പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

മാനസികാരോഗ്യം ജീവിതക്ഷേമത്തിന്റെ അവിഭാജ്യ ഘടകമാണെന്ന ഓർമ്മപ്പെടുത്തലാണ് ലോക മാനസികാരോഗ്യ ദിനം: പ്രധാനമന്ത്രി


മാനസികാരോഗ്യ മേഖലയിൽ പ്രവർത്തിച്ചുകൊണ്ട് മറ്റുള്ളവർക്ക് ആശ്വാസവും സന്തോഷവും കണ്ടെത്താൻ സഹായിക്കുന്നവരെ പ്രധാനമന്ത്രി അഭിനന്ദിച്ചു.

Posted On: 10 OCT 2025 1:04PM by PIB Thiruvananthpuram

മാനസികാരോഗ്യം നമ്മുടെ ക്ഷേമത്തിന്റെ അവിഭാജ്യ ഘടകമാണെന്ന ശക്തമായ ഓർമ്മപ്പെടുത്തലാണ് ലോക മാനസികാരോഗ്യ ദിനമെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു. വേഗതയേറിയ ഇന്നത്തെ ജീവിതത്തിൽ, മറ്റുള്ളവരെ കുറിച്ച് ചിന്തിക്കുന്നതിന്റെയും അനുകമ്പ കാണിക്കുന്നതിന്റെയും പ്രാധാന്യം ഈ ദിവസം അടിവരയിടുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. മാനസികാരോഗ്യത്തെക്കുറിച്ചുള്ള ചർച്ചകൾ മുഖ്യധാരയിലേക്കെത്തിക്കുന്നതിനുള്ള അന്തരീക്ഷം സൃഷ്ടിക്കാനായുള്ള കൂട്ടായ ശ്രമങ്ങൾക്ക് അദ്ദേഹം ആഹ്വാനം ചെയ്തു.
മാനസികാരോഗ്യ മേഖലയിൽ പ്രവർത്തിച്ചുകൊണ്ട് മറ്റുള്ളവർക്ക് ആശ്വാസവും സന്തോഷവും കണ്ടെത്താൻ സഹായിക്കുന്നവരെയും ശ്രീ മോദി അഭിനന്ദിച്ചു.

പ്രധാനമന്ത്രി X-ൽ കുറിച്ചു;

"നമ്മുടെ ക്ഷേമത്തിന്റെ അവിഭാജ്യ ഘടകമാണ് മാനസികാരോഗ്യം എന്നതിന്റെ ശക്തമായ ഓർമ്മപ്പെടുത്തലാണ് ലോക മാനസികാരോഗ്യ ദിനം. വേഗതയേറിയ ജീവിതത്തിൽ, മറ്റുള്ളവരോട് അനുകമ്പ പ്രതിഫലിപ്പിക്കേണ്ടതിന്റെയും അത് വ്യാപിപ്പിക്കേണ്ടതിന്റെയും പ്രാധാന്യം ഈ ദിനം അടിവരയിടുന്നു. മാനസികാരോഗ്യത്തെക്കുറിച്ചുള്ള സംഭാഷണങ്ങൾ കൂടുതൽ മുഖ്യധാരയിലേക്ക് മാറുന്ന അന്തരീക്ഷം സൃഷ്ടിക്കാൻ നമുക്ക് കൂട്ടായി പ്രവർത്തിക്കാം. ഈ മേഖലയിൽ പ്രവർത്തിച്ചു കൊണ്ട് മറ്റുള്ളവർക്ക് ആശ്വാസവും സന്തോഷവും കണ്ടെത്താൻ സഹായിക്കുന്നവർക്ക് എന്റെ അഭിനന്ദനങ്ങൾ."

***

NK


(Release ID: 2177289) Visitor Counter : 11