പ്രത്യേക സേവനങ്ങളും ഫീച്ചറുകളും
azadi ka amrit mahotsav

ആർഎംഎസ് ഡിവിഷന്റെ ഡാക് അദാലത് ഒക്ടോബർ ഒൻപതിന്

പോസ്റ്റഡ് ഓണ്‍: 06 OCT 2026 2:11PM by PIB Thiruvananthpuram

തിരുവനന്തപുരം RMS ഡിവിഷന്റെ പരിധിയിൽപ്പെടുന്ന തപാൽ സേവനങ്ങളെ സംബന്ധിച്ച പരാതികളും നിർദ്ദേശങ്ങളും പരിഗണിക്കുന്നതിന് വേണ്ടിയുള്ള ഡാക് അദാലത് 2026 ഒക്ടോബർ ഒൻപതിന് രാവിലെ 11.00 മണിക്ക് ഗൂഗിൾ മീറ്റ് വഴി നടത്തും. ഈ അദാലത്തിൽ പരിഗണിക്കാനുള്ള പരാതികളും നിർദ്ദേശങ്ങളും, പരാതിക്കാരന്റെ ഇ-മെയിൽ ഐ ഡി / വാട്സ്ആപ് നമ്പർ സഹിതം ssrmtv.keralapost[at]gmail[dot]com/rmsdotv.kl@indiapost.gov.in എന്ന ഇ-മെയിൽ ഐഡിയിലേക്കോ സീനിയർ സൂപ്രണ്ട്, തിരുവനന്തപുരം RMS TV ഡിവിഷൻ, തിരുവനന്തപുരം -695023 എന്ന മേൽവിലാസത്തിലേക്കോ 2026 ഒക്ടോബർ എട്ടിനകം കിട്ടത്തക്കവിധം അയക്കണം. ഗൂഗിൾ മീറ്റിൽ പങ്കെടുക്കാനുള്ള ലിങ്ക് പരാതിക്കാരന് മൊബൈൽ നമ്പർ വഴിയോ ഇമെയിൽ ഐ ഡി വഴിയോ കൈമാറും.

***

NK


( റിലീസ് ഐ.ഡി: 2319517) സന്ദര്‍ശക കൗണ്ടര്‍ : 14