ഉപഭോക്തൃകാര്യ, ഭക്ഷ്യ, പൊതുവിതരണ മന്ത്രാലയം

പ്രധാന മന്ത്രി ഗരീബ് കല്യാൺ അന്ന പദ്ധതിയുടെ കാലാവധി 2021 ജൂലൈയിൽ നിന്നും നവംബർ വരെ ദീർഘിപ്പിക്കുന്നതിന് കേന്ദ്ര സർക്കാർ അനുമതി

Posted On: 23 JUN 2021 5:08PM by PIB Thiruvananthpuram



ന്യൂ ഡൽഹി, ജൂൺ 23 , 2021

 2013 ലെ ദേശീയ ഭക്ഷ്യസുരക്ഷാ നിയമത്തിന് കീഴിൽ വരുന്ന എല്ലാ ഗുണഭോക്താക്കൾക്കും ആയി, 2020 ൽ ഭാരതസർക്കാർ പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജന (PM-GKAY) പ്രഖ്യാപിച്ചിരുന്നു.  


 2020 ഏപ്രിൽ മുതൽ നവംബർ വരെയുള്ള എട്ടു മാസക്കാലയളവിൽ 80 കോടി NFSA ഗുണഭോക്താക്കൾക്കാണ്  അധിക വിഹിതമായി അഞ്ച് കിലോഗ്രാം സൗജന്യ ഭക്ഷ്യധാന്യം (ഗോതമ്പോ/ അരിയോ ) നൽകിയത്. കോവിഡ് മഹാമാരിയെ തുടർന്നുണ്ടായ സാമ്പത്തിക ബുദ്ധിമുട്ടുകൾക്കിടയിൽ ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാൻ ഇത് സഹായകമായി.

 2021 ൽ കോവിഡ്  വെല്ലുവിളികൾ തുടർന്ന സാഹചര്യം പരിഗണിച്ച്  PMGKAY 2020 യുടെ മാതൃകയിൽ  26,602
 കോടി രൂപയോളം ചെലവിട്ട് 2021 മെയ്, ജൂൺ മാസങ്ങളിൽ PM-GKAY നടപ്പാക്കുമെന്ന് ഭാരത സർക്കാർ പ്രഖ്യാപിച്ചിരുന്നു

 കോവിഡ് വെല്ലുവിളികൾ തുടരുന്ന സാഹചര്യത്തിൽ 2021 ജൂൺ ഏഴിന് രാജ്യത്തോട് നടത്തിയ അഭിസംബോധന ക്കിടയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി PMGKAY 2021, നവംബറിലെ ദീപാവലി വരെ അഞ്ചുമാസ കാലത്തേക്ക് കൂടി നീട്ടിയതായി പ്രഖ്യാപിച്ചിരുന്നു.

NFSA ഗുണഭോക്താക്കളായ 80 കോടി പേർക്ക് അടുത്ത 5 മാസത്തേക്ക് അഞ്ച് കിലോഗ്രാം സൗജന്യ ഭക്ഷ്യധാന്യം (ഗോതമ്പോ അരിയോ ) വിതരണം ചെയ്യുന്നതാണ്. 67,266 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന  നടപടിയിലൂടെ 204 ലക്ഷം മെട്രിക് ടൺ ഭക്ഷ്യധാന്യങ്ങൾ ആണ് വിതരണം ചെയ്യുക.
.

PM-GKAY യ്ക്ക് കീഴിൽ നൽകുന്ന ഈ അധിക വിഹിതത്തിനു വരുന്ന എല്ലാത്തരം ചിലവുകളും(  അന്തർ സംസ്ഥാന ഗതാഗതം,  വിതരണക്കാരുടെ മാർജിൻ തുടങ്ങിയവ ) സംസ്ഥാനങ്ങളുടെയോ കേന്ദ്ര ഭരണ പ്രദേശങ്ങളുടെ വിഹിതം ഇല്ലാതെ ഭാരത സർക്കാർ വഹിക്കുന്നതാണ് 

 
IE/SKY
 
*****


(Release ID: 1729820) Visitor Counter : 348