പ്രത്യേക സേവനങ്ങളും ഫീച്ചറുകളും
റബ്ബറുല്പന്ന നിർമ്മാണ പരിശീലനം; തീയതി നീട്ടി
പോസ്റ്റഡ് ഓണ്:
14 OCT 2026 3:45PM by PIB Thiruvananthpuram
റബ്ബർബോർഡിനു കീഴിലുള്ള നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റബ്ബർ ട്രെയിനിങ് (NIRT) റബ്ബറുല്പന്ന നിർമാണത്തിൽ നടത്തുന്ന മൂന്നുമാസത്തെ സർട്ടിഫിക്കറ്റ് കോഴ്സിന്റെ പ്രാരംഭ തീയതി 2026 നവംബർ 11 ലേക്ക് ദീർഘിപ്പിച്ചു. പോളിമർ ടെക്നോളജിയിൽ ഡിപ്ലോമ നേടിയവർ, കെമിസ്ട്രി പ്രധാന വിഷയമായോ ഐച്ഛിക വിഷയമായോ പഠിച്ച ബി.എസ്സി./എം.എസ്സി. ബിരുദധാരികൾ, എൻജിനീയർമാർ (റബ്ബർ/പോളിമർ ടെക്നോളജി), ഗവേഷണവിദ്യാർഥികൾ, റബ്ബർവ്യവസായമേഖലയിൽ ജോലിയോ സംരംഭകത്വമോ ഉദ്ദേശിക്കുന്ന സാങ്കേതികജീവനക്കാർ എന്നിവർക്ക് കോഴ്സിൽ ചേരാവുന്നതാണ്. റബ്ബർസംസ്കരണം, റബ്ബറുല്പന്ന നിർമ്മാണം, അവയുടെ ഗുണമേന്മാ നിയന്ത്രണം എന്നിവയിൽ ശാസ്ത്രീയമായ അറിവിനൊടൊപ്പം പ്രായോഗികപരിശീലനവും നൽകുന്നു.
കൂടുതൽ വിവരങ്ങൾക്ക് 0481-2353127, 9497487209 എന്നീ ഫോൺനമ്പറുകളിലോ 04812353201 എന്ന വാട്ട്സ്ആപ്പ് നമ്പരിലോ ബന്ധപ്പെടുക. റബ്ബർബോർഡിൻ്റെ വെബ്സൈറ്റിലും (www.rubberboard.gov.in) വിവരങ്ങൾ ലഭ്യമാണ്.
***
SK
( റിലീസ് ഐ.ഡി: 2323235)
സന്ദര്ശക കൗണ്ടര് : 7