പ്രത്യേക സേവനങ്ങളും ഫീച്ചറുകളും
'വനിതകളുടെ മാനസികാരോഗ്യം കോവിഡ് കാലത്ത്' - വെബിനാർ നടത്തി
പോസ്റ്റഡ് ഓണ്‍:
25 DEC 2020 6:26PM by PIB Thiruvananthpuram
മാനസികാരോഗ്യം സംബന്ധിച്ച പുതിയ തിരിച്ചറിവ് സമൂഹത്തിന് നൽകാൻ കോവിഡ് കാലം വഴി തുറന്നതായി വെബിനാർ നിരീക്ഷിച്ചു.
കണ്ണൂരിലെ ഫീൽഡ് ഔട്ട്റീച്ച് ബ്യൂറോ സംഘടിപ്പിച്ച വനിതകളുടെ മാനസികാരോഗ്യം കോവിഡ് കാലത്ത് എന്ന വിഷയത്തിലെ വെബിനാറിലാണ് ഈ നിരീക്ഷണം.
ജില്ലാ സ്കൂൾ മാനസികാരോഗ്യ പദ്ധതി നോഡൽ ഓഫീസർ റിൻസി മരിയ വിഷയം അവതരിപ്പിച്ചു.
ഫീൽഡ് പബ്ലിസിറ്റി അസിസ്റ്റൻറ് കെ.എസ് ബാബു രാജൻ, സി ഡി പി ഒ പ്രീത പി എം, സൂപ്പർവൈസർ രസ്ന സദൻ സംസാരിച്ചു.
***
( റിലീസ് ഐ.ഡി: 1683649)
സന്ദര്‍ശക കൗണ്ടര്‍ : 59