പ്രത്യേക സേവനങ്ങളും ഫീച്ചറുകളും
azadi ka amrit mahotsav

ബിഎസ്എൻഎൽ 26-ാം വാർഷികം; കേന്ദ്ര ടെലികോം മന്ത്രാലയവുമായി സഹകരിച്ച് 'ബിഎസ്എൻഎൽ തിരുവനന്തപുരം മിനി മാരത്തൺ' നാളെ (2026 ഒക്ടോബർ 11 ഞായറാഴ്‌ച)

പോസ്റ്റഡ് ഓണ്‍: 09 OCT 2026 9:18PM by PIB Thiruvananthpuram
ഭാരത് സഞ്ചാർ നിഗം ലിമിറ്റഡിന്റെ (ബിഎസ്എൻഎൽ) 26-0000 രൂപീകരണദിനാഘോഷങ്ങളുടെ ഭാഗമായി കേന്ദ്ര ടെലികോം മന്ത്രാലയവുമായി സഹകരിച്ച് 'ബിഎസ്എൻഎൽ തിരുവനന്തപുരം മിനി മാരത്തൺ' സംഘടിപ്പിക്കുന്നു. നാളെ (2026 ഒക്ടോബർ 11 ഞായറാഴ്‌ച) രാവിലെ അഞ്ചിന് തിരുവനന്തപുരം പിഎംജി ജംഗ്ഷനിലെ  ബിഎസ്എൻഎൽ കേരള സർക്കിൾ ഓഫീസിൽ നിന്ന് ആരംഭിച്ച് തിരിച്ച് അവിടെത്തന്നെ ഫിനിഷ് ചെയ്യുന്ന രീതിയിലാണ് അഞ്ച് കിലോമീറ്റർ മാരത്തൺ സംഘടിപ്പിക്കുന്നത്. അർജ്ജുന അവാർഡ് നേതാവ് പത്മശ്രീ കെ.എം. ബീനാമോൾ മാരത്തൺ ഫ്ളാഗ് ഓഫ് ചെയ്യും. ബിഎസ്എൻഎൽ ജീവനക്കാരും ടെലികോം വകുപ്പിലെയും മറ്റ് സർക്കാർ വകുപ്പുകളിലെയും ജീവനക്കാരും കായിക താരങ്ങളും അടക്കം ആയിരത്തോളം പേർ മാരത്തണിൽ പങ്കെടുക്കും. എട്ട് മുതൽ 14 വയസുവരെ പ്രായമുള്ള കുട്ടികൾ, പുരുഷ വനിതാ വിഭാഗത്തിൽ 15 മുതൽ 45 വരെ, 45 ന് മുകളിൽ ഉള്ളവർ എന്നിങ്ങനെ അഞ്ചു വിഭാഗങ്ങളിലായാണ് മാരത്തൺ നടക്കുക. മാരത്തണിൽ ഒന്നാം സ്ഥാനത്തെത്തുന്നവർക്ക് 5,000 രൂപയും രണ്ടാം സ്ഥാനക്കാർക്ക് 3,000 രൂപയും മൂന്നാം സ്ഥാനക്കാർക്ക് 2,000 രൂപയും ക്യാഷ് പ്രൈസ് ലഭിക്കും. ശാരീരികക്ഷമത, ഐക്യം, സാമൂഹിക കൂട്ടായ എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം ബിഎസ്എൻഎല്ലിന്റെ സേവനങ്ങളെക്കുറിച്ച് പൊതുജനങ്ങളിൽ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് 'റൺ ടുഗെദർ വിത്ത് ബിഎസ്എൻഎൽ' എന്ന മുദ്രാവാക്യത്തോടെ മാരത്തൺ സംഘടിപ്പിക്കുന്നത്.
 
 അവബോധം ഹമാരാ കേന്ദ്ര ടെലികോം മന്ത്രാലയത്തിന്റെ പൗരകേന്ദ്രീകൃത പോർട്ടലായ സഞ്ചാർ സാഥിയും, റോഡിൽ കുഴിയെടുക്കുന്നതിന് മുമ്പ് അറിയിക്കുക -കോൾ ബിഫോർ യു ഡിഗ് ( സി ബി യു ‍ഡി) മൊബൈൽ ആപ്ലിക്കേഷനും ഉൾപ്പെടെയുള്ള പദ്ധതികളെപ്പറ്റി ജനങ്ങളിൽ അവബോധം വളർത്താനും ഇന്ത്യാ ഗവൺമെന്റ് - ഫിറ്റ് ഇന്ത്യ ഫ്രീഡം റണ്ണിന്റെ (2026) "ഫിറ്റ്നസ് കി ഡോസ്, ആധാ ഘണ്ടാ റോസ്" എന്ന സന്ദേശം പ്രോത്സാഹിപ്പിക്കുന്നതിനായി മാരത്തൺ ഉപകാരപ്പെടുമെന്നു പ്രതീക്ഷിക്കുന്നതായി കേന്ദ്ര ടെലികോം മന്ത്രാലയത്തിലെ കേരള ലൈസെൻസിങ് ഏരിയയുടെ ഉന്നത ഉദ്യോഗസ്ഥർ പറഞ്ഞു.
***

( റിലീസ് ഐ.ഡി: 2321581) സന്ദര്‍ശക കൗണ്ടര്‍ : 6