റെയില്‍വേ മന്ത്രാലയം
azadi ka amrit mahotsav

റെയിൽവേ ജീവനക്കാർക്ക് 78 ദിവസത്തെ പ്രൊഡക്ടിവിറ്റി ലിങ്ക്ഡ് ബോണസിന് (PLB) അംഗീകാരം നൽകി കേന്ദ്ര മന്ത്രിസഭ

പോസ്റ്റഡ് ഓണ്‍: 14 OCT 2026 4:10PM by PIB Thiruvananthpuram

റെയിൽവേ ജീവനക്കാരുടെ മികച്ച പ്രവർത്തനം കണക്കിലെടുത്ത് 11,40,770 ജീവനക്കാർക്ക് ₹2,009.61 കോടിയുടെ 78 ദിവസത്തെ പ്രൊഡക്ടിവിറ്റി ലിങ്ക്ഡ് ബോണസ് (PLB) നൽകാൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി.

യോഗ്യരായ റെയിൽവേ ജീവനക്കാർക്കുള്ള ബോണസ് വിതരണം എല്ലാ വർഷവും ദുർഗ്ഗാ പൂജ/ദസറ അവധി ദിവസങ്ങൾക്ക് മുമ്പാണ് നടത്താറുള്ളത്. ഈ വർഷവും, ഏകദേശം 11.40 ലക്ഷം ഗസറ്റഡ് ഇതര റെയിൽവേ ജീവനക്കാർക്ക് 78 ദിവസത്തെ വേതനത്തിന് തുല്യമായ ബോണസ് നൽകും. റെയിൽവേയുടെ പ്രവർത്തനക്ഷമത മെച്ചപ്പെടുത്തുന്നതിനായി പ്രവർത്തിക്കാൻ ജീവനക്കാർക്ക് ബോണസ് പ്രചോദനമാകും.

യോഗ്യരായ ഓരോ റെയിൽവേ ജീവനക്കാരനും 78 ദിവസത്തേക്ക് പരമാവധി 17,951 രൂപ ബോണസായി ലഭിക്കും. ട്രാക്ക് മെയിന്റനർമാർ, ലോക്കോ പൈലറ്റുമാർ, ട്രെയിൻ മാനേജർമാർ (ഗാർഡുമാർ), സ്റ്റേഷൻ മാസ്റ്റർമാർ, സൂപ്പർവൈസർമാർ, ടെക്നീഷ്യൻമാർ, ടെക്നീഷ്യൻ ഹെൽപ്പർമാർ, പോയിന്റ്സ്മാൻമാർ, മിനിസ്റ്റീരിയൽ ജീവനക്കാർ, മറ്റ് ഗ്രൂപ്പ് ‘സി’ ജീവനക്കാർ തുടങ്ങിയ വിവിധ വിഭാഗങ്ങളിലുള്ളവർക്ക് ഈ തുക നൽകും.

2025–26 വർഷത്തിൽ റെയിൽവേയുടെ പ്രകടനം വളരെ മികച്ചതായിരുന്നു. റെക്കോർഡ് ചരക്കുനീക്കമായ 1,670 ദശലക്ഷം ടൺ കൈകാര്യം ചെയ്ത റെയിൽവേ ഏകദേശം 7.41 ബില്യൺ യാത്രക്കാരെ ലക്ഷ്യസ്ഥാനങ്ങളിൽ എത്തിച്ചു.

***

NK


( റിലീസ് ഐ.ഡി: 2323291) സന്ദര്‍ശക കൗണ്ടര്‍ : 23
ഈ റിലീസ് വായിക്കുക: English , Urdu , हिन्दी , Marathi , Punjabi , Gujarati , Kannada