പ്രധാനമന്ത്രിയുടെ ഓഫീസ്
റഷ്യൻ പ്രസിഡന്റിന്റെ ഉപദേഷ്ടാവ്,പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി
കണക്ടിവിറ്റി, കപ്പൽ നിർമ്മാണം, സമുദ്ര സമ്പദ്‌വ്യവസ്ഥ എന്നിവയിലെ സഹകരണം ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചുള്ള അഭിപ്രായങ്ങൾ ഇരുവരും കൈമാറി
അടുത്ത മാസം ഇന്ത്യയിൽ പ്രസിഡന്റ് പുടിന് ആതിഥേയത്വം വഹിക്കാൻ ആഗ്രഹിക്കുന്നതായി പ്രധാനമന്ത്രി അറിയിച്ചു
Posted On:
18 NOV 2025 9:05PM by PIB Thiruvananthpuram
റഷ്യൻ പ്രസിഡന്റിന്റെ ഉപദേഷ്ടാവും, റഷ്യൻ ഫെഡറേഷന്റെ മാരിടൈം ബോർഡ് ചെയർമാനുമായ ആദരണീയനായ നിക്കോളായ് പത്രുഷേവ് , ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി.
കണക്റ്റിവിറ്റി, നൈപുണ്യ വികസനം, കപ്പൽ നിർമ്മാണം,സമുദ്ര സമ്പദ്‌വ്യവസ്ഥ എന്നിവയിലെ സഹകരണത്തിനുള്ള പുതിയ അവസരങ്ങൾ ഉൾപ്പെടെ സമുദ്ര മേഖലയിലെ സഹകരണം ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചുള്ള അഭിപ്രായങ്ങൾ ഇരുവരും കൈമാറി.
പ്രസിഡന്റ് പുടിന് ഊഷ്മളമായ ആശംസകൾ നേർന്ന പ്രധാനമന്ത്രി, അടുത്ത മാസം, ഇന്ത്യയിൽ അദ്ദേഹത്തിന് ആതിഥേയത്വം വഹിക്കാൻ ആഗ്രഹിക്കുന്നതായി പറഞ്ഞു.
***
AT
(Release ID: 2191521)
Visitor Counter : 12
Read this release in:
Assamese
,
English
,
Urdu
,
Marathi
,
हिन्दी
,
Bengali
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada