരും.
 

 

***


(रिलीज़ आईडी: 1679901) आगंतुक पटल : 69