പ്രത്യേക സേവനങ്ങളും ഫീച്ചറുകളും
ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേൽ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിർവ്വഹിച്ചു
പോസ്റ്റഡ് ഓണ്:
12 OCT 2026 6:18PM by PIB Thiruvananthpuram
ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷൻ പൂർത്തീകരിച്ച വിവിധ പദ്ധതികളുടെ ഉദ്ഘാടനം അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേൽ കവരത്തി ദ്വീപിൽ വിർച്വലായി നിർവഹിച്ചു.
പ്രീ-സ്കൂൾ കുട്ടികൾക്കായി കിൽത്താൻ, മിനിക്കോയ്, കവരത്തി, ചേത്ത്ലാത്ത്, അമിനി തുടങ്ങിയ ദ്വീപുകളിൽ നിർമ്മാണം പൂർത്തീകരിച്ച നന്ദ്ഘർ അംഗൻവാടി കെട്ടിട സമുച്ചയം ചടങ്ങിൽ അഡ്മിസ്ട്രേറ്റർ ഉദ്ഘാടനം ചെയ്തു. കടമത്ത്, കിൽത്താൻ, ചേത്ത്ലാത്ത് ദ്വീപുകളിൽ പൂർത്തീകരിച്ച IOCL ൻ്റെ പെട്രോൾ, ഓയിൽ, ലൂബ്രിക്കൻ്റ് (POL) പ്ലാന്റും
ഇതോടൊപ്പം ഉദ്ഘാടനം ചെയ്തു.
ഭിന്നശേഷിക്കാർക്കും വയോധികർക്കുമായി കേന്ദ്ര സർക്കാർ പദ്ധതികളായ ADIP, RVY എന്നിവയുടെ കീഴിലുള്ള സഹായ ഉപകരണങ്ങളുടെ വിതരണവും ചടങ്ങിൽ അദ്ദേഹം നിർവ്വഹിച്ചു.
ലക്ഷദ്വീപ് വിദ്യാഭ്യാസ വകുപ്പിന്റെ നിരന്തരമായ പ്രവർത്തനങ്ങളുടെ ഫലമായി ലക്ഷദ്വിപിനെ 100 ശതമാനം സാക്ഷരത കൈവരിച്ച കേന്ദ്രഭരണപ്രദേശമാക്കി രൂപപെടുത്തിയതിൻ്റെ പ്രഖ്യാപനവും അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേൽ ചടങ്ങിൽ നിർവ്വഹിച്ചു.
കുട്ടികളുടെ വ്യക്തിത്വ രൂപീകരണത്തിന്റെ പ്രാരംഭ ഘട്ടത്തിൽ നിർണായക പങ്കുവഹിക്കുന്ന സ്ഥാപനങ്ങളാണ് നന്ദ് ഘർ അംഗൻവാടികളെന്ന് അഡ്മിനിസ്ട്രേറ്റർ പറഞ്ഞു. അംഗൻവാടികളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന് അഡ്മിനിസ്ട്രേഷൻ നൽകിയ പ്രത്യേക പരിഗണനയുടെ ഫലമായാണ് എല്ലാ ദ്വീപുകളിലും ആധുനിക സൗകര്യങ്ങളോടുകൂടിയ ആകർഷകമായ നന്ദ്ഘർ കെട്ടിട സമുച്ചയങ്ങൾ യാഥാർഥ്യമായതെന്നും അദ്ദേഹം പറഞ്ഞു.
ലക്ഷദ്വീപിലെ അർഹരായ എല്ലാ ഭിന്നശേഷിക്കാർക്കും വയോധികർക്കും ആവശ്യമായ സഹായ ഉപകരണങ്ങൾ സമയബന്ധിതമായി ലഭ്യമാക്കുന്നതിനും വിതരണം പൂർത്തിയാക്കുന്നതിനും നടപടി സ്വീകരിക്കണമെന്ന് അഡ്മിനിസ്ട്രേറ്റർ ഉന്നത ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.
കലക്ടർ ശിവം ചന്ദ്ര, സെക്രട്ടറിമാരായ ഡോ ഗിരി ശങ്കർ, സോമ ശേഖർ, രാജ് തിലക്ക് ഉൾപ്പെടുന്ന ഉന്നത ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു.
*****
( റിലീസ് ഐ.ഡി: 2322404)
സന്ദര്ശക കൗണ്ടര് : 11