പ്രത്യേക സേവനങ്ങളും ഫീച്ചറുകളും
ബിഎസ്എന്എല് 26ാം വാര്ഷികം; കേന്ദ്ര ടെലികോം മന്ത്രാലയവുമായി സഹകരിച്ച് 'ബിഎസ്എന്എല് തിരുവനന്തപുരം മിനി മാരത്തണ്' നാളെ
പോസ്റ്റഡ് ഓണ്:
10 OCT 2026 9:57PM by PIB Thiruvananthpuram
ഭാരത് സഞ്ചാര് നിഗം ലിമിറ്റഡിന്റെ (ബിഎസ്എന്എല്) 26-ാം രൂപീകരണദിനാഘോഷങ്ങളുടെ ഭാഗമായി കേന്ദ്ര ടെലികോം മന്ത്രാലയവുമായി സഹകരിച്ച് 'ബിഎസ്എന്എല് തിരുവനന്തപുരം മിനി മാരത്തണ്' സംഘടിപ്പിക്കുന്നു. നാളെ (2026 ഒക്ടോബര് 11 ഞായറാഴ്ച) രാവിലെ അഞ്ചിന് തിരുവനന്തപുരം പിഎംജി ജങ്ഷനിലെ ബിഎസ്എന്എല് കേരള സര്ക്കിള് ഓഫീസില് നിന്ന് ആരംഭിച്ച് തിരിച്ച് അവിടെത്തന്നെ ഫിനിഷ് ചെയ്യുന്ന രീതിയിലാണ് അഞ്ച് കിലോമീറ്റര് മാരത്തണ് സംഘടിപ്പിക്കുന്നത്.
അര്ജ്ജുന അവാര്ഡ് നേതാവ് പത്മശ്രീ കെ.എം. ബീനാമോള് മാരത്തണ് ഫ്ളാഗ് ഓഫ് ചെയ്യും. ബിഎസ്എന്എല് ജീവനക്കാരും ടെലികോം വകുപ്പിലെയും മറ്റ് സര്ക്കാര് വകുപ്പുകളിലെയും ജീവനക്കാരും കായിക താരങ്ങളും അടക്കം ആയിരത്തോളം പേര് മാരത്തണില് പങ്കെടുക്കും. എട്ട് മുതൽ 14 വയസുവരെ പ്രായമുള്ള കുട്ടികൾ, പുരുഷ വനിതാ വിഭാഗത്തിൽ 15 മുതൽ 45 വരെ, 45 ന് മുകളിൽ ഉള്ളവർ എന്നിങ്ങനെ അഞ്ചു വിഭാഗങ്ങളിലായാണ് മാരത്തൺ നടക്കുക. മാരത്തണില് ഒന്നാം സ്ഥാനത്തെത്തുന്നവർക്ക് 5,000 രൂപയും രണ്ടാം സ്ഥാനക്കാര്ക്ക് 3,000 രൂപയും മൂന്നാം സ്ഥാനക്കാര്ക്ക് 2,000 രൂപയും ക്യാഷ് പ്രൈസ് ലഭിക്കും.
ശാരീരികക്ഷമത, ഐക്യം, സാമൂഹിക കൂട്ടായ്മ എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം ബിഎസ്എന്എല്ലിന്റെ സേവനങ്ങളെക്കുറിച്ച് പൊതുജനങ്ങളില് അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് 'റണ് ടുഗെദര് വിത്ത് ഹമാരാ ബിഎസ്എന്എല്' എന്ന മുദ്രാവാക്യത്തോടെ മാരത്തണ് സംഘടിപ്പിക്കുന്നത്.
കേന്ദ്ര ടെലികോം മന്ത്രാലയത്തിന്റെ പൗരകേന്ദ്രീകൃത പോർട്ടലായ സഞ്ചാർ സാഥിയും, റോഡിൽ കുഴിയെടുക്കുന്നതിന് മുമ്പ് അറിയിക്കുക -കോൾ ബിഫോർ യു ഡിഗ് ( സി ബി യു ഡി) - മൊബൈൽ ആപ്ലിക്കേഷനും ഉള്പ്പെടെയുള്ള പദ്ധതികളെപ്പറ്റി ജനങ്ങളില് അവബോധം വളര്ത്താനും ഇന്ത്യാ ഗവൺമെന്റ് - ഫിറ്റ് ഇന്ത്യ ഫ്രീഡം റണ്ണിന്റെ (2026) "ഫിറ്റ്നസ് കി ഡോസ്, ആധാ ഘണ്ടാ റോസ്" എന്ന സന്ദേശം പ്രോത്സാഹിപ്പിക്കുന്നതിനായി മാരത്തണ് ഉപകാരപ്പെടുമെന്നു പ്രതീക്ഷിക്കുന്നതായി കേന്ദ്ര ടെലികോം മന്ത്രാലയത്തിലെ കേരള ലൈസെൻസിങ് ഏരിയയുടെ ഉന്നത ഉദ്യോഗസ്ഥര് പറഞ്ഞു.
-SK-
( റിലീസ് ഐ.ഡി: 2321839)
സന്ദര്ശക കൗണ്ടര് : 4