പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ഏഷ്യൻ ഗെയിംസ് ഗുസ്തിയിൽ വെങ്കലം നേടിയ ദീപക് പൂനിയയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

പോസ്റ്റഡ് ഓണ്‍: 03 OCT 2026 7:31PM by PIB Thiruvananthpuram

ഏഷ്യൻ ഗെയിംസിൽ പുരുഷന്മാരുടെ 97 കിലോഗ്രാം ഫ്രീസ്റ്റൈൽ ഗുസ്തിയിൽ കടുത്ത പോരാട്ടത്തിനൊടുവിൽ വെങ്കല മെഡൽ നേടിയ ദീപക് പൂനിയയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

ആറ് പതിറ്റാണ്ടുകൾക്കുശേഷമാണ് ഏഷ്യൻ ഗെയിംസിൽ പുരുഷന്മാരുടെ 97 കിലോഗ്രാം ഫ്രീസ്റ്റൈൽ ഗുസ്തിയിൽ ഇന്ത്യ വീണ്ടും മെഡൽപ്പീഠത്തിലെത്തുന്നതെന്ന് ശ്രീ മോദി പറഞ്ഞു.

ദീപക് പൂനിയയുടെ നേട്ടം ഇന്ത്യയുടെ ഗുസ്തി ചരിത്രത്തിൽ പുതിയ അധ്യായം കൂട്ടിച്ചേർക്കുന്നതാണെന്നും വരുംകാലങ്ങളിലും കൂടുതൽ വിജയങ്ങൾ കൈവരിക്കാൻ അദ്ദേഹത്തിന് കഴിയട്ടെയെന്നും പ്രധാനമന്ത്രി ആശംസിച്ചു.

പ്രധാനമന്ത്രിയുടെ ഓഫീസ് എക്സിൽ പങ്കുവെച്ച കുറിപ്പ്:

“ആറ് പതിറ്റാണ്ടുകൾക്കുശേഷം ഏഷ്യൻ ഗെയിംസിൽ പുരുഷന്മാരുടെ 97 കിലോഗ്രാം ഫ്രീസ്റ്റൈൽ ഗുസ്തിയിൽ ഇന്ത്യ വീണ്ടും മെഡൽപ്പീഠത്തിലെത്തിയിരിക്കുന്നു!

കടുത്ത പോരാട്ടത്തിനൊടുവിൽ വെങ്കല മെഡൽ നേടിയ ദീപക് പൂനിയ ഇന്ത്യയുടെ ഗുസ്തി ചരിത്രത്തിൽ പുതിയൊരു അധ്യായം കൂട്ടിച്ചേർത്തു. അദ്ദേഹത്തിന് അഭിനന്ദനങ്ങൾ. വരുംകാലങ്ങളിലും കൂടുതൽ വിജയങ്ങൾ കൈവരിക്കാൻ അദ്ദേഹത്തിന് കഴിയട്ടെ: പ്രധാനമന്ത്രി നരേന്ദ്ര മോദി.”

*****

SK

( റിലീസ് ഐ.ഡി: 2318767) സന്ദര്‍ശക കൗണ്ടര്‍ : 22