Special Service and Features
റീജിയണൽ ആയുർവേദ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ നേതൃത്വത്തിൽ സെൻട്രൽ ജയിലിൽ യോഗ പ്രദർശനം
Posted On:
20 JUN 2025 12:07PM by PIB Thiruvananthpuram
കേന്ദ്ര ആയുഷ് മന്ത്രാലയത്തിന് കീഴിൽ തിരുവനന്തപുരത്തുള്ള റീജിയണൽ ആയുർവേദ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ (RARI), നേതൃത്വത്തിൽ
അന്താരാഷ്ട്ര യോഗ ദിനത്തിൽ യോഗ പ്രദർശനം സംഘടിപ്പിക്കുന്നു. 2025 ജൂൺ 21 തിരുവനന്തപുരത്തെ സെൻട്രൽ ജയിൽ ആൻഡ് കറക്ഷണൽ ഹോമുമായി സഹകരിച്ച് രാവിലെ 6:30 മുതൽ 7:45 വരെ പൊതു യോഗ മാനദണ്ഡങ്ങൾ (CYP) അടിസ്ഥാനമാക്കി വിപുലമായ യോഗ പ്രദർശനം നടത്തും. ദിനാചരണത്തിൻ്റെ ഭാഗമായി പ്രഖ്യാപിച്ചിട്ടുള്ള 10 സവിശേഷ സിഗ്നേച്ചർ പരിപാടികളിലും റീജിയണൽ ആയുർവേദ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഭാഗമായിട്ടുണ്ട്. "ഹരിത് യോഗ" സംരംഭത്തിന് അനുസൃതമായി ഇൻസ്റ്റിറ്റ്യൂട്ട് ഒരു വൃക്ഷത്തൈ നടീൽ ക്യാമ്പെയ്ൻ സംഘടിപ്പിച്ചു. പൊതു യോഗ പ്രോട്ടോക്കോൾ, രക്തസമ്മർദ്ദം എന്നിവയിൽ കേന്ദ്രീകരിച്ച്, ഔട്ട്-പേഷ്യന്റ്സ് (OPD) നും ഇൻ-പേഷ്യന്റ്സ് (IPD) നും വേണ്ടിയുള്ള ദൈനംദിന യോഗ സെഷനുകളും നടത്തുന്നുണ്ട്. കേരളത്തിലെ യോഗയ്ക്കുള്ള സംസ്ഥാന നോഡൽ സ്ഥാപനമെന്ന നിലയിൽ IDY-2025 ആഘോഷങ്ങളിൽ വ്യാപകമായ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിനായി സംസ്ഥാനത്തുടനീളമുള്ള സ്ഥാപങ്ങളെയും ഇൻസ്റ്റിറ്റ്യൂട്ട് ഏകോപിപ്പിച്ചിട്ടുണ്ട്.
***
SK
(Release ID: 2137902)