രാജ്യരക്ഷാ മന്ത്രാലയം

സൈബർ പോരാട്ടം

Posted On: 03 DEC 2021 2:32PM by PIB Thiruvananthpuram




ന്യൂ ഡൽഹി: ഡിസംബർ 03, 2021


പ്രതിരോധ സേനയുടെ സൈബർ സംരക്ഷണ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള ഒരു സംവിധാനത്തിന് 2018-ൽ പ്രതിരോധ മന്ത്രാലയം അംഗീകാരം നൽകിയിരുന്നു. പ്രതിരോധ സേനയുടെ വിവര-ആശയ വിനിമയ സാങ്കേതികവിദ്യ ആസ്തികൾ സംരക്ഷിക്കുന്നതിനും സൈബർ യുദ്ധത്തിൽ എതിരാളികളുടെ ശ്രമങ്ങളെ തടയുന്നതിനും ലക്ഷ്യമിട്ട് പ്രത്യേക അധികാരങ്ങളോടെ പ്രതിരോധ സൈബർ ഏജൻസിയും, കര-നാവിക-വ്യോമ സേനകളുടെ സൈബർ ഗ്രൂപ്പുകളും രൂപീകരിച്ചിട്ടുണ്ട്.  

സൈബർ ഗ്രൂപ്പുകളും ദേശീയ സൈബർ ഏജൻസികളും തമ്മിലുള്ള സഹവർത്തിത്വം വർധിപ്പിക്കുക,   ഡാറ്റ പരിരക്ഷിക്കുന്നതിനുള്ള മെച്ചപ്പെട്ട പ്രതിരോധ നടപടികൾ, സൈബർ യുദ്ധത്തോട് പ്രതികരിക്കാനുള്ള മികച്ച തയ്യാറെടുപ്പ് എന്നിവ വഴി പ്രതിരോധ സേനയുടെ സൈബർ സംരക്ഷണ പ്രവർത്തനങ്ങൾ വർധിപ്പിക്കാൻ ഈ ഏജൻസികൾ ഗണ്യമായ സംഭാവന നൽകിയിട്ടുണ്ട്.

 

ഇന്ന് ലോക്‌സഭയിൽ രേഖാമൂലം നൽകിയ മറുപടിയിൽ പ്രതിരോധ സഹമന്ത്രി ശ്രീ അജയ് ഭട്ട് ആണ് ഇക്കാര്യം അറിയിച്ചത്.
 
RRTN/SKY


(Release ID: 1777663) Visitor Counter : 164