Special Service and Features
ഉപരാഷ്ട്രപതി 2025 നവംബർ നാലിന് തിരുവനന്തപുരം ശ്രീചിത്ര സന്ദർശിക്കും
प्रविष्टि तिथि:
04 NOV 2025 9:16AM by PIB Thiruvananthpuram
ഉപരാഷ്ട്രപതി ശ്രീ. സി. പി. രാധാകൃഷ്ണൻ 2025 നവംബർ നാലിന് തിരുവനന്തപുരം ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻ്റ് ടെക്നോളജി സന്ദർശിക്കും. സ്വാവലംബി നവോത്പാദ്- ഇന്നൊവേഷൻ ഫോർ സെൽഫ് റിലയൻസ് പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന പരിപാടിയില്‍, ശ്രീചിത്ര വികസിപ്പിച്ചെടുത്ത സാങ്കേതികവിദ്യകളുടെ പ്രദർശനം ഉപരാഷ്ട്രപതി ഉദ്ഘാടനം ചെയ്യും. വ്യാവസായികാടിസ്ഥാനത്തിൽ ഉത്പാദനത്തിനായി കൈമാറിയ സാങ്കേതികവിദ്യകൾ, ആരോഗ്യ-പൊതുജന ആരോഗ്യ- ബയോമെഡിക്കൽ ടെക്നോളജി വിഭാഗങ്ങള്‍ നടപ്പിലാക്കുന്ന നൂതന സംരംഭങ്ങൾ, ശ്രീ ചിത്രയിലെ ടൈമെഡ് (TiMed) ഇൻക്യുബേഷൻ സെൻ്ററിൽ വികസിപ്പിച്ചെടുത്ത ബയോമെഡിക്കല്‍ ഉപകരണങ്ങള്‍, സ്റ്റാർട്ട് അപ്പ് സംരംഭങ്ങൾ മുതലായവ പ്രദർശനത്തിലുണ്ടാകും. കേരള ഗവർണ്ണർ ശ്രീ. രാജേന്ദ്ര വിശ്വനാഥ് ആർലേക്കറും, കേന്ദ്ര പെട്രോളിയം, പ്രകൃതി വാതക, ടൂറിസം സഹ മന്ത്രി ശ്രീ സുരേഷ് ഗോപി , കേരള സംസ്ഥാന ധനകാര്യ മന്ത്രിയായ ശ്രീ കെ എൻ ബാലഗോപാൽ എന്നിവരും ചടങ്ങിൽ പങ്കെടുക്കും.
***
NK
(रिलीज़ आईडी: 2186118)
आगंतुक पटल : 35
इस विज्ञप्ति को इन भाषाओं में पढ़ें:
English